വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെവാഗ് നായകന്‍; ഓള്‍ ടൈം ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

ന്യൂഡല്‍ഹി: എക്കാലത്തെയും മികച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ഇലവനെ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളെയും ഉള്‍ക്കൊള്ളിച്ച ചോപ്രയുടെ ടീമിനെ നയിക്കുന്നത് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ഗംഭീറിനെ നായകസ്ഥാനത്ത് നിന്ന് തഴഞ്ഞാണ് ചോപ്ര സെവാഗിനെ നായകനാക്കിയത്. രണ്ട് ഐപിഎല്‍ കിരീടങ്ങളാണ് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നേടിയത്.

ഓപ്പണര്‍മാരായി സെവാഗും ഗംഭീറും ഇറങ്ങുമ്പോള്‍ മൂന്നാമനായി എബി ഡിവില്ലിയേഴ്‌സിറങ്ങും. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സെവാഗ്. 79 മത്സരത്തില്‍ നിന്ന് 2174 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.ഗംഭീര്‍ 1182റണ്‍സാണ് ഡല്‍ഹിക്കൊപ്പം നേടിയത്. ഡല്‍ഹിക്കുവേണ്ടി 28 മത്സരം കളിച്ച ഡിവില്ലിയേഴ്‌സ് 671 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2011ലാണ് ഡല്‍ഹി ഡിവില്ലിയേഴ്‌സിനെ ഒഴിവാക്കുന്നതും അദ്ദേഹം റോയല്‍ചലഞ്ചേഴ്‌സ് ബംഗളൂരുവിലെത്തുന്നതും.

വഴിയാത്രക്കാരനെ കാറിടിപ്പിച്ച് കൊന്നു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍വഴിയാത്രക്കാരനെ കാറിടിപ്പിച്ച് കൊന്നു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍

aakashchopra

നിലവിലെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നാലാം നമ്പറിലാണ് ചോപ്ര നിര്‍ദേശിക്കുന്നത്.ഡല്‍ഹിയെ മികച്ച രീതിയിലാണ് ശ്രേയസ് നയിച്ചുകൊണ്ടിരിക്കുന്നത്.52 മത്സരത്തില്‍ നിന്ന് 1681 റണ്‍സാണ് ശ്രേയസ് നേടിയത്. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് തന്നെയാണ് ചോപ്രയുടെ പിന്തുണ. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് റിഷഭ്.54 മത്സരത്തില്‍ നിന്ന് 1736 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം.

2018ലെ താരലേലത്തില്‍ റിഷഭിനെയും ശ്രേയസിനെയും ഡല്‍ഹി നിലനിര്‍ത്തുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരായി ജെപി ഡുമിനി,ക്രിസ് മോറിസ് എന്നിവരെയാണ് ചോപ്ര പരിഗണിച്ചത്. നേരത്തെ ഡുമിനി ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്നു.ക്രിസ് മോറിസ് കഴിഞ്ഞ സീസണിലും ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് താരത്തെ ഈ സീസണിലെ ലേലനത്തിന് മുമ്പ് ഡല്‍ഹി കൈയൊഴിഞ്ഞു. ഇത്തവണ 10 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് മോറിസിനെ സ്വന്തമാക്കിയത്.

സ്പിന്നര്‍മാരായി അമിത് മിശ്ര,ഷഹബാസ് നദീം എന്നിവരെയാണ് ചോപ്ര തിരഞ്ഞെടുത്തത്. ഡല്‍ഹിയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം മിശ്രയാണ്. 97 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് കൂടുമാറിയ നദീം 61 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റാണ് ഡല്‍ഹിക്കൊപ്പം നേടിയത്. പേസര്‍മാരായി ആശിഷ് നെഹ്‌റ,ഡിര്‍ക്ക് നാനീസ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. 27 മത്സരത്തില്‍ നിന്ന് 36 വിക്കറ്റാണ് നെഹ്‌റ ഡല്‍ഹിക്കുവേണ്ടി വീഴ്ത്തിയത്. നാനീസ് 22 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണേയും ഡേവിഡ് വാര്‍ണറേയും ചോപ്ര തന്റെ ടീമിലേക്ക് പരിഗണിച്ചില്ല.

Story first published: Sunday, July 5, 2020, 18:14 [IST]
Other articles published on Jul 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X