വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബാറ്റുകൊണ്ട് ഇനിയും ആധിപത്യം തുടരട്ടെ', കോലിക്ക് ആശംസ നേര്‍ന്ന് സച്ചിനും സെവാഗും

ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോലിയെ എത്തിച്ചതെന്നത് ഉറപ്പാണ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് വിരാട് കോലി ഞെട്ടിക്കുന്ന തീരുമാനമെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കൈവിട്ടുപോയതിന്റെ നിരാശയില്‍ ഇരിക്കവെയാണ് കോലി ടെസ്റ്റ് നായക പദവി ഒഴിയുന്ന വിവരം പങ്കുവെച്ചത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. കാരണം ഇന്ത്യയുടെ മറ്റൊരു നായകന്മാര്‍ക്കും സാധിക്കാത്ത നേട്ടത്തില്‍ നില്‍ക്കെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു തീരുമാനം കോലിയെടുത്തത്.

ടെസ്റ്റ് നായക പദവി ഒഴിയല്‍ കോലിയുടെ വ്യക്തിപരമായ തീരുമാനമാണെങ്കിലും ഈ തീരുമാനത്തിലേക്ക് കോലിയെ നയിച്ച ഘടകങ്ങള്‍ ഏറെയാണ്. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോലിയെ എത്തിച്ചതെന്നത് ഉറപ്പാണ്. കോലിയുടെ വ്യക്തിപരമായ തീരുമാനത്തെ മാനിച്ച് പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോലിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നിരിക്കുകയാണ്. ബാറ്റുകൊണ്ട് ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കട്ടേയെന്നാണ് സെവാഗ് ആശംസിച്ചത്.

1

'ക്യാപ്റ്റനെന്ന നിലയിലെ നിന്റെ വിജയകരമായ യാത്രക്ക് അഭിനന്ദനങ്ങള്‍. ടീമിനായി എല്ലായ്‌പ്പോഴും 100 ശതമാനം നീ നല്‍കിയിരുന്നു. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും' എന്നാണ് സച്ചിന്‍ കുറിച്ചത്. 'ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന നിലയിലെ മികച്ച കരിയറിന് എല്ലാ അഭിനന്ദനങ്ങളും. കണക്കുകള്‍ കള്ളം പറയില്ല. അവന്‍ ഏറ്റവും മികച്ച ഇന്ത്യയുടെ ടെസ്റ്റ് നായകനല്ല. ലോകത്തിലെ തന്നെ മികച്ച നായകന്മാരിലൊരാളാണ്. നിന്നെയോര്‍ത്ത് അഭിമാനം. ബാറ്റുകൊണ്ട് നീണ മുന്നോട്ട് പോകുന്നതിനെ പ്രതീക്ഷയോടെ കാണുന്നു'-സെവാഗ് കുറിച്ചു.

കോലിയുടെ തീരുമാനത്തിന് പിന്നാലെ ബിസിസി ഐ കോലിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് 40 ജയം നേടിക്കൊടുത്ത ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനെന്ന കണക്കുകള്‍ നിരത്തിയാണ് ബിസിസി ഐ അഭിനന്ദിച്ചത്. 'ടെസ്റ്റ് നായകനെന്ന നിലയിലെ അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. വെള്ളബോള്‍ ക്രിക്കറ്റില്‍ ഒരു കാലഘട്ടത്തെയാണ് അടക്കിഭരിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിനെ നീ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് കാണുന്നത് മഹത്തായ കാര്യമായാണ് തോന്നുന്നത്. എല്ലാവര്‍ക്കും ഉദാഹരണമായാണ് നീ കളിച്ചത് ' എന്നായിരുന്നു വിവിഎസ് ലക്ഷ്മണ്‍ കുറിച്ചത്.

2

ഇന്ത്യന്‍ ക്രിക്കറ്റിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ താരങ്ങളെല്ലാം കോലിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം പൂര്‍ണ്ണമായി ഒഴിഞ്ഞതിനാല്‍ പഴയ പ്രകടനത്തിലേക്ക് കോലിക്കെത്താനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏറെ നാളുകളിലായി വിരാട് കോലിക്ക് ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാവുന്നില്ല. രണ്ടര വര്‍ഷത്തോളമായി അദ്ദേഹം സെഞ്ച്വറി നേടിയിട്ട്. ഇത്രയും നാള്‍ നായകനെന്ന സമ്മര്‍ദ്ദം കോലിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ കോലിയുടെ ബാറ്റ്‌സ്മാനെന്ന നിലയിലെ ഗംഭീര തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിക്കുന്നു.

2021ലെ ടി20 ലോകകപ്പിന് ശേഷം സ്വന്തം തീരുമാനപ്രകാരമാണ് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത്. പിന്നാലെ പരിമിത ഓവറില്‍ ഒരു നായകനെന്ന ബിസിസി ഐയുടെ വാശിയെത്തുടര്‍ന്ന് കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. അപ്പോഴും ടെസ്റ്റില്‍ കോലി നായകസ്ഥാനം ഒഴിയുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കോലി നായകസ്ഥാനം ഒഴിയുകയായിരുന്നുവെന്ന് പറയാം.

3

എംഎസ് ധോണി നായകസ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനാവാന്‍ കോലിയെന്ന താരം യോഗ്യതയോടെ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോലി വിരമിക്കുമ്പോള്‍ തല്‍സ്ഥാനത്ത് അത്തരമൊരു താരമില്ല. 35കാരനായ രോഹിത്തിനെ ടെസ്റ്റിലെ നായകനാക്കിയിട്ട് കാര്യമില്ല. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റനെന്ന നിലയിലെ പ്രകടനം മികച്ചതല്ല. റിഷഭ് പന്തിലാണ് ഇന്ത്യയുടെ പ്രതീക്ഷയെങ്കിലും അനുഭവസമ്പത്തിന്റെ കുറവ് അദ്ദേഹത്തിനുണ്ട്. എന്തായാലും കോലിയുടെ രാജി ബിസിസി ഐക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണെന്ന് ഉറപ്പ്.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സംവിധാനം ഇന്ത്യന്‍ ക്രിക്കറ്റിന് അനുയോജ്യമായ കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഇത്തരമൊരു പരീക്ഷണത്തിന് ബിസിസി ഐ മുതിര്‍ന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നതെന്ന് പറയാം. പുതിയൊരു നായകന് കീഴില്‍ ഇന്ത്യക്ക് പഴയ പ്രതാപം കാട്ടാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, January 16, 2022, 11:21 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X