വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാന് സെഞ്ച്വറി നിഷേധിച്ചത് സഹതാരം; ഫോമിലെത്തിയപ്പോള്‍ ആശ്വാസം ഇന്ത്യയ്ക്കും

ധവാന്റെ അർഹതപ്പെട്ട സെഞ്ച്വറി നിഷേധിച്ച് സഹതാരം

കൊല്‍ക്കത്ത: ഐ.പി.എല്‍ പന്ത്രണ്ടാം സീസണില്‍ ഫോമില്ലാതെ ഉഴലുകയായിരുന്ന ശിഖര്‍ ധവാന്‍ കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് ഫോമിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ ധവാന്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ടീം ഏഴു വിക്കറ്റ് ജയം ആഘോഷിച്ചു. സീസണില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹി കൊല്‍ക്കത്തയെ തോല്‍പ്പിക്കുന്നത്.

179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ശിഖര്‍ ധവാനെ കൂടാതെ ഋഷഭ് പന്തും (46) കാര്യമായി സ്‌കോര്‍ ചെയ്തു. 63 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്സറുമടക്കമാണ് 97 റണ്‍സോടെ ധവാന്‍ ടീമിന്റെ ഹീറോയായത്. 31 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 46 റണ്‍സെടുത്ത പന്തിന്റെ ഇന്നിങ്സും ഡല്‍ഹിയുടെ ജയം വേഗത്തിലാക്കി.

തോറ്റു തോറ്റ് രാജസ്ഥാന്‍ ഇന്ന് മുംബൈയുടെ തട്ടകത്തില്‍;രഹാനെക്കിന്ന് നിലനില്‍പ്പിന്റെ പോരാട്ടംതോറ്റു തോറ്റ് രാജസ്ഥാന്‍ ഇന്ന് മുംബൈയുടെ തട്ടകത്തില്‍;രഹാനെക്കിന്ന് നിലനില്‍പ്പിന്റെ പോരാട്ടം

ധവാന്റെ സെഞ്ച്വറി നിഷേധിച്ചു

ധവാന്റെ സെഞ്ച്വറി നിഷേധിച്ചു

ധവാന് സെഞ്ച്വറി കുറിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ സഹതാരം കോളിന്‍ ഇന്‍ഗ്രാം സിക്‌സറടിച്ച് ജയിപ്പിച്ചതോടെ ധവാന് സെഞ്ച്വറി നഷ്ടമായി. അവസാന എട്ടു പന്തുകള്‍ ശേഷിക്കെ ഡല്‍ഹിക്ക് അഞ്ചു റണ്‍സ് മതിയായിരുന്നു ജയിക്കാന്‍. ഈ അവസരത്തില്‍ ധവാന് സ്‌ട്രൈക്ക് കൈമാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും കോളിന്‍ ഇന്‍ഗ്രാം സിക്‌സറിലേക്കാണ് ബാറ്റ് വീശിയത്.

ധവാന്‍ ഫോമിലെത്തി

ധവാന്‍ ഫോമിലെത്തി

ഐപിഎല്ലിലെ ധവാന്റെ ഉയര്‍ന്ന സ്‌കോര്‍ ആണിത്. പുതിയ സീസണില്‍ ഫോമിലെത്താന്‍ പ്രയാസപ്പെടുകയായിരുന്ന താരത്തിന്റെ വന്‍ തിരിച്ചുവരവ് കൂടിയായി ഇത്. ബാറ്റിങ്ങിലെ മെല്ലോപ്പോക്കിന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ വിമര്‍ശനവും ധവാന് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ബാറ്റിങ്ങിലെ താളം വീണ്ടെടുക്കാന്‍ കഴിഞ്ഞത് ധവാന് ആത്മവിശ്വാസമേകും.

ഇന്ത്യന്‍ ആരാധകര്‍ക്കും ആശ്വാസം

ഇന്ത്യന്‍ ആരാധകര്‍ക്കും ആശ്വാസം

ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ധവാന്‍ ഫോമിലെത്തിയത് ഇന്ത്യയുടെ ആരാധകര്‍ക്കും ആശ്വാസകരമാണ്. രോഹിത് ശര്‍മ ഉള്‍പ്പെടെ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്ലില്‍ മികച്ച ഫോമിലല്ല. അത് ലോകകപ്പിലെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയും സജീവമാണ്. എന്തായാലും ഐപിഎല്‍ സമാപിക്കുമ്പോഴേക്കും ഇന്ത്യന്‍ താരങ്ങള്‍ സ്വതസിദ്ധമായ കളിയിലേക്ക് തിരിച്ചുവരുന്നത് സെലക്ടര്‍മാര്‍ക്കും ജോലി എളുപ്പമാക്കും.

Story first published: Saturday, April 13, 2019, 10:30 [IST]
Other articles published on Apr 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X