വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

PAK vs ENG: മിന്നിച്ച് ക്രൗളിയും ഡക്കറ്റും, ഇന്ത്യയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്തു, അറിയാം

ഒന്നാം വിക്കറ്റില്‍ 233 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇതോടെ ഇന്ത്യയുടെ നാല് വര്‍ഷം പഴക്കമുള്ള റെക്കോഡും തകര്‍ക്കപ്പെട്ടിരിക്കുകയാണ്

1

റാവല്‍പിണ്ടി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണിള്ളത്. ഒന്നാം ദിനത്തിന്റെ മൂന്നാം സെക്ഷന്‍ പുരോഗമിക്കവെ സന്ദര്‍ശകരായ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 387 റണ്‍സെന്ന മികച്ച നിലയിലാണ്. ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും (122) ബെന്‍ ഡക്കറ്റും (107) സെഞ്ച്വറി പ്രകടനം നടത്തി. ഒന്നാം വിക്കറ്റില്‍ 233 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇതോടെ ഇന്ത്യയുടെ നാല് വര്‍ഷം പഴക്കമുള്ള റെക്കോഡും തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

ഒരു ടെസ്റ്റിന്റെ ഓപ്പണിങ് സെക്ഷനില്‍ കൂടുതല്‍ റണ്‍സടിക്കുന്ന ഓപ്പണര്‍മാരെന്ന റെക്കോഡാണ് ക്രോളിയും ഡക്കറ്റും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. വിക്കറ്റ് പോവാതെ 174 റണ്‍സാണ് ക്രോളിയും ഡക്കറ്റും ചേര്‍ന്ന് ഒന്നാം സെക്ഷനില്‍ നേടിയത്. നാല് വര്‍ഷം മുമ്പ് ഇന്ത്യ കുറിച്ച 158 റണ്‍സിന്റെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 27 ഓവറിലാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ട് 23.3 ഓവറിലാണ് ഈ റെക്കോഡ് മറികടന്നത്.

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

അഫ്ഗാനിസ്ഥാന്‍ ടെസ്റ്റില്‍ മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവരായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. വിജയ് 153 പന്തില്‍ 105 റണ്‍സും ധവാന്‍ 96 പന്തില്‍ 107 റണ്‍സുമാണ് നേടിയത്. 168 റണ്‍സിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 19 ഫോറും മൂന്ന് സിക്‌സും പറത്തിയ ധവാനെയാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. അധികം വൈകാതെ മുരളി വിജയിയും പുറത്തായി.

1

ലഞ്ചിന് മുമ്പ് ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റെക്കോഡിലെത്താനുള്ള അവസരം ക്രൗളിക്കുണ്ടായിരുന്നു. എന്നാല്‍ 91 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 145 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ നാല് ഓസ്‌ട്രേലിയക്കാരും ഓരോ ഇന്ത്യക്കാരനും പാകിസ്താന്‍കാരനുമാണ് ഈ റെക്കോഡിലേക്കെത്താനായത്. ഈ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ക്രൗളി നഷ്ടപ്പെടുത്തി.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

പാകിസ്താനെതിരേ ആക്രമണ ബാറ്റിങ് തന്നെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്. ക്രൗളി 111 പന്തില്‍ 122 റണ്‍സാണ് നേടിയത്. ഇതില്‍ 21 ബൗണ്ടറിയും ഉള്‍പ്പെടും. ബെന്‍ ഡക്കറ്റ് 110 പന്തില്‍ 15 ബൗണ്ടറികളാണ് നേടിയത്. ക്രോളിയെ ഹാരിസ് റഊഫ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ഡക്കറ്റിനെ സഹിദ് മഹ്‌മൂദ് എല്‍ബിയിലും കുരുക്കി. എന്നാല്‍ സൂപ്പര്‍ താരം ജോ റൂട്ടിന് (23) തിളങ്ങാനായില്ല. സഹിദ് മഹ്‌മൂദ് തന്നെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ഒലി പോപ്പും സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 99 പന്തില്‍ 14 ബൗണ്ടറിയടക്കം 104 റണ്‍സുമായി ഒലി പോപ്പ് ക്രീസില്‍ തുടരുന്നു. ഹാരി ബ്രോക് (85*) സെഞ്ച്വറിയിലേക്കടുത്ത് ക്രീസിലുണ്ട്. ഇംഗ്ലണ്ട് പാകിസ്താനെതിരേ ശക്തമായ നിരയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്.

1

പാകിസ്താനായി സഹിദ് മഹ്‌മൂദ് രണ്ടും ഹാരിസ് റഊഫ് ഒരു വിക്കറ്റും വീഴ്ത്തി. നാല് അരങ്ങേറ്റക്കാരുമായാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയത്. സൗദ് ഷക്കീല്‍, ഹാരിസ് റഊഫ്, മുഹമ്മദ് അലി, സാഹിദ് മെഹ്‌മൂദ്, അഹ്‌സന്‍ റാസ എന്നിവര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് പാകിസ്താന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ശക്തരായ ഇംഗ്ലണ്ടിനെതിരേ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ചുരുക്കം.

Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

ഇതിനിടെ ഇംഗ്ലണ്ട് ക്യാംപില്‍ വലിയ ആശങ്ക ഉയര്‍ത്തിയാണ് പനി പടര്‍ന്നത്. അജ്ഞാത രോഗം ഏതാണെന്ന് വ്യക്തമല്ല. നായകന്‍ ബെന്‍ സ്റ്റോക്‌സിനും പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനുമെല്ലാം പനി ബാധിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് സ്റ്റോക്‌സ് തന്നെയാണ്. ഇടവേളക്ക് ശേഷം പാകിസ്താനില്‍ ടെസ്റ്റ് കളിക്കുകയാണ് ഇംഗ്ലണ്ട്. നിലവിലെ പ്രകടനം ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നതാണ്.

Story first published: Thursday, December 1, 2022, 16:57 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X