വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാടിനെ ഒതുക്കാന്‍ ഇംഗ്ലണ്ടിന്റെ പക്കല്‍ ശക്തമായ പദ്ധതി: ക്യാപ്റ്റന്‍ ജോ റൂട്ട്

ബര്‍മിംഗ്ഹാം: 2014-ല്‍ നടന്ന ഇംഗ്ലീഷ് പര്യടനത്തിന്റെ ഭാരം പേറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇത്രയും കാലം നടന്നത്. ഈ ഭാരം ഇറക്കിവെയ്ക്കാനുള്ള യാത്രയില്‍ വിരാടും സംഘവും ഇംഗ്ലീഷ് മണ്ണില്‍ ഇറങ്ങിക്കഴിഞ്ഞു. മഹേന്ദ്ര സിംഗ് ധോണി നയിച്ച ടീമിന്റെ ഭാഗമായിരുന്ന വിരാട് നാല് വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും ആകെ തികച്ചത് 134 റണ്‍ മാത്രം. പക്ഷെ കാലം ഏറെ മുന്നോട്ട് പോയിരിക്കുന്നു, വിരാടും ഏറെ മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ലോകത്തിലെ സൂപ്പര്‍ ബാറ്റ്‌സ്മാനെ തളയ്ക്കാനുള്ള ശക്തമായ പദ്ധതികളുമായാണ് ഇംഗ്ലണ്ടിന്റെ വരവ്.

joe-root

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഒതുക്കാന്‍ പദ്ധതികള്‍ തയ്യാറാണെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കി. 'ഞങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ വിരാട് 2014-ലെ ഫോമില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. പക്ഷെ ഇന്ന് എത്ര മികച്ച താരമായി അദ്ദേഹം മാറിയെന്ന് വ്യക്തമായറിയാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വലിയ വളര്‍ച്ചയാണ് വിരാട് ഉണ്ടാക്കിയത്. ശക്തമായ പദ്ധതികള്‍ ഞങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് അനുയോജ്യമായ മറുപടിയും കാണും', എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് റൂട്ട് പ്രതികരിച്ചു.

ഇംഗ്ലണ്ട് ആരാധകര്‍ പോലും വിരാടിന്റെ കളി കാണാനാണ് എത്തുകയെന്ന് അറിയാം. പക്ഷെ അദ്ദേഹത്തെ നിശബ്ദനാക്കി നിര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. ഇരുടീമുകളിലും മികച്ച താരങ്ങളുണ്ട്. എല്ലാ തരത്തിലും ഇന്ത്യയെ മറികടക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, ജോ റൂട്ട് വ്യക്തമാക്കി. അതേസമയം ഇംഗ്ലീഷ് ടീം സെലക്ഷന്‍ വിവാദങ്ങളില്‍ കുടുങ്ങി കിടക്കുകയുമാണ്. ഫെബ്രുവരിയില്‍ ടെസ്റ്റില്‍ നിന്നും വിടവാങ്ങിയ റാഷിദിനെ ടീമിലെടുത്തതാണ് വിവാദമായത്. എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന റാഷിദിനെ ടീമിന്റെ ഭാഗമാക്കിയതില്‍ ഉയരുന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്ന് റൂട്ട് കൂട്ടിച്ചേര്‍ത്തു.

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് ആയിരം ടെസ്റ്റെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുമെങ്കിലും ആവശ്യത്തിന് കാണികള്‍ ആദ്യ ദിനത്തിലെങ്കിലും സ്റ്റേഡിയത്തില്‍ എത്തില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റിനുള്ള അവസരമാണിതെന്ന് റൂട്ട് ഇംഗ്ലീഷുകാരെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ വംശജര്‍ സ്റ്റേഡിയത്തില്‍ വിരാടിനും സംഘത്തിനും പിന്തുണയുമായി എത്തുമെന്നാണ് പ്രതീക്ഷ.

Story first published: Wednesday, August 1, 2018, 17:10 [IST]
Other articles published on Aug 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X