വില്ല്യംസണിന്റെ പോരാട്ടം പാഴായി... ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയം, പരമ്പരയില്‍ ലീഡ്

Written By:

വെല്ലിങ്ടണ്‍: ഏകദിന മല്‍സരത്തിന്റെ മുഴുവന്‍ നാടകീയതകളും കണ്ട പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ടിനു ജയം. ഏകദിന പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ നാലു റണ്‍സിന് ഇംഗ്ലണ്ട് ആതിഥേയരെ മുട്ടുകുത്തിച്ചത്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നിലെത്തുകയും ചെയ്തു. ആദ്യ മല്‍സരത്തില്‍ തോറ്റ ശേഷമാണ് പിന്നീടുള്ള രണ്ടു കളികളിലും ജയിച്ച് ഇംഗ്ലണ്ട് മേല്‍ക്കൈ നേടിയത്.

ലങ്ക പിടിക്കുമോ യുവസൈന്യം? കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

ജീവിതലക്ഷ്യം ഒന്നു മാത്രം... നടന്നാല്‍ ഇന്ത്യ തന്നെ അടിമുടി മാറും, സ്വപ്‌നം വെളിപ്പെടുത്തി കോലി

പ്രായത്തിലല്ല, കളിയിലാണ് കാര്യം... ഇവരത് തെളിയിച്ചു, റാഷിദ് മുതല്‍ സച്ചിന്‍ വരെ

1

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 234 റണ്‍സില്‍ എറിഞ്ഞിട്ടപ്പോള്‍ ന്യൂസിലന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇതേ നാണയത്തില്‍ ഇംഗ്ലണ്ടും തിരിട്ടടിച്ചതോടെ മല്‍സരം ഇഞ്ചോടിഞ്ച് പോരാട്ടമായി മാറി. ഒടുവില്‍ എട്ടു വിക്കറ്റിന് 230 റണ്‍സെടുത്ത് കിവിസ് മല്‍സരം അടിയറവച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (112*) അപരാജിത സെഞ്ച്വറിയുമായി പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങള്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 143 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്.

കോളിണ്‍ മണ്‍റോ (49), മിച്ചെല്‍ സാന്റ്‌നര്‍ (41) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനായി മോയിന്‍ അലി മൂന്നു വിക്കറ്റെടുത്തു. അലി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

2

നേരത്തേ ഇംഗ്ലീഷ് നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 48 റണ്‍സെടുത്ത നായകന്‍ ഇയോന്‍ മോര്‍ഗനാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. ബെന്‍ സ്‌റ്റോക്ക്‌സ് 39 റണ്‍സെുത്തുള്ള. മറ്റാരും 30 റണ്‍സ് കടന്നില്ല. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയാണ് മൂന്നു വിക്കറ്റുമായി കിവീസ് ബൗളിങ് നിരയില്‍ നേട്ടം കൊയ്തത്.

Story first published: Saturday, March 3, 2018, 15:33 [IST]
Other articles published on Mar 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍