വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങള്‍ കളിയാക്കുകയാണോ? ടെസ്റ്റിലെ പിഴവുകള്‍ രണ്ടല്ല, ഏഴെണ്ണം! അംപയര്‍ക്കെതിരേ ഇര്‍ഫാന്‍

സ്റ്റീവ് ബക്‌നര്‍ക്കെതിരേയാണ് ഇര്‍ഫാന്‍ ആഞ്ഞടിച്ചത്

1

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വിവാദ അംപയര്‍ സ്റ്റീവ് ബക്‌നര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. 2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഇന്ത്യക്കെതിരേയുള്ള വിവാദപരമായ തീരുമാനങ്ങളുടെ പേരില്‍ ബക്‌നര്‍ വിവാദം നേരിട്ടിരുന്നു. സിഡ്‌നി ടെസ്റ്റില്‍ തനിക്കു രണ്ടു പിഴവുകള്‍ സംഭവിച്ചതായും അതില്‍ കുറ്റബോധമുണ്ടെന്നും അടുത്തിടെ ബക്‌നര്‍ തുറന്നു പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ അന്നത്തെ ടെസ്റ്റില്‍ ജയിക്കാമായിരുന്ന അവസ്ഥയില്‍ നിന്നായിരുന്നു ഇന്ത്യ തോല്‍വിയിലേക്കു വീണത്. ഇതിനു വഴിയൊരുക്കിയത് മോശം അംപയറിങുമായിരുന്നു. ബക്‌നറും മാര്‍ക്ക് ബെന്‍സണുമായിരുന്നു മല്‍സരം നിയന്ത്രിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയിലാണ് ബക്‌നറെ ഇര്‍ഫാന്‍ ശക്തമായി വിമര്‍ശിച്ചത്.

ഇനിയെന്ത് കാര്യം?

ഇനിയെന്ത് കാര്യം?

അന്ന് പിഴവുകള്‍ വരുത്തിയ ശേഷം ഇപ്പോള്‍ പശ്ചാത്തപിച്ചിട്ട് എന്തു കാര്യമമെന്ന് ബക്‌നര്‍ ചോദിക്കുന്നു. കഴിഞ്ഞത് കഴിഞ്ഞു, അന്നു ഞങ്ങള്‍ ടെസ്റ്റില്‍ തോല്‍ക്കുകയും ചെയ്തു. അംപയറിങിനെ പിഴവുകള്‍ കൊണ്ടു മാത്രമാണ് ടെസ്റ്റില്‍ ഞങ്ങള്‍ പരാജയമേറ്റു വാങ്ങിയത്.
ഇപ്പോള്‍ തനിക്കു പിഴവുകള്‍ പറ്റിയെന്ന് അംപയര്‍ കുറ്റസമ്മതം നടത്തിയതു കൊണ്ട് ഒരു മാറ്റവും വരാന്‍ പോവുന്നില്ല. അംപയര്‍ ഇപ്പോള്‍ എന്തു പറയുന്നുവെന്നത് വിഷയമല്ലെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ഏഴു അബദ്ധങ്ങള്‍

ഏഴു അബദ്ധങ്ങള്‍

സിഡ്‌നി ടെസ്റ്റില്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായത് വെറുമൊരു അബദ്ധം മാത്രമല്ല. ഏകദേശം ഏഴ് അബദ്ധങ്ങള്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഞങ്ങളുടെ തോല്‍വിക്കു കാരണവും ഇതു തന്നെയാണ്.
ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രു സൈമണ്ട്‌സ് ബാറ്റ് ചെയ്യുന്നതിനിടെ അംപയറുടെ മോശം തീരുമാനങ്ങള്‍ ഓര്‍മയുണ്ട്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ സൈമണ്ട്‌സ് പുറത്താവേണ്ടതായിരുന്നു. എന്നാല്‍ മൂന്നു തവണയാണ് അദ്ദേഹത്തിനെതിരേ അംപയര്‍ നോട്ടൗട്ട് വിധിച്ചതെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

എല്ലാവരും രോഷാകുലരായി

എല്ലാവരും രോഷാകുലരായി

സിഡ്‌നി ടെസ്റ്റില്‍ അംപയര്‍മാരുടെ മോശം തീരുമാനങ്ങള്‍ ഞങ്ങള്‍ നിരാശരാക്കുക മാത്രമല്ല ചെയ്തത്. അന്ന് ആദ്യമായി ഇന്ത്യന്‍ താരങ്ങള്‍ രോഷാകുലരായത് താന്‍ കണ്ടു. അംപയര്‍മാര്‍ ഇത് മനപ്പൂര്‍വ്വം ചെയ്യുകയാണെന്നായിരുന്നു ആരാധകര്‍ മനസ്സില്‍ പറഞ്ഞത്. എന്നാല്‍ ക്രിക്കറ്റര്‍മാരെന്ന നിലയില്‍ അവരെപ്പോലെ ചിന്തിക്കാന്‍ തങ്ങള്‍ക്കാവുമായിരുന്നില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ മല്‍സരത്തില്‍ സംഭവിക്കുന്നതാണെന്ന് കരുതി മുന്നോട്ടു പോവുക മാത്രമേ ഞങ്ങള്‍ക്കു ചെയ്യാനുള്ളു. എന്നാല്‍ ഏഴു അബദ്ധങ്ങള്‍? നിങ്ങള്‍ കളിയാക്കുകയാണോ? അത് തീര്‍ച്ചയായും അവിശ്വസനീയവും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ ടെസ്റ്റ്

വിവാദ ടെസ്റ്റ്

2008ലെ ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ഒരുപാട് വിവാദങ്ങളെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട മല്‍സരമായിരുന്നു. ഔട്ടാണെന്ന് ഉറപ്പായിരുന്നിട്ടും ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്‌സിനെതിരേ അംപയര്‍മാര്‍ നോട്ടൗട്ട് വിവിധിച്ചു കൊണ്ടിരുന്നു. ഇന്ത്യയുടെ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ അംപയര്‍മാരുടെ മോശം തീരുമാനത്തിന്റെ പേരിലാണ് പുറത്തായത്. ഇവയൊക്കെ ഓസ്‌ട്രേലിയക്കു ഗുണം ചെയ്യുകയും ചെയ്തു. ഓസീസ് താരം സൈമണ്ട്‌സിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കുരങ്ങനെന്നു വിളിച്ച് പരിഹസിച്ചതും ഈ ടെസ്റ്റിനിടെയായിരുന്നു.

Story first published: Saturday, July 25, 2020, 15:54 [IST]
Other articles published on Jul 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X