വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഡല്‍ഹി കപ്പും കൊണ്ടേ പോവൂ, ഉറപ്പ്... എല്ലാ വീക്ക്‌നെസും തീര്‍ത്തു, സൂപ്പര്‍ ടീം

ശ്രേയസ് അയ്യരാണ് ഡല്‍ഹി ടീമിന്റെ നായകന്‍

IPL 2020 Auction : Full Squad Of Delhi Capitals | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇതുവരെ കപ്പടിച്ചില്ലിട്ടെന്ന ചീത്തപ്പേര് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത സീസണില്‍ തീര്‍ത്തേക്കും. അതിനു ശേഷിയുള്ള തകര്‍പ്പന്‍ സംഘവുമായാണ് ഡല്‍ഹിയുടെ പടയൊരുക്കം. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം ഡല്‍ഹി കാഴ്ചവച്ചിരുന്നെങ്കിലും ചില വീക്ക്‌നെസുകള്‍ അവര്‍ക്കു ഫൈനല്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ലേലത്തില്‍ ഈ പോരായ്മകളും നികത്തിയാണ് ഡല്‍ഹി കംപ്ലീറ്റ് ടീമായി മാറിയത്.

ഐപിഎല്‍: കെകെആറിനെ ഇനി ശരിക്കും ഭയക്കണം... കിടിലന്‍ ടീം, അവര്‍ വന്നതോടെ വെറെ ലെവല്‍ഐപിഎല്‍: കെകെആറിനെ ഇനി ശരിക്കും ഭയക്കണം... കിടിലന്‍ ടീം, അവര്‍ വന്നതോടെ വെറെ ലെവല്‍

യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ തന്നെയായിരിക്കും പുതിയ സീസണിലും ഡല്‍ഹിയെ നയിക്കുക. ഡല്‍ഹി ടീമിനെക്കുറിച്ചും അവരുടെ സാധ്യതകളെക്കുറിച്ചും പരിശോധിക്കാം.

വെടിക്കെട്ട് താരങ്ങള്‍

വെടിക്കെട്ട് താരങ്ങള്‍

വിന്‍ഡീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ഡല്‍ഹി ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. 7.75 കോടി രൂപയാണ് ഹെറ്റ്‌മെയര്‍ക്കായി ഡല്‍ഹി ചെലവിട്ടത്.
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജാസണ്‍ റോയ്, ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി എന്നിവരുമെത്തിയതോടെ ഡല്‍ഹിയുടെ പ്രഹരശേഷി ഇരട്ടിയായിക്കഴിഞ്ഞു. നേരത്തേ തന്നെ ശക്തമായ ബാറ്റിങ് ലൈനപ്പായിരുന്നു ഡല്‍ഹിയുടേത്. ഇത് കൂടാതെയാണ് ചില വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ കൂടി ഡല്‍ഹി പുതുതായി ലേലത്തില്‍ വാങ്ങിയിരിക്കുന്നത്. ലേലത്തിനു മുമ്പ് പരിചയസമ്പന്നനായ അജിങ്ക്യ രഹാനെയെയും ഡല്‍ഹി ടീമിലേക്കു കൊണ്ടു വന്നിരുന്നു.

ലേലത്തിലെ നേട്ടങ്ങള്‍

ലേലത്തിലെ നേട്ടങ്ങള്‍

വോക്‌സിനെയും സ്‌റ്റോയ്ണിസിനെയും ടീമിലേക്കു കൊണ്ടു വരാന്‍ കഴിഞ്ഞതാണ് ലേലത്തില്‍ ഡല്‍ഹിയുടെ ഏറ്റവും വലിയ നേട്ടം. ഓള്‍റൗണ്ടര്‍ കൂടിയായ വോക്‌സിനെ 1.5 കോടി രൂപയ്ക്കാണ് ഡല്‍ഹി വാങ്ങിയത്. ബൗളിങില്‍ വേരിയേഷന്‍സ് കൊണ്ടു വരാന്‍ മിടുക്കനായ വോക്‌സ് ഡല്‍ഹിയിലെ വേഗം കുറഞ്ഞ പിച്ചില്‍ മികച്ച പ്രകടനം നടത്തിയേക്കും. ബാറ്റിങിലും ഡല്‍ഹിക്കു കരുത്തേകാന്‍ താരത്തിനാവും.
സ്റ്റോയ്ണിസിനെ കൊണ്ടു വന്നതും ഡല്‍ഹിക്കു മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ ഏറെക്കുറെ ഒറ്റയ്്ക്കു മുന്നില്‍ നിന്നു നയിച്ച താരമാണ് അദ്ദേഹം. 13 മല്‍സരങ്ങളില്‍ നിന്നും 53.30 ശരാശരിയില്‍ 533 റണ്‍സ് സ്റ്റോയ്ണിസ് നേടിയിരുന്നു. കൂടാതെ 14 വിക്കറ്റുകളും ഓസീസ് ഓള്‍റൗണ്ടര്‍ വീഴ്ത്തിയിരുന്നു.

ബൗളിങിലെ വീക്ക്‌നെസ്

ബൗളിങിലെ വീക്ക്‌നെസ്

കഴിഞ്ഞ സീസണില്‍ ബൗളിങായിരുന്നു ഡല്‍ഹിയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. ഇത് ഇത്തവണ അവര്‍ പരിഹരിച്ചു കഴിഞ്ഞു. ലേലത്തിനു മുമ്പ് തന്നെ പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും ഡല്‍ഹി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിരുന്നു.
കൂടാതെ ലേലത്തില്‍ ഇംഗ്ലണ്ട് ബൗളര്‍ ക്രിസ് വോക്‌സ്, ഇന്ത്യയുടെ മുന്‍ പേസര്‍ മോഹിത് ശര്‍മ തുടങ്ങിയവരെയും പഞ്ചാബ് വാങ്ങിയിരുന്നു. കൂടാതെ സ്‌റ്റോയ്ണിസിനെയും ഡല്‍ഹിക്കു ബൗളിങില്‍ ഉപയോഗിക്കാം.

ഡല്‍ഹിയുടെ ഫൈനല്‍ ടീം

ഡല്‍ഹിയുടെ ഫൈനല്‍ ടീം

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ജാസണ്‍ റോയ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ആവേശ് ഖാന്‍, സന്ദീപ് ലാമിച്ചാനെ, കാഗിസോ റബാദ, കീമോ പോള്‍, മോഹിത് ശര്‍മ, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയ്ണിസ്, ക്രിസ് വോക്‌സ്, റിഷഭ് പന്ത്, അലെക്‌സ് കാരി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Friday, December 20, 2019, 14:03 [IST]
Other articles published on Dec 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X