വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു!! ആ കാലം ഓര്‍ത്തെടുത്ത് ഉത്തപ്പ

2007ലെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു താരം

ബെംഗളൂരു: കരിയറിലെ ഏറ്റഴും വിഷമകരമായ അവസ്ഥയിലൂടെ തനിക്കു കടന്നുപോവേണ്ടി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഉത്തപ്പയ്ക്കു പിന്നീട് സ്ഥാനം നഷ്ടമാവുതയായിരുന്നു. എങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം സജീവമാണ് അദ്ദേഹം.

ഗാംഗുലി, ധോണി, ദ്രാവിഡ്, കുംബ്ലൈ, സെവാഗ്, ഗംഭീര്‍ - പ്രിയ ക്യാപ്റ്റന്‍ ആര്? മനസു തുറന്ന് പഠാൻഗാംഗുലി, ധോണി, ദ്രാവിഡ്, കുംബ്ലൈ, സെവാഗ്, ഗംഭീര്‍ - പ്രിയ ക്യാപ്റ്റന്‍ ആര്? മനസു തുറന്ന് പഠാൻ

Kohli vs Rohit: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര്? തിരഞ്ഞെടുത്ത് വിദഗ്ധര്‍Kohli vs Rohit: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര്? തിരഞ്ഞെടുത്ത് വിദഗ്ധര്‍

വിഷാദ രോഗത്തിലൂടെ താന്‍ മുമ്പു കടന്ന് പോയിരുന്നതായും ആത്മഹത്യയെക്കുറിച്ച് പല തവണ ചിന്തിക്കുകയും ചെയ്തിരുന്നതായി ഉത്തപ്പ വ്യക്തമാക്കി. ഐപിഎല്ലില്‍ തന്റെ പുതിയ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മനസ്സ്, ശരീരം, ആത്മാവ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുയായിരുന്നു താരം.

ഒരുപാട് പഠിച്ചു

2006ലാണ് ഇന്ത്യക്കു വേണ്ടി ആദ്യമായി കളിച്ചത്. അന്നു താന്‍ ആരാണെന്ന് സ്വയമൊരു ബോധം ഇല്ലായിരുന്നു. അതിനു ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ ഇപ്പോള്‍ താന്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ സ്വയം എന്താണെന്ന കാര്യത്തിലും ചിന്തകളുടെ കാര്യത്തിലും നല്ല വ്യക്തത തനിക്കുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയിലേക്കു എത്തുന്നതിനു മുമ്പ് ഒരുപാട് മോശം സമയങ്ങളിലൂടെ തനിക്കു കടന്നുപോവേണ്ടി വന്നിട്ടുണ്ട്. വിഷാദരോഗത്തിന്റെ പിടിയിലായ തനിക്കു ആത്മഹത്യാ പ്രവണതകള്‍ പോലും മുമ്പ് ഉണ്ടായിരുന്നതായും ഉത്തപ്പ വെളിപ്പെടുത്തി.

2009 മുതല്‍ 11 വരെ

2009 മുതല്‍ 11 വരെയുള്ള കാലഘട്ടമാണ് ജീവിതത്തിലെ ഏറ്റവും മോശം സമയമെന്ന് ഉത്തപ്പ പറയുന്നു. ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതിരുന്ന സമയങ്ങള്‍ അന്നുണ്ടായിരുന്നു. ഈ ദിവസം എങ്ങനെ അതീജീവിക്കുമെന്നും നാളെ എന്താവുമെന്നുമെല്ലാം അന്ന് ചിന്തിച്ചിരുന്നു. തന്റെ ജീവിതത്തിന് എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്, ഏതു ദിശയിലേക്കാണ് ഇതിന്റെ പോക്ക് എന്നെല്ലാം ആലോചിച്ച് ആശങ്കപ്പെട്ടിരുന്നു.
ക്രിക്കറ്റുള്ള സമയങ്ങളില്‍ ഇത്തരം ചിന്തകളൊന്നും അലട്ടിയിരുന്നില്ല. ഓഫ് സീസണുകളില്‍ മല്‍സരങ്ങളില്ലാതെ വീട്ടിലിരുന്നപ്പോള്‍ മനസ്സ് സംഘര്‍ഷഭരിതമായി. മനസ്സില്‍ വണ്‍, ടു, ത്രീയെന്ന് കൗണ്ട് ചെയ്ത് ബാല്‍ക്കണിയുടെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും അന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ ഏതേ ഒരു ശക്തി അന്നു തന്നെ പിറകിലേക്കു വലിക്കുകയായിരുന്നുവെന്ന് ഉത്തപ്പ പറയുന്നു.

ഡയറികള്‍ എഴുതാന്‍ തുടങ്ങി

കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന ഘട്ടത്തിലാണ് ഡയറികള്‍ എഴുതാന്‍ തുടങ്ങിയത്. അതോടൊപ്പം മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പുറമെ നിന്നുള്ളവരുടെ സഹായം തേടുകയും ചെയ്തു. ഡയറിയില്‍ തന്നെക്കുറിച്ച് ഒന്നും തന്നെ എഴുതാനില്ലാത്ത ഒരു അവസ്ഥ അന്നു പലപ്പോഴുമുണ്ടായിരുന്നു. അപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ സ്വയം മനസ്സിലാക്കാന്‍ തുടങ്ങിയത്. ജീവിതത്തില്‍ ഇനി വരുത്തേറ്റ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കുന്നതിനൊപ്പം ഇതിനു പുറമെ നിന്നുള്ളവരുടെ സഹായം തേടാനും തീരുമാനിച്ചുവെന്നും ഉത്തപ്പ മനസ്സ് തുറന്നു.

നെഗറ്റീവ് ചിന്തകള്‍

ഒരു താരത്തെ കൂടുതല്‍ വളരാന്‍ നെഗറ്റീവ് ചിന്തകള്‍ സഹായിക്കുമെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ചില സമയങ്ങളില്‍ നെഗറ്റീവ് ചിന്തകള്‍ കൂടി വേണമെന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിന്റെ ബാലന്‍സില്‍ വിശ്വസിക്കുന്ന ഒരാള്‍ കൂടിയാണ് താന്‍. ജീവിതത്തില്‍ ഒരാള്‍ക്കു എല്ലായ്‌പ്പോഴും പോസിറ്റീവായി നില്‍ക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. നെഗറ്റീവായിട്ടുള്ള അനുഭവങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളും ഒരാളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനമാണെന്നും ഉത്തപ്പ വ്യക്തമാക്കി.

Story first published: Thursday, June 4, 2020, 15:41 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X