വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഹോം ടീം പിച്ച് മുതലെടുക്കാമോ? രോഹിത്തിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് റൂട്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ടീം നാട്ടില്‍ കളിക്കുമ്പോള്‍ തങ്ങള്‍ക്കു അനുകൂലമായ പിച്ചൊരുക്കുന്നതില്‍ തെറ്റില്ലെന്നും എല്ലാവരും ചെയ്യുന്ന കാര്യമാണിതെന്നുമുള്ള രോഹിത് ശര്‍മയുടെ അഭിപ്രായത്തോടു പ്രതികരിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് പല മുന്‍ ഇംഗ്ലണ്ട് താരങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിച്ച് ടെസ്റ്റ് മല്‍സരത്തിന് ഒട്ടും അനുകൂലമല്ലെന്നായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പിച്ചിനെക്കുറിച്ച് ഇത്ര മാത്രം ബഹളം നടത്തേണ്ട കാര്യമുണ്ടോയെന്നും മറ്റു ടീമുകളെപ്പോലെ ഇന്ത്യയും നാട്ടില്‍ തങ്ങള്‍ക്കു അനുകൂലമായ പിച്ചൊരുക്കുന്നത് ഇതാദ്യമല്ലെന്നും രോഹിത് തുറന്നടിച്ചിരുന്നു. ഇതിനോടാണ് റൂട്ട് പ്രതികരിച്ചിരിക്കുന്നത്.

എല്ലാ ടീമുകള്‍ക്കും അര്‍ഹതയുണ്ട്

എല്ലാ ടീമുകള്‍ക്കും അര്‍ഹതയുണ്ട്

ഹോം ടീമെന്ന ആനുകൂല്യം മുതലെടുക്കാന്‍ എല്ലാ ടീമുകള്‍ക്കും അര്‍ഹതയുണ്ടെന്നും രോഹിത്തിനെപ്പോലെ താനും അക്കാര്യം വിശ്വസിക്കുന്നതായും റൂട്ട് വ്യക്തമാക്കി. നിങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും അവിടെ കളിക്കുയെന്നത് ബുദ്ധിമുട്ട് തന്നെയാണ്. തങ്ങളുടെ കരുത്തിന് അനുസരിച്ചാണ് അവരെല്ലാം പിച്ചൊരുക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും സങ്കീര്‍ണമായ കാര്യം ഇതാണെന്നും ടെസ്റ്റിനെ ഇത്രയും മനോഹരമാക്കുന്നതും ഇതു തന്നെയാണ്. എവിടെയും കളിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ നിങ്ങള്‍ക്കു ടീമില്‍ ആവശ്യമാണെന്നും റൂട്ട് വിശദമാക്കി.

ടെസ്റ്റിനെ സ്‌പെഷ്യലാക്കുന്നു

ടെസ്റ്റിനെ സ്‌പെഷ്യലാക്കുന്നു

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ടെസ്റ്റുകള്‍ നോക്കിയാല്‍ തീര്‍ത്തും വ്യത്യസ്തമാണ് ഇവിടുത്തെ സാഹചര്യങ്ങളെന്നു നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഇതു തന്നെയാണ് ടെസ്റ്റിനെ വളരെ സ്‌പെഷ്യലാക്കി മാറ്റുന്നത്. വ്യത്യസ്തമായ വെല്ലുവിളികളെ നേരിടേണ്ടി വരുന്നതിനാലാണ് വിദേശ പര്യടനങ്ങള്‍ കൂടുതല്‍ രസകരവും ത്രില്ലിങുമായി മാറുന്നത്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ വിജയം കൊയ്യണമെങ്കില്‍ എവിടെ പോയാലും അതിന് അനുസരിച്ച് കളിക്കാനുള്ള അസാധാരണമായ കഴിവ് നിങ്ങള്‍ക്കു കൂടിയേ തീരൂവെന്നും റൂട്ട് അഭിപ്രായപ്പെട്ടു.

പിച്ച് അത്ര മികച്ചതായിരുന്നില്ല

പിച്ച് അത്ര മികച്ചതായിരുന്നില്ല

ചെന്നൈയില്‍ മൂന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ച് അത്രമാത്രം ഗംഭീരമായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ അവിടെ ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നതായും ഞാന്‍ കരുതുന്നില്ല. ടോസാണ് വിധി തീരമാനിച്ചതെന്ന് എനിക്കു തോന്നുന്നില്ല. ലോകത്തിലെ നമ്പര്‍ വണ്‍ ടീമായി മാറണമെങ്കില്‍ ഏതു സാഹചര്യത്തിലും പെര്‍ഫോം ചെയ്യേണ്ട്. അവിടെ പിച്ചോ, ടോസോ വെല്ലുവിളിയുയര്‍ത്തരുതെന്നും റൂട്ട് വിശദമാക്കി.
രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനായിരുന്നു ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യയുടെ വിജയം. പിച്ച് ആദ്യദിനം മുതല്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതായിരുന്നു. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും അഞ്ചു വിക്കറ്റ് നേട്ടം ഇവിടെ കൊയ്യുകയും ചെയ്തിരുന്നു.

Story first published: Tuesday, February 23, 2021, 18:56 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X