വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ന് ഇടംകൈയന്‍മാരുടെ ദിനം: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടംകൈയന്‍സ്- ദാദ മുതല്‍ യുവി വരെ

റണ്‍വേട്ടയില്‍ തലപ്പത്ത് സൗരവ് ഗാംഗുലിയാണ്

ഇന്നു (ആഗസ്റ്റ് 13) ഇടംകൈയന്‍മാരുടെ അന്താരാഷ്ട്ര ദിനമാണ്. മറ്റുള്ളവരില്‍ നിന്നും വളരെ സ്‌പെഷ്യലായ ഇടംകൈയന്‍മാര്‍ക്കു തങ്ങളുടെ ഈ വ്യത്യസ്ത ആഘോഷിക്കാനുള്ള ദിവസം കൂടിയാണിത്. ലോക ജനസംഖ്യയില്‍ തന്നെ വെറും 10 ശതമാനം മാത്രമേ ഇടംകൈയന്മാരുള്ളൂവെന്നാണ് കണക്കുകള്‍. എങ്കിലും അവരില്‍ നിന്നും അസാധാരണ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ചവരുണ്ട്.

ലിയൊനാര്‍ഡോ ഡാവിഞ്ചി, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ഫിഡെല്‍ കാസ്‌ട്രോ, നീല്‍ ആംസ്‌ട്രോങ്, ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ളി ചാപ്ലിന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സാന്നിധ്യമറിയിച്ച ഈ മഹാന്‍മാരെല്ലാം ഇടംകൈയന്‍മാരായിരുന്നു. ഇന്ത്യയിലാണെങ്കില്‍ മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും ഇടംകൈയന്‍മാരാണെന്നു കാണാം. ഇനി അവരില്‍ കേമന്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

ബാറ്റിങില്‍ ദാദ

ബാറ്റിങില്‍ ദാദ

ബാറ്റിങിലേക്കു വന്നാല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് ഒന്നാമതുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. 18, 433 റണ്‍സ് ദാദ നേടിയിട്ടുണ്ട്. രണ്ടാംസ്ഥാനത്തുള്ളത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. 11,686 റണ്‍സാണ് യുവിയുടെ സമ്പാദ്യം. 10,324 റണ്‍സെടുത്ത മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് മൂന്നാമത്.
ശിഖര്‍ ധവാന്‍ (9591), സുരേഷ് റെയ്‌ന (7988), രവീന്ദ്ര ജഡേജ (4388), വിനോദ് കാംബ്ലി (3561), ഇര്‍ഫാന്‍ പഠാന്‍ (2821), റോബിന്‍ സിങ് (2363), അജിത് വഡേക്കര്‍ (2186), സദഗോപന്‍ രമേഷ് (2013) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ബൗളര്‍മാരില്‍ സഹീര്‍

ബൗളര്‍മാരില്‍ സഹീര്‍

ബൗളര്‍മാരില്‍ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടംകൈയന്‍മാരിലെ ബെസ്റ്റ്. 597 വിക്കറ്റുകള്‍ സാക്ക് കരിയറില്‍ കൊയ്തിരുന്നു. നിലവില്‍ ടീമിന്റെ ഭാഗമായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 439 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തുണ്ട്. മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ 301 വിക്കറ്റുകളുമായി മൂന്നാമത് നില്‍ക്കുന്നു.
രവി ശാസ്ത്രി (280), ബിഷന്‍ സിങ് ബേദി (273), ആശിഷ് നെഹ്‌റ (233), കുല്‍ദീപ് യാദവ് (167), വിനു മങ്കാദ് (162), വെങ്കിടപതി രാജു (156), മനീന്ദര്‍ സിങ് (154), യുവരാജ് സിങ് (147) എന്നിവരാണ് പിന്നീടുള്ളത്.

സങ്കക്കാര സൂപ്പര്‍ (ലോക ക്രിക്കറ്റ്)

സങ്കക്കാര സൂപ്പര്‍ (ലോക ക്രിക്കറ്റ്)

ലോക ക്രിക്കറ്റിലേക്കു വന്നാല്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ കുമാര്‍ സങ്കക്കാരയാണ്. 28,016 റണ്‍സാണ് സങ്കക്കാര വാരിക്കൂട്ടിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയ്ക്കാണ് രണ്ടാംസ്ഥാനം. 22,358 റണ്‍സ് ലാറ നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം സനത് ജയസൂര്യക്കാണ് (21032) മൂന്നാംസ്ഥാനം. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (20988), വിന്‍ഡീസിന്റെ തന്നെ ക്രിസ് ഗെയ്‌ലല്‍ (19,321) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

അക്രം ചക്രവര്‍ത്തി

അക്രം ചക്രവര്‍ത്തി

ലോക ക്രിക്കറ്റിലെ ഇടംകൈയന്‍ ബൗളര്‍മാരുടെ പ്രകടനം പരിശോധിച്ചാല്‍ പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം വസീം അക്രമാണ് ചക്രവര്‍ത്തി. 916 വിക്കറ്റുകളാണ് അക്രത്തിന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ് 761 വിക്കറ്റുകളുമായി രണ്ടാമതുണ്ട്. ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഡാനിയേല്‍ വെറ്റോറിക്കാണ് മൂന്നാംസ്ഥാനം (705 വിക്കറ്റുകള്‍).
ഇന്ത്യന്‍ പേസ് വിസ്മയം സഹീര്‍ ഖാന്‍ (610), ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍ (590) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ക്കു അവകാശികളാണ്.

Story first published: Thursday, August 13, 2020, 11:29 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X