വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ നിര്‍ഭാഗ്യവാന്മാരുടെ ടെസ്റ്റ് 11, ഫസല്‍ ക്യാപ്റ്റന്‍, മറ്റുള്ളവരിതാ

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും ശക്തമാണ്. അതുകൊണ്ട് തന്നെ നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ എക്കാലത്തും ഗംഭീര പ്രകടനം നടത്തിയിട്ടുള്ളതായി കാണാന്‍ സാധിക്കും. ഓരോ നൂറ്റാണ്ടിലെ ഇന്ത്യയുടെ അഭാമാന നിലയില്‍ ചൂണ്ടിക്കാട്ടാന്‍ താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുടെ കാലഘട്ടത്തിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ എന്നിങ്ങനെ ഗോള്‍ഡന്‍ ഇറയെന്ന് വിശേഷിപ്പിക്കാവുന്ന വലിയ താരനിര ഇന്ത്യക്കൊപ്പമുണ്ടായി.

ഇവര്‍ക്ക് ശേഷം നിലവിലെ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങി ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്നവര്‍ ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും ശക്തമാണ്. അതുകൊണ്ട് തന്നെ നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്. ഇവരെല്ലാം ഒന്നിനൊന്ന് മികച്ചവരാണെങ്കിലും ടീമിലെ താരസമ്പന്നതകൊണ്ട് പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നു.

1

ഇന്ത്യക്കായി കളിക്കാന്‍ തങ്ങള്‍ക്ക് മികവുണ്ടെന്ന് ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ തെളിയിച്ചിട്ടും പല കാരണങ്ങളാല്‍ ടീമിലേക്ക് എത്തപ്പെടാതിരിക്കുകയും ദേശീയ ക്രിക്കറ്റില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെയും പോയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ നിര്‍ഭാഗ്യവാന്മാരുടെ ടെസ്റ്റ് 11 പരിശോധിക്കാം.

ഫൈസ് ഫസല്‍ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍

ഫൈസ് ഫസല്‍ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍

ഓപ്പണിങ് കൂട്ടുകെട്ടില്‍ ഫൈസല്‍ ഫസലിനൊപ്പം പ്രിയങ്ക് പാഞ്ചലിനാണ് അവസരം. ടീമിന്റെ നായകന്‍ ഫൈസ് ഫസലാണ്. വിദര്‍ഭ താരമായ ഫൈസ് ഇന്ത്യക്കായി ഒരു ഏകദിന മത്സരം കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ശ്രദ്ധേയ പ്രകടനം നടത്തിയിട്ടും ഫസലിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിപ്പെടാനായില്ല. 126 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 42.13 ശരാശരിയില്‍ 8596 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 22 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 107 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 35.22 ശരാശരിയില്‍ 3452 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

പ്രിയങ്ക് പാഞ്ചലിന്റെ പ്രകടനവും വളരെ മികച്ചതാണ്. ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും പ്രിയങ്ക് പാഞ്ചല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പാഞ്ചല്‍. 31കാരനായ താരം 101 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 7068 റണ്‍സാണ് നേടിയിട്ടുള്ളത്. 45.30 എന്ന മികച്ച ശരാശരിയുള്ള താരം 24 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

അഭിമന്യു ഈശ്വരന്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍

അഭിമന്യു ഈശ്വരന്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍

ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ നാളുകളായി നിറഞ്ഞ് നില്‍ക്കുന്ന പേരാണ് അഭിമന്യു ഈശ്വരന്റേത്. 26കാരനായ താരം ബംഗാള്‍ ടീമിനൊപ്പമാണ് കളിക്കുന്നത്. 68 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 43.31 ശരാശരിയില്‍ 4689 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 14 സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.62 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2875 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി ഇനിയും തുറന്നിട്ടില്ല.

ഇന്ത്യയുടെ സീനീയര്‍ താരം മനീഷ് പാണ്ഡെ ഇന്ത്യക്കായി ഏകദിന, ടി20 ടീമുകളില്‍ സജീവമായിരുന്നെങ്കിലും ടെസ്റ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയെല്ല. ഇതുവരെ ദേശീയ ടീമിനായി ടെസ്റ്റ് കളിക്കാനുള്ള ഭാഗ്യം മനീഷ് പാണ്ഡെക്ക് ലഭിച്ചിട്ടില്ല. 92 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 52.13 ശരാശരിയില്‍ 6569 റണ്‍സാണ് മനീഷ് നേടിയിട്ടുള്ളത്. 20 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യക്ക് മധ്യനിര ബാറ്റ്സ്മാന്‍മാരെ ആവിശ്യമുണ്ടായിരുന്നിട്ടും മനീഷിന് അവസരം ലഭിച്ചില്ല.

കരുണ്‍ നായരാണ് മറ്റൊരു നിര്‍ഭാഗ്യവാനായ താരം. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ വലിയ കരിയര്‍ സ്വപ്നം കണ്ടിരുന്നെങ്കിലും അധികം അവസരങ്ങള്‍ ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് തുടര്‍ന്നപ്പോഴും അദ്ദേഹത്തെ അവഗണിക്കുന്ന നിലപാടാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമില്‍ വലിയ കരിയര്‍ തന്നെ അദ്ദേഹം അര്‍ഹിച്ചിരുന്നെങ്കിലും തഴയപ്പെട്ടു.

ഷെല്‍ഡോന്‍ ജാക്സന്‍, ജലജ് സക്സേന, റിഷി ധവാന്‍

ഷെല്‍ഡോന്‍ ജാക്സന്‍, ജലജ് സക്സേന, റിഷി ധവാന്‍


ടീമിന്റെ വിക്കറ്റ് കീപ്പറായി ഷെല്‍ഡോന്‍ ജാക്സനാണ് അവസരം. 35കാരനായ താരം സൗരാഷ്ട്രക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഐപിഎല്ലില്‍ ആര്‍സിബി, കെകെആര്‍ ടീമുകളുടെ ഭാഗമാവാനും ഷെല്‍ഡോന്‍ ജാക്സനായിട്ടുണ്ട്. 77 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 49.32 ശരാശരിയില്‍ 5722 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 19 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇതുവരെ വിളിയെത്തിയിട്ടില്ല.

സ്പിന്‍ ഓള്‍റൗണ്ടറായ ജലജ് സക്സേന സ്ഥിരതയോടെ കളിക്കുന്ന താരമാണ്. 35കാരനായ താരം ഇന്ത്യ എ, മധ്യപ്രദേശ്, കേരള, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, ആര്‍സിബി ടീമുകളുടെയെല്ലാം ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. പ്രായം പരിഗണിക്കുമ്പോള്‍ ഇനി അവസരം ലഭിക്കാനും സാധ്യത കുറവാണ്. 124 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 6344 റണ്‍സും 350 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

മീഡിയം പേസ് ഓള്‍റൗണ്ടറായ റിഷി ധവാനും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. 80 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3710 റണ്‍സും 309 വിക്കറ്റും റിഷി ധവാന്റെ പേരിലുണ്ട്.

ജയദേവ് ഉനദ്ഘട്ട്, വിനയ് കുമാര്‍, ഷഹബാസ് നദീം

ജയദേവ് ഉനദ്ഘട്ട്, വിനയ് കുമാര്‍, ഷഹബാസ് നദീം

ഇടം കൈയന്‍ പേസറായ ജയദേവ് ഉനദ്ഘട്ട് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ്. 30കാരനായ താരം ഇന്ത്യക്കായി ഒരു ടെസ്റ്റ് കളിച്ചിട്ടുണ്ടെങ്കിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. വിനയ് കുമാറാണ് മറ്റൊരു താരം. 38കാരനായ താരം ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. വലിയ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചില്ല. ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീമിന് പകരക്കാരന്മാരുടെ റോളില്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിഭക്കൊത്ത അവസരം ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.

Story first published: Wednesday, February 23, 2022, 16:42 [IST]
Other articles published on Feb 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X