Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു വീണ്ടും വീണ്ടും ഞെട്ടിക്കുന്നു!! കാരണം 3 കാര്യങ്ങള്‍, കൈയടിച്ച് ഗില്ലി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണിന്റെ മാച്ച് വിന്നിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ഗംഭീര ഇന്നിങ്‌സുകളിലൂടെ മലയാളി സൂപ്പര്‍ താരം വീണ്ടും വീണ്ടും തന്നെ ഞെട്ടിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഡിസിക്കെതിര ദുഷ്‌കരമായ റണ്‍ചേസില്‍ പുറത്താവാകെ 87 റണ്‍സുമായാണ് സഞ്ജു സിഎസ്‌കെയുടെ ഹീറോയായി മാറിയത്. ടീം എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം ആഘോഷിച്ച കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

SANJU SAMSON

പ്രശംസിച്ച് ഗില്ലി

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണില്‍ ഒരിക്കല്‍ക്കൂടി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവച്ചതോടെയാണ് സഞ്ജു സാംസണിനെ ആദം ഗില്‍ക്രിസ്റ്റ് പ്രശംസ കൊണ്ടു മൂടിയത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ സഞ്ജുവില്‍ ഏറ്റവുമധികം മതിപ്പുണ്ടാക്കിയ മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

'നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ലോകകപ്പ് മുതല്‍ അദ്ദേഹത്തിന്റെ കളി ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്.

സഞ്ജു ഉത്തരവാദിത്വമേറ്റെടുക്കുന്ന രീതിയും, ടീമിനായി മാത്രം കളിക്കുന്നതും, മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതുമെല്ലാം എന്നെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. ഇതു ശരിക്കും അഭിനന്ദനീയമാണ്. വൈറ്റ് ബോളിലെ അസാധാരണ ബാറ്ററാണ് സഞ്ജു സാംസണ്‍'- ഗില്‍ക്രിസ്റ്റ് വാനോളം പുകഴ്ത്തി.

സഞ്ജു ടോപ്പ് ഫൈവില്‍

ഐപിഎല്ലില്‍ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ സഞ്ജു സാംസണ്‍ ആദ്യത്തെ അഞ്ചിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ അദ്ദേഹം തീര്‍ച്ചയായും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു എന്നു തന്നെ നിസംശയം പറയം.

10 മല്‍സരങ്ങളിലായി 57.42 ശരാശരിയില്‍ 167.50 സ്‌ട്രൈക്ക് റേറ്റില്‍ 402 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. രണ്ടു സെഞ്ചറികളും ഒരു. ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. ഇത്തവണ ഒന്നിലേറെ സെഞ്ച്വറികള്‍ നേടിയ ഏക താരവും അദ്ദേഹമാണ്.

ആദ്യത്തെ മൂന്നു കളിയിലും സഞ്ജു ഒറ്റയക്ക സ്‌കോറിനു സഞ്ജു പുറത്തായിരുന്നു. ഇതോടെ റോയല്‍സ് ഫാന്‍സടക്കം ഒരു വിഭാഗം അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്തു. സിഎസ്‌കെയിലേക്കു മാറിയ തീരുമാനം അബദ്ധമായെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

SANJU SAMSON

എന്നാല്‍ ഗംഭീര സെഞ്ച്വറിയുമായാണ് സഞ്ജു ഇവരുടെയെല്ലാം വായടപ്പിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ നാലാമത്തെ കളിയില്‍ അപരാജിത സെഞ്ച്വറിയോടെ അദ്ദേഹം ടീമിന്റെ ഹീറോയായി മാറി. പുറത്താവാതെ 115 റണ്‍സാണ് സഞ്ജു ഈ മാച്ചില്‍ അടിച്ചെടുത്തത്.

അതിനു ശേഷം മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈയിലെ വാംഖഡെയില്‍ രണ്ടാം സെഞ്ച്വറിയും അദ്ദേഹം കണ്ടെത്തി. പുറത്താവാതെ 101 റണ്‍സാണ് സഞ്ജു കുറിച്ചത്. ഈ മല്‍സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മലയാളി താരത്തെ തേടിയെത്തി.

അതിനു ശേഷമുള്ള രണ്ട കളിയിലും അദ്ദേഹം നിറംമങ്ങി. ഇതോടെ വീണ്ടും വിമര്‍ശകര്‍ വാളെടുക്കാന്‍ തുനിയവെയാണ് അവസാനത്തെ മാച്ചില്‍ പുറത്താവാതെ 87 റണ്‍സുമായി സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഐപിഎല്ലിനു തൊട്ടു മുമ്പ് കളിച്ച ഐസിസി ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അദ്ദേഹം.

Story first published: Wednesday, May 6, 2026, 13:50 [IST]
Other articles published on May 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+