Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സമ്മർദ്ദത്തിൽ വിറയ്ക്കില്ല, ചെന്നൈയെ സഞ്ജു പ്ലേഓഫിലെത്തിക്കും; അശ്വിന്റെ പ്രവചനം വൈറലാകുന്നു!

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കുപ്പായത്തിൽ സഞ്ജു സാംസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോകുമ്പോൾ, താരത്തെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു 'ക്ലച്ച് പ്ലെയറായി' സഞ്ജു മാറിയെന്ന് അശ്വിൻ നിരീക്ഷിക്കുന്നു. കഴിഞ്ഞ 18 മാസത്തിനുള്ളിൽ സഞ്ജുവിന്റെ ബാറ്റിംഗിലും സമീപനത്തിലും വന്ന മാറ്റം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

500 റൺസ് കടമ്പ ഇത്തവണ ഉറപ്പ്!

സാധാരണയായി എല്ലാ സീസണുകളിലും 500 റൺസ് എന്ന നാഴികക്കല്ല് സഞ്ജുവിന് എളുപ്പമായിരുന്നില്ല, എന്നാൽ ഇത്തവണ അത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് അശ്വിൻ പറയുന്നു. "സഞ്ജു എല്ലാ വർഷവും 500 റൺസ് നേടുന്ന ഒരാളല്ല, പക്ഷേ ഇത്തവണ അത് സംഭവിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ 18 മാസത്തിനുള്ളിൽ അദ്ദേഹം പൂർണ്ണമായും മാറിപ്പോയി," അശ്വിൻ വ്യക്തമാക്കി. പ്രയാസകരമായ വിക്കറ്റുകളിൽ മുൻപ് സഞ്ജു പതറിയിരുന്നെങ്കിൽ, ഇന്ന് ആ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് മികച്ച ഇന്നിംഗ്‌സുകൾ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

sanju-ipl-1

ചെന്നൈയുടെ പ്ലേഓഫ് മോഹങ്ങൾക്ക് സഞ്ജു കരുത്ത്

സീസണിൽ ഇതിനോടകം തന്നെ ചെന്നൈയ്ക്ക് ലഭിച്ച പോയിന്റുകളിൽ ഭൂരിഭാഗവും സഞ്ജുവിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ ഫലമാണെന്ന് അശ്വിൻ വിശ്വസിക്കുന്നു. "സഞ്ജു ഇതിനോടകം തന്നെ ചെന്നൈയ്ക്കായി ആറ് പോയിന്റുകൾ സ്വന്തമായി നേടിക്കൊടുത്തു. ഇവിടെ നിന്ന് അദ്ദേഹം കൂടുതൽ അപകടകാരിയാകും," അശ്വിൻ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനും (GT) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനുമെതിരെ (LSG) സഞ്ജുവിൽ നിന്ന് വലിയ ഇന്നിംഗ്‌സുകൾ പ്രതീക്ഷിക്കാമെന്നും, ചെന്നൈ പ്ലേഓഫിൽ കടന്നാൽ പിന്നീട് എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി ക്യാപിറ്റൽസ് ആവേശപ്പോരിൽ ഡൽഹിയെ 15 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സ് തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 155 എന്ന ടോട്ടലിൽ ഒതുങ്ങി. വലിയൊരു തകർച്ചയ്ക്ക് ശേഷം ഇംപാക്ട് പ്ലെയറായി വന്ന സമീർ റിസ്വിയുടെ തകർപ്പൻ ഇന്നിങ്സാണ് അവർക്ക് ഭേദപ്പെട്ട ഒരു സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 17.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.

സഞ്ജു സാംസണിന്റെ അതിമനോഹര ഇന്നിങ്സാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. 52 പന്തുകളിൽ നിന്നും 87 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു ഡൽഹി ബൗളേഴ്സിനെ കണക്കിന് പ്രഹരിച്ചു. യുവതാരം കാർത്തിക് ശർമ്മ സഞ്ജുവിന് മികച്ച പിന്തുണ നൽകി. 31 പന്തുകളിൽ നിന്നും പുറത്താകാതെ 41 റൺസ് നേടിയ കാർത്തിക് ചെന്നൈ നിരയിൽ ഭാവിയുടെ വാ​ഗ്ദാനമായി രണ്ടാമതും കളി ഫിനിഷ് ചെയ്തു. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വർധിച്ചിരിക്കുകയാണ്.

Story first published: Wednesday, May 6, 2026, 11:10 [IST]
Other articles published on May 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+