For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണെ സസ്‌പെന്‍ഡ് ചെയ്തു, അച്ഛനേയും വിലക്കി! ഈ സംഭവം ഓര്‍മയുണ്ടോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സമീപകാലത്തായി ഇന്ത്യന്‍ ടീമിലെ സജീവ താരമാണ്. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ക്രിക്കറ്റില്‍ ഏറ്റവും ഉയരം കീഴടക്കിയ താരമെന്ന വിശേഷണം സഞ്ജുവിന് നല്‍കാം. ഇന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിമാന താരമാണ് സഞ്ജു. വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തത് സഞ്ജുവായിരുന്നു.

എന്നാല്‍ കേരളത്തിന്റെ അഭിമാന താരമായ സഞ്ജുവിനെ ഒരിക്കല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കിയിരുന്നു. ഈ സംഭവം സഞ്ജുവിന്റെ കരിയറിന്റെ തുടക്ക കാലത്താണ്. അന്ന് സംഭവിച്ചത് എന്താണെന്ന് അറിയാമോ? പരിശോധിക്കാം. കേരള ടീമിലുണ്ടായിരുന്ന 13 പേര്‍ക്കെതിരേയാണ് അന്ന് അച്ചടക്ക നടപടി സ്വീകരിച്ചത്. അഞ്ച് താരങ്ങള്‍ സസ്‌പെന്‍ഷന്‍ നേരിട്ടപ്പോള്‍ ബാക്കിയുള്ള എട്ട് പേര്‍ക്ക് പിഴ ശിക്ഷയും ലഭിച്ചു.

സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കാരണമായത് ക്യാപ്റ്റനോട് മോശമായി പെരുമാറിയതിനും നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ഇരുന്നതിനുമാണ്. ഇതിനെത്തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് വിലക്കടക്കം നേരിടേണ്ടി വന്നു. ഈ സംഭവം നടക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഐപിഎല്ലിലടക്കം കളിച്ച് പേരെടുത്തിരുന്നു. എന്നാല്‍ അന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തിയിരുന്നില്ല.

കരിയറിന്റെ തുടക്ക സമയത്ത് അച്ചടക്കമില്ലാത്ത കളിക്കാരനായിരുന്നു സഞ്ജുവെന്ന് പറയാം. ടീമിന്റെ അനുമതിയില്ലാതെ പുറത്തുപോവുകയും ചോദ്യം ചെയ്തപ്പോള്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ സഞ്ജു പ്രതിക്കൂട്ടിലായിട്ടുണ്ട്. ഒരിക്കല്‍ സഞ്ജു തന്റെ ബാറ്റ് തല്ലിപ്പൊടിച്ച് പ്രതികരിച്ചതും വലിയ വിവാദമായിരുന്നു. സഞ്ജുവിനെതിരായ നടപടിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവിനേയും കെസിഎ വിലക്കുന്ന സാഹചര്യമുണ്ടായി.

sanju samson kerala cricket

എന്നാല്‍ പിന്നീട് കേരള ടീമിന്റെ നായകസ്ഥാനത്തേക്കടക്കമെത്താന്‍ സഞ്ജുവിനായി. ഇന്ന് സഞ്ജുവിനെ ഇത്തരത്തില്‍ വിലക്കാന്‍ കെസിഎ ധൈര്യം കാട്ടിയേക്കില്ല. കാരണം അത്രത്തോളം ആരാധക പിന്തുണയുള്ള താരമായി സഞ്ജു മാറിക്കഴിഞ്ഞു. ഐപിഎല്ലിലെ കരുത്തരുടെ നിരയായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്.

കരിയറിന്റെ തുടക്കകാലത്തെ മുന്‍ കോപം സീനിയര്‍ താരമായപ്പോള്‍ സഞ്ജുവിന് നിയന്ത്രിക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ന് വളരെ പക്വതയുള്ള താരമായി സഞ്ജു മാറിയിട്ടുണ്ട്. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. കൂടാതെ മറ്റ് യുവതാരങ്ങള്‍ക്ക് മാതൃകയായും ഇന്ന് സഞ്ജു മാറുന്നു. എന്നാല്‍ കരിയറിന്റെ തുടക്ക കാലത്ത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വിവാദങ്ങളില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.

അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ കൈയടി നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളിലൊന്നിലേക്ക് സഞ്ജു കൂടുമാറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. എന്നാല്‍ സഞ്ജു ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സമീപകാലത്തായി സഞ്ജു ആഭ്യന്തര ക്രിക്കറ്റിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അടുത്ത രഞ്ജി ട്രോഫിയിലും സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കുമെന്നാണ് വിവരം. ദുലീപ് ട്രോഫിയില്‍ സഞ്ജു കളിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും തഴയപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജു ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയടക്കം വരാനിരിക്കെ സഞ്ജുവിന് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, August 24, 2024, 20:49 [IST]
Other articles published on Aug 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+