ആ ക്രിക്കറ്ററുടെ ഉപദേശം ജീവിതം മാറ്റിമറിച്ചെന്ന് ദിനേഷ് കാര്‍ത്തിക്

Posted By: rajesh mc

മുംബൈ: തന്റെ ക്രിക്കറ്റ് ജീവിതം മാറ്റി മറിക്കുന്നതില്‍ മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മണിന് ഏറെ പങ്കുണ്ടെന്ന് ദിനേഷ് കാര്‍ത്തിക്. മുംബൈയില്‍ ചാരിറ്റി മാച്ചിനെത്തിയപ്പോഴാണ് കാര്‍ത്തിക് മനസുതുറന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ചിന്തകളും കാഴ്ചപ്പാടുകളും മാറിയെന്നും കാര്‍ത്തിക് പറഞ്ഞു.

ഈ പ്രായത്തില്‍ കരിയറിലേക്ക് തിരിച്ചു കയറുന്നതിനെക്കുറിച്ച് വിവിഎസ് എന്നോട് സംസാരിച്ചു. റണ്‍സ് നേടുന്നതിലോ സെഞ്ച്വറികള്‍ നേടുന്നതിലോ അല്ല ശ്രദ്ധ ചെലുത്തേണ്ടത്. ഏതു ടീമിനുവേണ്ടിയാണോ കളിക്കുന്നത് ആ ടീമിനെ മത്സരത്തില്‍ ജയിപ്പിക്കുന്നതിലാണ് കാര്യമെന്ന് വിവിഎസ് ഉപദേശിച്ചതായി കാര്‍ത്തിക് പറഞ്ഞു.

dineshkarthik

ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ 8 പന്തില്‍ 29 റണ്‍സ് നേടിയ അനുഭവത്തെക്കുറിച്ചും കാര്‍ത്തിക് വാചാലനായി. ഒന്നോ രണ്ടോ ദിവസത്തെ പ്രയത്‌നമല്ല ആ റണ്ണുകള്‍. 14 വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച അനുഭവ പരിചയം ആ റണ്ണുകള്‍ നേടുന്നതിന് സഹായിച്ചെന്ന് കാര്‍ത്തിക് പറയന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്രയും വര്‍ഷത്തിനുള്ളില്‍ സൗരവ് ഗാംഗുലിയും ഗൗതം ഗംഭീറും മാത്രമാണ് ക്യാപ്റ്റന്മാരായിരുന്നത്. ഞാന്‍ മൂന്നാമത്തെ ക്യാപ്റ്റനാണ്. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലക്ഷ്യമിടുന്നത്. കളിക്കൊപ്പം വലിയ ഉത്തരവാദിത്വവും തനിക്കുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, March 25, 2018, 8:42 [IST]
Other articles published on Mar 25, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍