വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേസ്റ്റണിന്റെ വാക്കുകേട്ടു, കിട്ടിയത് എട്ടിന്റെ പണി... ഐസിസി വിലക്കിനെക്കുറിച്ച് ഗംഭീര്‍

2008ലായിരുന്നു സംഭവം നടന്നത്

ദില്ലി: അതിരുവിട്ട പെരുമാറ്റത്തെ തുടര്‍ന്നു പലപ്പോഴും പ്രതിക്കൂട്ടിലായിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. ഇന്ത്യക്കായി കളിച്ചിരുന്ന കാലത്ത് പല തവണ നടപടി നേരിട്ടിട്ടുള്ള താരമാണ് അദ്ദേഹം. ഒരു മല്‍സരത്തില്‍ ഐസിസിയുടെ വിലക്കും ഗംഭീറിനു ലഭിച്ചിരുന്നു. 2008ലായിരുന്നു ഇത്. ഈ സംഭവത്തില്‍ തന്റെ വിലക്കിനു യഥാര്‍ഥ കാരണക്കാരന്‍ അന്നത്തെ കോച്ചായിരുന്ന ഗാരി കേസ്റ്റണായിരുന്നുവെന്ന് ഗംഭീര്‍ വെളിപ്പെടുത്തി.

gambhgir

2008ല്‍ ദില്ലിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്ത്യക്കായി ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ തുടര്‍ച്ചയായി സ്ലെഡ്ജിങ് നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ നിയന്ത്രണം വിട്ട ഗംഭീര്‍ റണ്ണിനായുള്ള ഓട്ടത്തിനിടെ വാട്‌സന്റെ നെഞ്ചിനു താഴെ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. ഈ സംഭവത്തില്‍ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗംഭീറിനെ കുറ്റക്കാരന്നെന്നു കണ്ടെത്തുകയും ഒരു ടെസ്റ്റില്‍ വിലക്കുകയും ചെയ്തിരുന്നു.

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ക്രുനാല്‍ വേണ്ട, ജഡേജ മതി... കാരണം ചൂണ്ടിക്കാട്ടി ബാംഗര്‍ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ക്രുനാല്‍ വേണ്ട, ജഡേജ മതി... കാരണം ചൂണ്ടിക്കാട്ടി ബാംഗര്‍

സംഭവത്തിനു ശേഷം വിശദീകരണം തേടി മാച്ച് റഫറി തന്നെ വിളിപ്പിക്കുമ്പോള്‍ തെറ്റ് പറ്റിയതായി അംഗീകരിക്കരുതെന്നാണ് എല്ലാവരും തന്നോടു ഉപദേശിച്ചതെന്നു ഗംഭീര്‍ പറഞ്ഞു. സീനിയര്‍ താരങ്ങളും മറ്റുള്ളവരുമെല്ലാം ഒരു കാരണവശാലും മാച്ച് റഫറിക്കു മുന്നില്‍ കുറ്റസമ്മതം നടത്തരുതെന്നു തന്നെ ഉപദേശിച്ചു. എന്നാല്‍ മാച്ച് റഫറിയുടെ മുറിയിലേക്കു പോവുന്നതിനിടെ കുറ്റസമ്മതം നടത്താന്‍ കേസ്റ്റണ്‍ തന്നോടു ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ചെയ്താല്‍ മാച്ച് റഫറി ക്ഷമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ തിരിച്ചാണ് സംഭവിച്ചത്. കുറ്റസമ്മതം നടത്തിയ തന്നെ മാച്ച് റഫറി വിലക്കിയത് കേസ്റ്റണിനെ അമ്പരപ്പിക്കുക തന്നെ ചെയ്തതായും ഗംഭീര്‍ വിശദമാക്കി.

Story first published: Friday, November 29, 2019, 16:03 [IST]
Other articles published on Nov 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X