വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: കിവികളുടെ ചിറകരിഞ്ഞ് ഇംഗ്ലണ്ട്, തകര്‍പ്പന്‍ ജയത്തോടെ ആതിഥേയര്‍ സെമിയില്‍

119 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം

By Manu

1
43684
കിവികളുടെ ചിറകരിഞ്ഞ് ആതിഥേയര്‍

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: മിന്നും ജയത്തോടെ ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിലേക്കു കുതിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സിനു തകര്‍ത്തെറിയുകയായിരുന്നു. ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമി ഫൈനല്‍ സാധ്യത തുലാസിലായി. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത മല്‍സരഫലത്തെ ആശ്രയിച്ചിരിക്കും കിവികളുടെ സെമി പ്രവേശനം. മല്‍സരത്തില്‍ പാകിസ്താന്‍ തോല്‍ക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന് സെമിയില്‍ കയറാം. എന്നാല്‍ പാകിസ്താന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ കിവികള്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടിവരും.

england

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 305 റണ്‍സാണ് നേടിയത്. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് കിവികള്‍ ചിറകറ്റുവീണത്. അഞ്ചോവര്‍ ശേഷിക്കെ വെറും 186ന് ന്യൂസിലാന്‍ഡ് കൂടാരം കയറി. ടോം ലാതമൊഴികെ (57) മറ്റുള്ളവരൊന്നും പൊരുതാന്‍ പോലും തയ്യാറായില്ല. ഓപ്പണര്‍ ഹെന്റി നിക്കോള്‍സ് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ തന്നെ കിവികള്‍ അപകടം മണത്തിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (8), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (27), റോസ് ടെയ്‌ലര്‍ (28), ജെയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഡോം (3), മിച്ചെല്‍ സാന്റ്‌നര്‍ (12), മാറ്റ് ഹെന്റി (7), ട്രെന്റ് ബോള്‍ട്ട് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.

bairstoe

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിനാണ് 305 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 330ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നു കരുതിയ ഇംഗ്ലണ്ടിനെ ഉജ്ജ്വല ബൗളിങിലൂടെ ന്യൂസിലാന്‍ഡ് പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ (106) തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. ഇന്ത്യക്കെതിരേയുള്ള തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം മൂന്നക്കം കടന്നിരുന്നു. 99 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഓപ്പണര്‍ ജാസണ്‍ റോയ് (60), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (42) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11), ബെന്‍ സ്‌റ്റോക്‌സ് (11), ക്രിസ് വോക്‌സ് (4), ആദില്‍ റഷീദ് (16) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ഒരു ഘട്ടത്തില്‍ ഒന്നിന് 193 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ ടീം സ്‌കോര്‍ 194ല്‍ വച്ച് റൂട്ട് മടങ്ങിയതോടെം ഇംഗ്ലണ്ടിനെ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. മികച്ചൊരു കൂട്ടുകെട്ടും പിന്നീട് പടുത്തുയര്‍ത്താന്‍ അവര്‍ക്കായില്ല. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- റോയ് സഖ്യം 123 റണ്‍സ് അടിച്ചെടുത്തിരുന്നു.

Jul 03, 2019, 10:47 pm IST

ഇംഗ്ലണ്ടിന് 119 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. അഞ്ചോവര്‍ ബാക്കിനില്‍ക്കെ 186ന് ന്യൂസിലാന്‍ഡ് പുറത്ത്. ജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ കടന്നു

Jul 03, 2019, 10:39 pm IST

ജയത്തിന് തൊട്ടരികെ ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡിന്റെ ഒമ്പതാം വിക്കറ്റും വീണു. മാറ്റ് ഹെന്റിയെ (7) മാര്‍ക് വുഡ് ബൗള്‍ഡാക്കി. കിവീസ് ഒമ്പതിന് 181

Jul 03, 2019, 10:27 pm IST

വിജയമുറപ്പിച്ച് ഇംഗ്ലണ്ട്. ടോം ലാതം (57), സാന്റ്‌നര്‍ (12) എന്നിവര്‍ പുറത്ത്. ന്യൂസിലാന്‍ഡ് 40 ഓവറില്‍ എട്ടിന് 171. ജയിക്കാന്‍ 60 പന്തില്‍ 135 റണണ്‍സ് കൂടി വേണം

Jul 03, 2019, 9:26 pm IST

ന്യൂസിലാന്‍ഡ് തോല്‍വിയിലേക്ക്. കോളിന്‍ ഡി ഗ്രാന്‍ഡോമിനെ (3) ബെന്‍ സ്‌റ്റോക്‌സ് പുറത്താക്കി. ന്യൂസിലാന്‍ഡ് ആറിന് 128

Jul 03, 2019, 9:23 pm IST

ന്യൂസിലാന്‍ഡിന് അഞ്ചാം വിക്കറ്റ് നഷ്ടം. ജെയിംസ് നീഷാം (19) പുറത്ത്. 28 ഓവറില്‍ അഞ്ചിന് 128. ജയിക്കാന്‍ ഇനി 178 റണ്‍സ് കൂടി വേണം

Jul 03, 2019, 8:46 pm IST

റണ്ണൗട്ടിന്റെ രൂപത്തില്‍ ന്യൂസിലാന്‍ഡിന്റെ നാലാം വിക്കറ്റും വീണു. വിശ്വസ്തനായ റോസ് ടെയ്‌ലറാണ് (28) പുറത്തായത്. കിവീസ് 18 ഓവറില്‍ നാലിന് 75

Jul 03, 2019, 8:37 pm IST

306 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ന്യൂസിലാന്‍ഡ് പതറുകയാണ്. 16 ഓവര്‍ ആയപ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടം. മൂുന്നിന് 68. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (8), ഹെന്റി നിക്കോള്‍സ് (0), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (27) പുറത്ത്.

Jul 03, 2019, 6:54 pm IST

ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. എട്ടു വിക്കറ്റിന് 305 റണ്‍സ്. ലിയാം പ്ലങ്കെറ്റ് (15), ജോഫ്ര ആര്‍ച്ചര്‍ (1)

Jul 03, 2019, 6:51 pm IST

ആദില്‍ റഷീദിനെ (16) ടിം സോത്തി ബൗള്‍ഡാക്കി. ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റും വീണു. ഈ ലോകകപ്പില്‍ സോക്കിയുടെ കന്നി വിക്കറ്റാണിത്.

Jul 03, 2019, 6:43 pm IST

ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ (42) പുറത്ത്. മാറ്റ് ഹെന്റിക്കാണ് വിക്കറ്റ്. ഇംഗ്ലണ്ട് 48 ഓവറില്‍ ഏഴിന് 286

Jul 03, 2019, 6:26 pm IST

ക്രിസ് വോക്‌സിനെ (4) ജെയിംസ് നീഷാം പുറത്താക്കി. വന്‍ സ്‌കോറിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ കിവീസ് പിടിച്ചുകെട്ടുകയാണ്. ഇംഗ്ലണ്ട് 45 ഓവറില്‍ ആറിന് 259.

Jul 03, 2019, 6:13 pm IST

വെടിക്കെട്ട് താരം സ്‌റ്റോക്‌സിനെ (11) സാന്റ്‌നറുടെ ബൗളിങില്‍ ഹെന്റി പിടികൂടി. ഇംഗ്ലണ്ട് 42 ഓവറില്‍ അഞ്ചിന് 248.

Jul 03, 2019, 6:09 pm IST

മല്‍സരം അവസാന 10 ഓവറിലേക്ക്. 40 ഓവറില്‍ ഇംഗ്ലണ്ട് നാലിന് 241. മോര്‍ഗന്‍ (23*), സ്‌റ്റോക്‌സ് (6*)

Jul 03, 2019, 5:43 pm IST

ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റും വീണു. ബട്‌ലറിനെ (11) ബോള്‍ട്ട് പുറത്താക്കി. ഇംഗ്ലണ്ട് 35 ഓവറില്‍ നാലിന് 215

Jul 03, 2019, 5:36 pm IST

അപകടകാരിയായ ബെയര്‍സ്‌റ്റോയെ (106) കിവീസ് പുറത്താക്കി. മാറ്റ് ഹെന്റി ബൗള്‍ഡാക്കി. ഇംഗ്ലണ്ട് 33 ഓവറില്‍ മൂന്നിന് 211. ബട്‌ലര്‍ (9*), മോര്‍ഗന്‍ (2*)

Jul 03, 2019, 5:22 pm IST

ബെയര്‍‌സ്റ്റോ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. ഇന്ത്യക്കെതിരേയും അദ്ദേഹം മൂന്നക്കം തികച്ചിരുന്നു. ഇംഗ്ലണ്ട് 31 ഓവറില്‍ രണ്ടിന് 200. ബെയര്‍സ്‌റ്റോ (100*), ജോസ് ബട്‌ലര്‍ (6*)

Jul 03, 2019, 5:04 pm IST

ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. 28 ഓവറില്‍ ഒന്നിന് 176 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ (84*), ജോ റൂട്ട് (22*)

Jul 03, 2019, 4:26 pm IST

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. ജാസണ്‍ റോയ് (60) പുറത്ത്. 19 ഓവറരില്‍ ഒന്നിന് 124 റണ്‍സ്‌

Jul 03, 2019, 4:10 pm IST

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 100 കടന്നു. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 107. ജാസണ്‍ റോയ് (49*), ജോണി ബെയര്‍സ്‌റ്റോ (49*)

Jul 03, 2019, 3:30 pm IST

ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആറോവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ (27*), ജാസണ്‍ റോയ് (13*)

Jul 03, 2019, 2:51 pm IST

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ലോകകപ്പിലെ അവസാനത്തെ അഞ്ചു പോരാട്ടങ്ങള്‍ നോക്കാം

Story first published: Wednesday, July 3, 2019, 23:05 [IST]
Other articles published on Jul 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X