ജയ്‌സ്വാള്‍ ഔട്ട്!! ഗില്‍- വൈഭവ് ഓപ്പണിങ്, 4ല്‍ ശ്രേയസ്; ഇന്ത്യയുടെ ബദല്‍ ടി20 11നുമായി ഇതിഹാസം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ബദല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബിഷപ്പ്. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമാണ് 14 അംഗ സ്‌ക്വാഡിനെ അദ്ദേഹം തിരഞ്ഞെടുത്തത്.
ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു ബിഷപ്പിന്റെ ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിക്കാനായില്ല. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടയാള്‍ അഗ്രസീവ്് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വളാണ്. പഞ്ചാബ് കിങ്‌സിനായി സ്‌ഫോടനാത്മക പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവ അണ്‍ക്യാപ്ഡ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയും ടീമിന്റെ ഭാഗമല്ല.

ബിഷപ്പിന്റെ ടീമില്‍ ആരൊക്കെ?
ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ബെസ്റ്റ് ബദല്‍ ടി20 ടീമിനെ ഇയാന്‍ ബിഷപ്പ് തിരഞ്ഞെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശഷിയെയുമാണ് ഓപ്പണിങ് ജോടികളായി നിര്‍ദേശിച്ചത്. ഇതു ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നും ബിഷപ്പ് പറയുന്നു.
'ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ നല്ല ഫോമിലാണ്. അതുകൊണ്ടാണ് ഒരു ഓപ്പണറായി ഞാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. വൈഭവ് സൂര്യവംശി അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ തയ്യാറായി കഴിഞ്ഞതായി എനിക്കു തോന്നുന്നു.
മൂന്നാമതൊരു ഓപ്പണറെ കൂടി ബാക്കപ്പായി ഞാനെടുക്കും. അതു പ്രഭ്‌സിമ്രന്‍ സിങായിരിക്കും. പ്രിയാന്‍ഷ് ആര്യയും ഈ റോളിനായി രംഗത്തുണ്ടെങ്കിലും പ്രഭ്‌സിമ്രനാണ് കൂടുതല്‍ മികച്ച ഫോമിലുള്ളത്'- ബിഷപ്പ് വ്യക്തമാക്കി.
മധ്യനിരയിലേക്കു വരുമ്പോള്‍ ഞാന്‍ ആദ്യം നോക്കുക ശ്രേയസ് അയ്യരിലേക്കാണ്. അതിനു കാരണങ്ങളുമുണ്ട്. ഇംപാക്ടുണ്ടാക്കുമെന്നു ഞാന്‍ കരുതുന്ന മറ്റൊരു താരം രജത് പാട്ടിധാറാണ്.
കൂടാതെ മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെയും ഞാന്‍ ടീമിലുള്‍പ്പെടുത്തും. തുടര്‍ന്ന് താഴെ വിക്കറ്റ് കീപ്പര്‍മാരിലക്കു വന്നാല്‍ ധ്രുവ് ജുറേലിനെയാണ് ഞാന്‍ പരിഗണിക്കുക.
ഈ ഐപിഎല്‍ സീസണില്‍ ബാറ്റിങിലും കീപ്പിങിലും ജിതേഷ് ശര്‍മയേക്കാള്‍ മികച്ച ഫോമിലുള്ളത് ജുറേലാണെന്നു ഞാന്‍ കരുതുന്നു. അതിനു ശേഷം സീം ബൗളിങ് ഓള്‍റൗണ്ടറായി എന്റെ ടീമിലേക്കു വരിക നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും. ഐപിഎല്ലില്‍ റണ്ണെടുക്കുന്നതിനൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഭേദപ്പെട്ട ബൗളിങും കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്.

സ്പിന്നര്‍മാരുടെ കാര്യത്തിലേക്കു വരുമ്പോള്‍ ഫോം നോക്കുകയാണെങ്കില്‍ എനിക്കു മുന്നിലുള്ള ഓപ്ഷനുകള്‍ കുറവാണ്. ക്രുനാല്‍ പാണ്ഡ്യയെ ഞാന്‍ ടീമിലേക്കു കൊണ്ടുവരും. അദ്ദേഹം പ്രധാനപ്പെട്ട താരമാണെന്നു ഞാന്‍ കരുതുന്നു.
സ്‌പെഷ്യലിസ്റ്ററുടെ റോളിലേക്ക് ഐപിഎല്ലിന്റെ ചരിത്രത്തിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചഹലിനെയെടുക്കും. സീമര്‍മാരില്‍ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളും 36കാരനുമായ ഭുവി (ഭുവനേശ്വര്‍ കുമാര്‍) ടീമിലെത്തും.
കാരണം എല്ലായ്ത്തപ്പോഴെയും പോലെ അദ്ദേഹം ഇത്തവണയും വളരെ നന്നായിട്ടാണ് ബൗള്‍ ചെയ്യുന്നത്. ഇടംകൈ സീം ഓപ്ഷനായി മൊഹ്‌സിന്‍ ഖാനും ടീമിലേക്കു വരും. അതോടൊപ്പം പ്രിന്‍സ് യാദവും പ്രസിദ്ധ് കൃഷ്ണയും ബാക്കപ്പുകളായി ഈ സ്‌ക്വാഡിലുണ്ടാവും'- ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ബിഷപ്പിന്റെ ഇന്ത്യന്‍ ബദല്‍ ടി20 ടീം
ശുഭ്മന്‍ ഗില്‍, വൈഭവ് സൂര്യവംശി, ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മൊഹ്സിന്‍ ഖാന്‍, യുസ്വേന്ദ്ര ചഹല്‍.
ബാക്കപ്പുകള്‍- പ്രഭ്‌സിമ്രന്‍ സിങ്, പ്രിന്‍സ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications