ശ്രീലങ്കയിൽ കണ്ട ധോണി ഒരു ട്രെയിലര്‍ മാത്രം, ശരിക്കുള്ള ധോണി ഷോ വരാനിരിക്കുന്നതേ ഉള്ളൂ!!

Posted By:

ദില്ലി: ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയെ പുകഴ്ത്തി പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ശ്രീലങ്കയിൽ കണ്ട എം എസ് ധോണി വെറും ഒരു ട്രെയിലർ മാത്രമാണ് എന്നും ശരിക്കുള്ള ധോണി ഷോ തുടങ്ങാൻ പോകുന്നതേ ഉള്ളൂ എന്നുമാണ് കോച്ച് പറയുന്നത്. ഇന്ത്യ - ഓസ്ട്രേലിയ ഏകദിന - ട്വൻറി 20 പരമ്പര തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പരിശീലകനായ രവി ശാസ്ത്രിയുടെ ഈ അഭിപ്രായം.

ശ്രീലങ്കയിൽ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് വേണ്ടി എം എസ് ധോണി മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. നാല് ഇന്നിംഗ്സുകളിൽ നിന്നായി 162 റൺസ്. ഒരിക്കൽ പോലും ധോണി പുറത്തായതുമില്ല. രണ്ടാമത് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോഴെല്ലാം ധോണി പുറത്താകാതെ നിന്ന് ടീമിനെ ജയിപ്പിച്ചു. അടുത്തിടെ കളിക്കുന്നതിലും മികച്ച സ്ട്രൈക്ക് റേറ്റും കണ്ടെത്താന്‌ ധോണിക്ക് ലങ്കയിൽ കഴിഞ്ഞു. 82ന് മേല്‍

.

dhoni

2019 ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് രവി ശാസ്ത്രി സംസാരിക്കുന്നത്. നിലവിലെ ഫോമും ഫിറ്റ്നസും ധോണിക്ക് അനുകൂലമാണ്. സുനിൽ ഗാവസ്കർ, കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ ഇതിഹാസ താരങ്ങളോടാണ് ശാസ്ത്രി ധോണിയെ താരതമ്യം ചെയ്യുന്നത്. 36 കാരനായ ധോണിയെക്കുറിച്ച് കോച്ചിനെ പോലെ തന്നെ ക്യാപ്റ്റൻ വിരാട് കോലിക്കും തികഞ്ഞ മതിപ്പാണ്.

Story first published: Thursday, September 14, 2017, 15:41 [IST]
Other articles published on Sep 14, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍