വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനോട് അസൂയപ്പെടേണ്ട! റിപ്പോര്‍ട്ടര്‍ക്കു ധോണിയുടെ ക്ലാസ് മറുപടി, സംഭവം ഇങ്ങനെ...

2014ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു സംഭവം

മുംബൈ: കളിക്കളത്തിന് അകത്ത് മാത്രമല്ല പുറത്തും തികഞ്ഞ ജെന്റില്‍മാനും മിതഭാഷിയുമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ക്രിക്കറ്റ് വിട്ടാല്‍ പിന്നെ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആര്‍ക്കും ലഭിക്കില്ല. അത്രയും സ്വകാര്യമായി ജീവിതം നയിക്കുന്നയാള്‍ കൂടിയാണ് ധോണി. സമൂഹ മാധ്യമങ്ങളില്‍ ഒട്ടും തന്നെ സജീവമല്ലാത്ത വളരെ അപൂര്‍വ്വം താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.

കോലിയില്‍ ഏറ്റവും ആരാധിക്കുന്നത് എന്ത്? ആ മികവ് തന്നെ... വെളിപ്പെടുത്തി സ്മിത്ത്കോലിയില്‍ ഏറ്റവും ആരാധിക്കുന്നത് എന്ത്? ആ മികവ് തന്നെ... വെളിപ്പെടുത്തി സ്മിത്ത്

മെസ്സി നമ്പര്‍ വണ്‍, റൊണാള്‍ഡോയെ തഴഞ്ഞ് റൊണാള്‍ഡോ! ആദ്യ അഞ്ചില്‍ പോലുമില്ലമെസ്സി നമ്പര്‍ വണ്‍, റൊണാള്‍ഡോയെ തഴഞ്ഞ് റൊണാള്‍ഡോ! ആദ്യ അഞ്ചില്‍ പോലുമില്ല

മല്‍സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലൊന്നും പ്രകോപനരമായി സംസാരിക്കുന്ന ധോണിയെ ആരും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ ചില പരിഹാസങ്ങള്‍ക്കു കുറിക്കുകൊള്ളുന്ന മറുപടി നല്‍കാനും അദ്ദേഹം മിടുക്കനാണ്. അത്തരമൊരു സംഭവം 2014ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ നടന്നിരുന്നു. അന്നു ടീമിന്റെ ക്യാപ്റ്റനും ധോണി തന്നെയായിരുന്നു.

കൗണ്ടിയിലേക്കു വരുമോ?

2014ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയിരുന്നു. ഈ പരമ്പരയില്‍ ദയനീയ പരാജയമായിരുന്നു ധോണിക്കും സംഘത്തിനും നേരിട്ടത്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ധോണി തകര്‍പ്പന്‍ മറുപടി നല്‍കിയത്.
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും സ്വയം പിന്‍മാറി ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലേക്കു വരുമോയെന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ധോണിയോടു ചോദിച്ചത്. ഐപിഎല്ലിനെ തരംതാഴ്ത്തിക്കൊണ്ടുള്ള ഈ ചോദ്യത്തിനു ഉചിതമായ മറുപടി തന്നെ ധോണി അന്നു നല്‍കി.

ഐപിഎല്ലിനെ കണ്ട് അസൂയപ്പെടേണ്ട

ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറുടെ വായടപ്പിക്കുന്ന മറുപടി തന്നെ അന്നു നല്‍കാന്‍ ധോണിക്കു കഴിഞ്ഞു. ഇതേക്കുറിച്ച് നിങ്ങള്‍ തന്നെ ബിസിസിഐയോടു ചോദിക്കൂ. ഐപിഎല്ലിനോടു അസൂയപ്പെടേണ്ട കാര്യമില്ലെന്നും ധോണി വ്യക്തമാക്കി.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം ദയനീയമായിരുന്നു. ഇതായിരുന്നു ഇന്ത്യക്കു പരമ്പരയില്‍ വന്‍ തോല്‍വിയേറ്റു വാങ്ങാനുള്ള മുഖ്യ കാരണം. പരമ്പരയ്ക്കു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കൗണ്ടിയിലേക്കു ഇന്ത്യന്‍ താരങ്ങള്‍ കളി പഠിക്കാന്‍ വരുമോയെന്ന് പരിഹാസരൂപേണ മാധ്യമപ്രവര്‍ത്തകന്‍ ധോണിയോടു ചോദിച്ചത്.

ലോര്‍ഡ്‌സില്‍ ജയം

പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെ്‌സ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പരയില്‍ 1-0ന് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ അന്നു തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. ചെറുത്തുനില്‍പ്പ് പോലും നടത്താതെയാണ് തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരേ പിഴവ് തന്നെ പരമ്പരയില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ ബൗളര്‍മാരുടെ പ്രകടനവും മോശമായിരുന്നു.
ബോര്‍ഡുമായി കരാറുണ്ടായിരുന്ന താരങ്ങളെ ഐപിഎല്ലിനു അയക്കാന്‍ നേരത്തേ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ നിലപാട് മാറ്റിക്കഴിഞ്ഞു. കൂടുതല്‍ സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ കളിക്കുന്നതിനും, ഓരോ താരത്തിന്റെയും പ്രകടനത്തില്‍ വ്യത്യസ്ത കൊണ്ടു വരാനും ഐപില്‍ സഹായിക്കുമെന്നാണ് ഇപ്പോള്‍ ബോര്‍ഡ് ചൂണ്ടടിക്കാട്ടുന്നത്. നിലവില്‍ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജാസണ്‍ റോയ് എന്നിവരെല്ലാം ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്.

Story first published: Tuesday, June 2, 2020, 13:51 [IST]
Other articles published on Jun 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X