വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെല്‍ഫിക്കായി ആരാധിക ഓടിയെത്തി, കണ്ടഭാവം നടിക്കാതെ കോലി

കൊറോണ കാലത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കണം. കൊവിഡ്-19 വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും തീവ്രയത്‌നത്തിലാണ്. വിഷയത്തില്‍ ജനങ്ങളും ബോധവാന്മാരാണ്. അതുകൊണ്ടാകണം വിമാനത്താവളത്തില്‍ വെച്ച് സെല്‍ഫിക്കായി ഓടിയെത്തിയ ആരാധകിയെ കണ്ടഭാവംപോലും നടിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി നടന്നുനീങ്ങിയത്.

സെൽഫി

ഒരാഴ്ച്ച മുന്‍പ് ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനായി ലഖ്‌നൗവിലെത്തിയപ്പോഴാണ് ഈ സംഭവം. വിമാനമിറങ്ങി പുറത്തുവന്ന കോലിക്ക് അരികിലേക്ക് പെണ്‍കുട്ടി ഓടിയെത്തുകയായിരുന്നു. എന്നാല്‍ മാസ്‌ക് ധരിച്ച ഇന്ത്യന്‍ നായകന്‍ ആരാധികയെ ഗൗനിച്ചില്ല. ഈ സമയംകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പിടിച്ചുമാറ്റുകയും ചെയ്തു.

Most Read: ഇന്ത്യന്‍ പെണ്‍പട തുടങ്ങിയിട്ടേയുള്ളൂ... ഇനി ലോകത്തെ കാല്‍ക്കീഴിലാക്കും, മുന്നറിയിപ്പുമായി കോച്ച്

പരമ്പര ഉപേക്ഷിച്ചു

പൊതുവേ ആരാധകരുടെ സെല്‍ഫി ആവശ്യങ്ങള്‍ക്ക് എതിര് പറയാത്ത ആളാണ് വിരാട് കോലി. എന്നാല്‍ കൊറോണ ഭീതി പടര്‍ന്നുപിടിക്കവെ ആരാധകരുമായി അടത്തിടപഴകുന്നത് ബുദ്ധിയല്ലെന്ന് കോലി കരുതിക്കാണും. എന്തായാലും സെല്‍ഫിക്കായി ഓടിയെത്തിയ ആരാധികയെ മൈന്‍ഡ് ചെയ്യാതെ പോകുന്ന വിരാട് കോലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. ഇതേസമയം, കൊറോണ ആശങ്ക മുന്‍നിര്‍ത്തി ലഖ്‌നൗവിലെയും കൊല്‍ക്കത്തയിലെയും ഏകദിനം ബിസിസിഐ പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്.

ജനതാ കർഫ്യൂ

ഇതിനിടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് വിരാട് കോലി പിന്തുണ അറിയിച്ചിട്ടുണ്ട്. കോലിക്ക് പുറമെ പരിശീലകന്‍ രവി ശാസ്ത്രിയും പ്രധാനമന്ത്രിയുടെ തീരുമാനത്തെ വെള്ളിയാഴ്ച്ച സ്വാഗതം ചെയ്തു.

'കൊവിഡ്-19 ഭീഷണിക്ക് മുന്നില്‍ ജാഗ്രത പാലിക്കുക, മുന്‍കരുതലെടുക്കുക, അവബോധം നേടുക. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ പൊതുജനാരോഗ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷകര്‍ഷിച്ചിരിക്കുന്ന നിര്‍ദ്ദേശിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്', ട്വിറ്റില്‍ കോലി കുറിച്ചു.

സഹകരിക്കണം

ഇതിന് പുറമെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമുള്ള ഒരു ലഘു ബോധവത്കരണ വീഡിയോയും താരം പങ്കുവെച്ചു. മാര്‍ച്ച് 22 -ന് ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ വീഡിയോയില്‍ ഇരുവരും ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം സുരക്ഷിതരായിരിക്കണം. സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടുകയാണ് ഇതിനുള്ള മാര്‍ഗ്ഗം, കോലി പറഞ്ഞു. ഒരുമിച്ചു സഹകരിച്ചാല്‍ മാത്രമേ കൊറോണ വൈറസ് ബാധയ്ക്ക് തടയിടാന്‍ സാധിക്കുകയുള്ളൂവെന്ന് അനുഷ്‌ക ശര്‍മയും വ്യക്തമാക്കി.

Most Read: ഇവര്‍ വെറും ഏറുകാരല്ല, വേണമെങ്കില്‍ നേടും സെഞ്ച്വറി തന്നെ! കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവും

പിന്തുണ

നിലവില്‍ ഇരുവരും വീടിനകത്ത് തുടരുകയാണ്. കൊറോണ കാലത്ത് മറ്റുള്ളവരും ഇപ്രകാരം വീടിനുള്ളില്‍ കഴിയണമെന്ന് കോലിയും അനുഷ്‌കയും ആവര്‍ത്തിച്ചു. കൊറോണ വൈറസിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

Story first published: Friday, March 20, 2020, 19:52 [IST]
Other articles published on Mar 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X