ഐപിഎല്‍: ഒരു ചാന്‍സ്... വിലയുണ്ട്, പക്ഷെ ടീമിന് ഇവരെ ഒരു 'വിലയില്ല', കാത്തിരിപ്പ് തീരുമോ?

Written By:

മുംബൈ: താരലേലത്തില്‍ വന്‍ തുക വാരിയെറിഞ്ഞ് സ്വന്തമാക്കിയ ചില താരങ്ങള്‍ക്ക് പക്ഷെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാറില്ല. ഇത്തവണയുമുണ്ട് ഇതുപോലെ ചില നിര്‍ഭാഗ്യവാന്‍മാര്‍. വില ചോദിച്ചാല്‍ വലിയൊരു തുക തന്നെയാണെങ്കിലും ഫ്രാഞ്ചൈസി ഇവര്‍ക്ക് അത്ര 'വില' കല്‍പ്പിക്കാത്തതാണ് കാരണം.

വലിയ പ്രതീക്ഷകളുമായി ഇത്തരത്തില്‍ ലേലത്തില്‍ വിവിധ ഫ്രാഞ്ചൈസികളിലെത്തി പക്ഷെ സൈഡ് ബെഞ്ചിലായിപ്പോയ ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കമലേഷ് നാഗര്‍കോട്ടി (കൊല്‍ക്കത്ത)

കമലേഷ് നാഗര്‍കോട്ടി (കൊല്‍ക്കത്ത)

രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യയുടെ യുവ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ഇത്തവണ കിരീടമുയര്‍ത്തിയപ്പോള്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് പേസര്‍ കമലേശഷ് നാഗര്‍കോട്ടി. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ താരത്തിനായി ഏറ്റുമുട്ടലുണ്ടായിരുന്നു. ഒടുവില്‍ 3.4 കോടി രൂപയ്ക്കു കമലേഷിനെ കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു.
കൊല്‍ക്കത്ത പേസ് ബൗളിങിലെ നിര്‍ണായക താരമായി കമലേഷ് മാറുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ കെകെആര്‍ സസീണില്‍ രണ്ടു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടിലും ഇവയില്‍ വെറും കാഴ്ചക്കാരനായിരുന്നു താരം. കമലേഷിനു പകരം കളിച്ച ആര്‍ വിനയ് കുമാര്‍ രണ്ടു മല്‍സരങ്ങലിലും തല്ല് വാങ്ങിക്കുകയും ചെയ്തിരുന്നു.

 കാണ്‍ ശര്‍മ (ചെന്നൈ)

കാണ്‍ ശര്‍മ (ചെന്നൈ)

ഇന്ത്യന്‍ ഓള്‍റൗണ്ടറായ കാണ്‍ ശര്‍മയെ അഞ്ചു കോടി രൂപ വാരിയെറിഞ്ഞാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കിയത്. പക്ഷെ താരത്തെ ചെന്നൈ അവഗണിച്ച മട്ടാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ശര്‍മയ്ക്കു കളക്കാന്‍ അവസരമുണ്ടായിരുന്നില്ല. പകരം വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങാണ് ചെന്നൈയുടെ പ്ലെയിങ് ഇലവനിലെത്തിയത്.
ഭാജിയാവട്ടെ ടീമിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. തന്റെ മുന്‍ ടീമായ മുംബൈക്കെതിരായ ആദ്യ കളിയില്‍ രണ്ടോവറില്‍ 14 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. കൊല്‍ക്കത്തയ്‌ക്കെതിരായ രണ്ടാമത്തെ കളിയില്‍ രണ്ടോവറില്‍ 11 റണ്‍സേ ഭാജി വിട്ടുകൊടുത്തുള്ളൂ. മാത്രമല്ല സുനില്‍ നരെയ്‌ന്റെ നിര്‍ണായക വിക്കറ്റും അദ്ദേഹം നേടിയിരുന്നു.

രാഹുല്‍ ചഹര്‍ (മുംബൈ)

രാഹുല്‍ ചഹര്‍ (മുംബൈ)

ഐപിഎല്ലിന്റെ ലേലം കഴിഞ്ഞപ്പോള്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ ബൗളിങിലെ ദൗര്‍ബല്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ചൊരു സ്പിന്നറുടെ അഭാവമാണ് മുംബൈ നിരയില്‍ മുഴച്ചു നിന്നത്. 1.9 കോടിക്ക് യുവ സ്പിന്നര്‍ രാഹുല്‍ ചഹറിനെ തങ്ങളുടെ ടീമിലേക്ക് മുംബൈ കൊണ്ടുവന്നിരുന്നെങ്കിലും ആദ്യ മല്‍സരത്തില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചില്ല.
പകരം 20 കാരനായ മയാങ്ക് മര്‍ക്കാന്‍ഡെയെന്ന സ്പിന്നറാണ് മുംബൈക്കായി കൡച്ചത്. അരങ്ങേറ്റമല്‍സരത്തില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് താരം നടത്തിയത്. 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത മയാങ്ക് മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

നവദീപ് സെയ്‌നി (ആര്‍സിബി)

നവദീപ് സെയ്‌നി (ആര്‍സിബി)

ലേലത്തില്‍ മൂന്നു കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം ചേര്‍ന്ന ബൗളര്‍ നവദീപ് സെയ്‌നിയും ആദ്യ അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ആദ്യ കളിയില്‍ സെയ്‌നിക്കു പകരം കുല്‍വന്ത് കെജ്രോലിയയെയാണ് ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അവരുടെ ഈ പരീക്ഷണം പാളുകയായിരുന്നു. 3.5 ഓവറില്‍ 34 റണ്‍സാണ് കെജ്രോലിയ വഴങ്ങിയത്.

ശിവം മാവി (കൊല്‍ക്കത്ത)

ശിവം മാവി (കൊല്‍ക്കത്ത)

കമലേഷ് നാഗര്‍കോട്ടിയെപ്പോലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു കണ്ടെത്തലാണ് പേസര്‍ ശിവം മാവി. മൂന്നു കോടി രൂപയ്ക്കാണ് മാവിയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. പക്ഷെ ആദ്യ രണ്ടു മല്‍സരങ്ങളിലും താരത്തിനു അവസരം ലഭിച്ചിട്ടില്ല.
ജൂനിയര്‍ ടീമില്‍ തന്റെ സഹതാരമായ കമലേഷിനെപ്പോലെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനായി ഇരിക്കുകയാണ് മാവി. പ്രതീക്ഷയ്‌ക്കൊത്തുയരാത്ത വിനയ് കുമാറിനു പകരം മാവിക്ക് കെകെആര്‍ അവസരം നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്.

വീണ്ടും ഹരം കൊള്ളിക്കുന്ന ഐപിഎല്‍... പിറന്നത് പുതിയ നാഴികക്കല്ലുകള്‍, ഇതൊരു സൂചന മാത്രം

ഐപിഎല്‍: ചെന്നൈക്കു റെയ്‌നയില്ല, പകരമാര് ? അവസരം കാത്ത് ഇവര്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 16:10 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍