വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോഫി കുടിച്ചത് ഒരിക്കല്‍ മാത്രം, 'വലിയ വില' നല്‍കേണ്ടി വന്നു... ഇപ്പോള്‍ ഗ്രീന്‍ ടീയെന്ന് ഹാര്‍ദിക്

കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത ശേഷം ഹാര്‍ദിക് വിവാദത്തില്‍ കുരുങ്ങിയിരുന്നു

മുംബൈ: ജീവിതത്തില്‍ ഒരു കോഫി കുടിച്ചതിന് തനിക്കു നല്‍കേണ്ടി വന്ന വില വളരെ വലുതാണെന്നും അതിനു ശേഷം കോഫി നിര്‍ത്തിയെന്നും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദേശീയ ടീമിലെ സഹതാരമായ ദിനേഷ് കാര്‍ത്തികിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദിക്. കഴിഞ്ഞ വര്‍ഷമാദ്യമാണ് കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയില്‍ ഹാര്‍ദിക്കും ടീമംഗം കെഎല്‍ രാഹുലും ചേര്‍ന്നു പങ്കെടുത്തത്. ഈ പരിപാടിലിലെ പല തുറന്നു പറച്ചിലുകളും ഇരുവരെയും വിവാദത്തിലാക്കുകയായിരുന്നു.

HARDIK

ഇതിനു പിന്നാലെ ഓസ്‌ട്രേിയന്‍ പര്യടനത്തിനൊപ്പമുണ്ടായിരുന്ന ഹാര്‍ദിക്കിനെയും രാഹുലിനെയും ബിസിസിഐ നാട്ടിലേക്കു തിരികെ വിളിക്കുകയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഇതോടെ ഏകദിന ലോകകപ്പില്‍ ഇരുവര്‍ക്കും കളിക്കാനാവുമെയെന്ന കാര്യത്തിലും സംശയമുയര്‍ന്നിരുന്നു. എന്നാല്‍ വലിയ ശിക്ഷ നല്‍കാതെ ഹാര്‍ദിക്കിനെയും രാഹുലിനെയും കുറ്റവിമുക്തരാക്കുകയായിരുന്നു. ജോലിക്കിടെ മരണപ്പെട്ട പാരാ മിലിറ്ററി ഫോഴ്‌സിലെ 10 കോണ്‍സ്റ്റബിള്‍മാരുടെ കുടുംബത്തിന് ഒരു ലക്ഷം വീതം നല്‍കാന്‍ ബിസിസിഐ ഒംബുഡ്‌സ്മാന്‍ ഇരുതാരങ്ങളോടും ആവശ്യപ്പെടുകയായിരുന്നു.

സച്ചിനോട് 'മിണ്ടരുത്', ദുഖിക്കേണ്ടി വരും!! അന്ന് മുന്നറിയിപ്പ് ലഭിച്ചു, ലീയുടെ വെളിപ്പെടുത്തല്‍സച്ചിനോട് 'മിണ്ടരുത്', ദുഖിക്കേണ്ടി വരും!! അന്ന് മുന്നറിയിപ്പ് ലഭിച്ചു, ലീയുടെ വെളിപ്പെടുത്തല്‍

ധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരംധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരം

ഇപ്പോള്‍ കോഫി കുടിക്കാറില്ല. പകരം ഗ്രീന്‍ ടീ മാത്രമേ കുടിക്കാറുള്ളൂവെന്നു ഹാര്‍ദിക് തമാശയായി പറഞ്ഞു. ഒരിക്കല്‍ മാത്രമേ കോഫി കുടിച്ചിട്ടുള്ളൂ. തന്നെ സംബന്ധിച്ച് അതിനു വലിയ വിലയും നല്‍കേണ്ടിവന്നു. ലോക പ്രശ്‌സത കോഫി ഹൗസ് കമ്പനിയായ സ്റ്റാര്‍ബക്‌സില്‍ പോലും ഇത്രയും വിലയേറേയ കോഫിയുണ്ടാവില്ല. അതിനു ശേഷം കോഫിയില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുകയാണെന്നും കാര്‍ത്തികുമായുള്ള ചാറ്റില്‍ ഹാര്‍ദിക് പറഞ്ഞു.

hardik rahul

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയ്ക്കു ശേഷം ഹാര്‍ദിക് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. പുറം വേദനയെ തുടര്‍ന്നാണ് താരത്തിനു വിട്ടുനില്‍ക്കേണ്ടിവന്നത്. ശസ്ത്രക്രിയക്കു വിധേയനായ ശേഷം മാസങ്ങളോളം ഹാര്‍ദിക് വിശ്രമത്തിലായിരുന്നു. ഫെബ്രുവരിയില്‍ നടന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടാണ് താരം ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ഈ ടൂര്‍ണമെന്റില്‍ ഹാര്‍ദിക് മിന്നുന്ന പ്രകടനവും കാഴ്ചവച്ചിരുന്നു.

ഇതേ തുടര്‍ന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലേക്കു ഹാര്‍ദിക്കിനെ തിരിച്ചു വിളിച്ചിരുന്നു. മഴയെ തുടര്‍ന്നു പരമ്പരയിലെ ആദ്യ മല്‍സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ തുടര്‍ന്നുള്ള കളികള്‍ കൊവിഡ്-19നെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദിക് കളിക്കാന്‍ തയ്യാറെടുക്കവെയാണ് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിയത്.

Story first published: Sunday, April 26, 2020, 15:35 [IST]
Other articles published on Apr 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X