വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: എതിരാളികള്‍ വിറയ്ക്കും, ഭയപ്പെടുത്തുന്ന ഇലവനെ തിരഞ്ഞെടുത്ത് ഹസ്സി! ധോണി ക്യാപ്റ്റന്‍

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടീമലുണ്ട്

ഐപിഎല്ലില്‍ എതിരാളികളെ വിറപ്പിക്കാന്‍ ഭയപ്പെടുത്തുന്ന ഇലവനെ (ഫിയര്‍സം ഇലവന്‍) തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം മൈക്കല്‍ ഹസ്സി. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. യൂട്യൂബ് ചാനലില്‍ ചേതന്‍ നരൂലയുമായി സംസാരിക്കവെയാണ് ഐപിഎല്ലിലെ എല്ലാവരെയും ഭയപ്പെടുത്തുന് ഇലവനെ ഹസ്സി തിരഞ്ഞെടുത്തത്.

ഇതിഹാസ താരം എംഎസ് ധോണിയെയാണ് ഹസ്സി തന്റെ ഇലവന്റെ നായകനാക്കിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എന്നിവരെല്ലാം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ ഹസ്സി തന്റെ മുന്‍ ടീമംഗം കൂടിയായ ധോണിക്കു നല്‍കുകയായിരുന്നു.

രോഹിത്-വാര്‍ണര്‍ ഓപ്പണിങ്

രോഹിത്-വാര്‍ണര്‍ ഓപ്പണിങ്

രോഹിത്തും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഹസ്സിയുടെ ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. രോഹിത് ഐപിഎല്ലില്‍ 4898 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. വാര്‍ണര്‍ക്കും മികച്ച റെക്കോര്‍ഡാണ് ടൂര്‍ണമെന്റിലുള്ളത്. 126 മല്‍സരങ്ങളില്‍ നിന്നും 4706 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.
മുംബൈ നാല് ഐപിഎല്‍ ട്രോഫികളിലേക്കു നയിച്ച ക്യാപ്റ്റനാണ് ഹിറ്റ്മാന്‍. വാര്‍ണറാവട്ടെ ഒരു തവണ സണ്‍റൈസേഴ്‌സിനെയും ചാംപ്യന്‍മാരാക്കിയിട്ടുണ്ട്.

കോലി- എബിഡി

കോലി- എബിഡി

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാറ്റിങില്‍ തന്റെ പ്രിയപ്പെട്ട പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് അദ്ദേഹം. 5412 റണ്‍സ് കോലി വാരിക്കൂട്ടിക്കഴിഞ്ഞു. ഒരു സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 2016ല്‍ കോലി നേടിയ 973 റണ്‍സെന്ന റെക്കരോഡ് തിരുത്താന്‍ ആര്‍ക്കുമായിട്ടില്ല.
കോലിക്കു തൊട്ടുപിന്നാലെ നാലാം സ്ഥാനത്തു കളിക്കുക ആര്‍സിബിയിലെ ടീമംഗവും ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരവുമായ എബി ഡിവില്ലിയേഴ്‌സാണ്. ആര്‍സിബിയുടെ നിര്‍ണായക താരങ്ങളലിലൊരാള്‍ കൂടിയായ അദ്ദേഹം ഐപിഎല്ലില്‍ 151.23 സ്‌ട്രൈക്ക് റേറ്റോടെ 4395 റണ്‍സെടുത്തിട്ടുണ്ട്.

ധോണി-ഹാര്‍ദിക്-റസ്സല്‍

ധോണി-ഹാര്‍ദിക്-റസ്സല്‍

ഡിവില്ലിയേഴ്‌സിനു പിറകെ അഞ്ചാം നമ്പറില്‍ നായകന്‍ ധോണി ബാറ്റ് ചെയ്യാനെത്തും. ഇലവന്റെ വിക്കറ്റ് കീപ്പറും ധോണി തന്നെ. വിജയശതമാനത്തില്‍ ഐപിഎല്ലിലെ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍ കൂടിയായ ധോണി 104 മല്‍സരങ്ങളില്‍ ടീമിനെ ജയത്തിലേക്കു നയിച്ചിട്ടുണ്ട്. സിഎസ്‌കെയ്ക്കു മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുക്കാനും ധോണിക്കു കഴിഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലുമാണ് ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ളവരാണ് ഇരുവരും.

ബൗളിങ് നിര

ബൗളിങ് നിര

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറും മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയുമാണ് ഹസ്സിയുടെ ഇലവനിലെ രണ്ട് അംഗീകൃത പേസര്‍മാര്‍. ഭുവി 117 മല്‍സരങ്ങളില്‍ നിന്നും 133 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബുംറയാവട്ടെ 77 മല്‍സരങ്ങളില്‍ നിന്നും 82 വിക്കറ്റുകളെടുത്തു.
ഇലവനിലെ സ്പിന്നര്‍മാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനും ആര്‍സിബിയുടെ യുസ്വേന്ദ്ര ചഹലുമാണ്. റാഷിദ് 46 മല്‍സരങ്ങളില്‍ നിന്നും 55ഉം ചഹല്‍ 88 മല്‍സരങ്ങളില്‍ നിന്നും 100ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇലവനിലെ 12ാമന്‍.

ഹസ്സിയുടെ ഓള്‍ടൈം ഫിയര്‍സം ഐപിഎല്‍ ഇലവന്‍

ഹസ്സിയുടെ ഓള്‍ടൈം ഫിയര്‍സം ഐപിഎല്‍ ഇലവന്‍

രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആന്ദ്രെ റസ്സല്‍, റാഷിദ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.
12ാമന്‍- കെഎല്‍ രാഹുല്‍

Story first published: Friday, July 3, 2020, 16:33 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X