Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആ 2 ടീമിനോടും തോല്‍ക്കല്ലേ!! സിഎസ്‌കെയ്ക്ക് പ്ലേഓഫ് കളിക്കാന്‍ വഴിയിങ്ങനെ, ചോപ്ര പറയും

ഐപിഎല്ലില്‍ ഇത്തവണ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇടത്തു നിന്നും തകര്‍പ്പന്‍ തിരിച്ചുവരവുമായി പ്ലേഓഫിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവരുടെ ഗ്രൗണ്ടില്‍ നേടിയ എട്ടു വിക്കറ്റ് ജയത്തോടെ പ്ലേഓഫിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് സിഎസ്‌കെ ടീം.

10 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ഇപ്പോള്‍ ആറാമതാണ്. ഇനി നാലു കളിലാണ് സിഎസ്‌കെയ്ക്കു ശേഷിക്കുന്നത്. ഹോം, എവേ രീതിയില്‍ അടുത്ത രണ്ടു കളിയിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുമായും സിഎസ്‌കെ ഏറ്റുമുട്ടും.

SANJU KARTIK

സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകളെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുട മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഡിസിക്കെതിരായ ചെന്നൈയുടെ വിജയത്തിനു ശേഷം സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎസ്‌കെയുടെ സാധ്യതയിങ്ങനെ

ഈ സീസണില്‍ ശേഷിച്ച നാലു മല്‍സരങ്ങളും ജയിക്കുകയെന്നതാണ് പ്ലേഓഫില്‍ കടക്കാനുള്ള ഏറ്റവും എളുപ്പ വഴിയെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. പക്ഷെ അതു അത്ര എളുപ്പമായിരിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

'ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നേടിയിരിക്കുകയാണ്. ഇനി അവരുടെ പ്ലേഓഫ് യോഗ്യതാ സാഹചര്യം എങ്ങനെയാണെന്നു നോക്കാം. ഇനി നാലു കളികളാണ് സിഎസ്‌കെയ്ക്കു ബാക്കിയുള്ളത്. അതില്‍ ഒന്നില്‍ തോറ്റാലും കുഴപ്പമില്ല. അപ്പോഴും ശേഷിച്ച മൂന്നു കളിയിലെ ജയത്തോടെ 16 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ടാവും.

തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ജയിക്കുകയന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടാണ് അടുത്ത നാലില്‍ ഒന്നു തോറ്റാലും കുഴപ്പമില്ലെന്നു ഞാന്‍ പറഞ്ഞത്. ഇതിനകം തുടരെ രണ്ടു മാച്ചുകള്‍ ജയിച്ചിരിക്കുകയാണ്, ഇനി നാലെണ്ണം ശേഷിക്കുന്നു. അടുത്ത രണ്ടു മല്‍സരങ്ങളും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ്. തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെയും നേരിടും.

എല്‍എസ്ജി മോശം ഫോമിലായതിനാല്‍ തന്നെ നാട്ടിലും പുറത്തും അവരെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയായിരിക്കും സിഎസ്‌കെ. ഇനിയുള്ള നാലു മാച്ചുകളില്‍ ഒന്ന് സിഎസ്‌കെ തോല്‍ക്കുന്നുണ്ടെങ്കില്‍ അതു എല്‍എസ്ജിക്കെതിരേ ആവുന്നതായിരിക്കും നല്ലതെന്നാണ് എനിക്കു പറയാനുള്ളത്. കാരണം അതു രണ്ടു ടീമിനെയും കാര്യമായി ബാധിക്കില്ല.

CSK

പക്ഷെ ഹൈദാബാദിനോടോ, ജിടിയോടോ തോറ്റാല്‍ അതു സിഎസ്‌ക്കെയ്ക്കു ക്ഷീണമായേക്കും. കാരണം അവരും പ്ലേഓഫ് യോഗ്യതയ്ക്കായി മല്‍സരരംഗത്തുള്ളവരാണ്. അതിനാല്‍ എസ്ആര്‍എച്ചോ, ജിടിയോ ജയിച്ചാല്‍, അതു സിഎസ്‌കെയ്ക്കു ദോഷം ചെയ്‌തേക്കും. ഈ രണ്ടു ടീമുകള്‍ക്കെതിരേയും ജയിച്ചാല്‍ അതു യോഗ്യതാ റേസില്‍ സിഎസ്‌കെയെ മുന്നിലെത്തി്ക്കുകയും ചെയ്യും.

അതുകൊണ്ടു തന്നെ ചുരുക്കി പറഞ്ഞാല്‍ കാര്യങ്ങള്‍ വളരെ സിംപിളാണ്. ശേഷിച്ച നാലു കളികളും ജയിച്ച് 18 പോയിന്റ് നേടിയാല്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ നാലില്‍ ഒന്നു തോല്‍ക്കുകയാണെന്നു കരുതുക അതു പ്ലേഓഫ് റേസിലുള്ള എസ്ആര്‍എച്ചിനോടും ജിടിയോടുമാവാന്‍ പാടില്ല. എങ്കില്‍ സിഎസ്‌കെയ്ക്കു പ്ലേഓഫ് കളിക്കാം'- ചോപ്ര വിശദമാക്കി.

സിഎസ്‌കെയുടെ അടുത്ത മല്‍സരം ഞായറാഴ്ച വൈകീട്ട് 3.30ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള റിഷഭ് പന്തിനും സംഘത്തിനുമെതിരേ വലിയ മാര്‍ജിനിലുള്ള ജയമായിരിക്കും റുതുരാജ് ഗെയ്ക്വാദും സംഘവും ലക്ഷ്യമിടുക.

Story first published: Wednesday, May 6, 2026, 12:01 [IST]
Other articles published on May 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+