വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്‍ഡിഫില്‍ വിജയം പിടിച്ച് വാങ്ങി ശ്രീലങ്ക.... പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍

By Vaisakhan MK
1
43650

കാര്‍ഡിഫ്: ലോകകപ്പിലെ ഏഷ്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 34 റണ്‍സ് വിജയം. മഴമൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക 201 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ മഴനിയമം മൂലം സ്‌കോര്‍ പുനര്‍നിശ്ചയിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം 187 റണ്‍സായി ക്രമപ്പെടുത്തുകയായിരുന്നു. എന്നാല്‍ തങ്ങളെ പുറത്താക്കിയ അതേ രീതിയില്‍ തിരിച്ചടിച്ചാണ് ശ്രീലങ്ക ടൂര്‍ണമെന്റിലെ ആദ്യ ജയം നേടിയത്.

1

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് മധ്യനിരയുടെ തകര്‍ച്ചയാണ് തിരിച്ചടിയായത്. ഗംഭീര തുടക്കമായിരുന്നു ശ്രീലങ്കയ്ക്ക് ലഭിച്ചത്. അവര്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നും കരുതിയിരുന്നു. കരുണരത്‌നയും കുശാല്‍ പെരേരയും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 92 റണ്‍സാണ് ചേര്‍ത്തത്. കുശാല്‍ പെരേര 81 പന്തില്‍ 78 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. തിരിമന്നെ 25 റണ്‍സും കരുണരത്‌ന 30 റണ്‍സും സ്‌കോര്‍ ചെയ്തു.

പക്ഷേ കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ രണ്ടാം മത്സരത്തിലും പരാജയമായി. ഡിസില്‍വയും മാത്യൂസും അക്കൗണ്ട് തുറക്കും മുമ്പാണ് പുറത്തായത്. ഒന്നിന് 144 എന്ന നിലയില്‍ നിന്ന് ഏഴിന് 178 എന്ന നിലയിലേക്കാണ് ലങ്ക വീണത്. വാലറ്റം തട്ടിമുട്ടിയാണ് ലങ്കയെ 200 കടത്തിയത്. മുഹമ്മദ് നബി അഫ്ഗാന്‍ നിരയില്‍ നാല് വിക്കറ്റെടുത്തു. സദ്രാനും റാഷിദ് ഖാനും രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ലങ്കയ്‌ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ അഫ്ഗാന്റെ മുന്‍നിരയ്ക്ക് സാധിച്ചില്ല.

57 റണ്‍സിനിടെ അഫ്ഗാന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 25 പന്തില്‍ 30 റണ്‍സെടുത്ത ഹസ്രത്തുള്ള സസായിയാണ് മുന്നേറ്റത്തില്‍ പിടിച്ച് നിന്നത്. ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയിബും നജീബുള്ളയും ചേര്‍ന്ന് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചെങ്കിലും ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വിജയം നേടാന്‍ സാധിച്ചില്ല. 43 റണ്‍സെടുത്ത നജീബുള്ളയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ലങ്കന്‍ ബൗളര്‍മാരില്‍ നാല് വിക്കറ്റുമായി നുവാന്‍ പ്രദീപാണ് തിളങ്ങിയത്. ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Jun 04, 2019, 11:44 pm IST

ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 34 റണ്‍സ് വിജയം. 187 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 152 റണ്‍സിന് പുറത്തായി

Jun 04, 2019, 11:44 pm IST

ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 34 റണ്‍സ് വിജയം. 187 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 152 റണ്‍സിന് പുറത്തായി

Jun 04, 2019, 11:06 pm IST

അഫ്ഗാനിസ്ഥാന് ഏഴാം വിക്കറ്റ് നഷ്ടം. റാഷിദ് ഖാന്‍ പുറത്ത്. സ്‌കോര്‍ 127

Jun 04, 2019, 11:00 pm IST

അഫ്ഗാനിസ്ഥാന് ആറാം വിക്കറ്റ് നഷ്ടം. സ്‌കോര്‍: 25 ഓവറില്‍ 122 റണ്‍സ്.

Jun 04, 2019, 10:08 pm IST

അഫ്ഗാനിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം. സ്‌കോര്‍: 14.4 ഓവറില്‍ 65 റണ്‍സ്.

Jun 04, 2019, 9:44 pm IST

അഫ്ഗാനിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം. 30 റണ്‍സെടുത്ത ഹസ്രത്തുള്ള സസായിയാണ് പുറത്തായത്.

Jun 04, 2019, 9:42 pm IST

അഫ്ഗാനിസ്ഥാന്‍ 8.3 ഓവറില്‍ രണ്ടിന് 44 എന്ന നിലയില്‍. അഫ്ഗാന് വിജയിക്കാന്‍ 143 റണ്‍സ്‌

Jun 04, 2019, 8:49 pm IST

ലോകകപ്പ്: ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് 187 റണ്‍സ് വിജയലക്ഷ്യം.സ്‌കോര്‍: ശ്രീലങ്ക 36.5 ഓവറില്‍ 201 റണ്‍സിന് പുറത്ത്

Jun 04, 2019, 8:32 pm IST

മത്സരം 41 ഓവറാക്കി ചുരുക്കി. ശ്രീലങ്കയ്ക്ക് ബാക്കിയുള്ളത് 8 ഓവറുകള്‍

Jun 04, 2019, 5:44 pm IST

കാര്‍ഡിഫില്‍ മഴമൂലം കളി നിര്‍ത്തിവെച്ചു

Jun 04, 2019, 5:37 pm IST

കുശാല്‍ പെരേര പുറത്ത്. സ്‌കോര്‍: ശ്രീലങ്ക എട്ട് വിക്കറ്റിന് 182 റണ്‍സെന്ന നിലയില്‍

Jun 04, 2019, 4:58 pm IST

ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 24.5 ഓറില്‍ അഞ്ചിന് 154. നബിക്ക് നാല് വിക്കറ്റ്‌

Jun 04, 2019, 4:37 pm IST

കുശാല്‍ പെരേരയ്ക്ക് അര്‍ധസെഞ്ച്വറി. സ്‌കോര്‍: ശ്രീലങ്ക 21 ഓവറില്‍ ഒന്നിന് 144

Jun 04, 2019, 4:14 pm IST

ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. സ്‌കോര്‍ 16 ഓവറില്‍ ഒന്നിന് 109. പുറത്തായത് കരുണരത്‌ന

Jun 04, 2019, 3:54 pm IST

ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. ലങ്ക 12 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 86 റണ്‍സ് എന്ന നിലയില്‍

Jun 04, 2019, 2:40 pm IST

അഫ്ഗാനിസ്ഥാന് ടോസ്. ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു

{headtohead_cricket_95_7}

Story first published: Wednesday, June 5, 2019, 0:31 [IST]
Other articles published on Jun 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X