വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇത്തവണ തുടക്കം തകര്‍ക്കും!! ധോണി x കോലി, ചരിത്രം ഈ ടീമിനൊപ്പം...

മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കുന്നത്

By Manu
ഉൽഘാടന മത്സരം ആര് ജയിക്കും? | Oneindia Malayalam

ചെന്നൈ: ഐപിഎല്ലിന്റെ 12ാം സീസണിന്റെ ആരവങ്ങളുയരാന്‍ ഇനി ഒരു മാസത്തില്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യം ക്രിക്കറ്റ് ലഹരിയിലാണ്. കഴിഞ്ഞ സീസണിനേക്കാള്‍ ആവേശകരമായ സീസണാണ് ഇത്തവണ ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് തൊട്ടുമുമ്പുള്ള ഐപിഎല്‍ കൂടി ആയതിനാല്‍ ചില താരങ്ങള്‍ക്കു ഇതു മോഡല്‍ പരീക്ഷ കൂടിയാണ്. ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്നുറപ്പാക്കാന്‍ ഈ മോഡല്‍ പരീക്ഷ അവര്‍ക്കു ജയിച്ചേ തീരൂ.

ഹാട്രിക്കോ, അതുക്കുംമേലെ... തുടര്‍ച്ചയായി നാലു പന്തില്‍ വിക്കറ്റ്!! റാഷിദിന് ലോക റെക്കോര്‍ഡ്ഹാട്രിക്കോ, അതുക്കുംമേലെ... തുടര്‍ച്ചയായി നാലു പന്തില്‍ വിക്കറ്റ്!! റാഷിദിന് ലോക റെക്കോര്‍ഡ്

മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നെ സൂപ്പര്‍കിങ്‌സ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും.

കണക്കില്‍ മുന്‍തൂക്കം സിഎസ്‌കെയ്ക്ക്

കണക്കില്‍ മുന്‍തൂക്കം സിഎസ്‌കെയ്ക്ക്

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബാംഗ്ലൂരിനെതിരേ ചെന്നൈക്കാണ് മുന്‍തൂക്കം. ഇതുവരെ 23 മല്‍സരങ്ങളിലാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഇതില്‍ 15ലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഏഴു കളികളില്‍ മാത്രമാണ് ആര്‍സിബിക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ചരിത്രം തങ്ങള്‍ക്കെതിരാണെങ്കിലും ഇത്തവണ സിഎസ്‌കെ കീഴടക്കി പുതിയ സീസണ്‍ തുടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് കോലിയും സംഘവും.

തുറുപ്പുചീട്ടുകള്‍

തുറുപ്പുചീട്ടുകള്‍

കഴിഞ്ഞ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച അമ്പാട്ടി റായുഡുവാണ് ഈ സീസണിലും സിഎസ്‌കെയുടെ തുറുപ്പുചീട്ട്. ഓപ്പണറായും മധ്യനിരയിലുമെല്ലാം ഇറങ്ങി ഒരുപോലെ കസറിയ റായുഡു 16 മല്‍സരങ്ങളില്‍ നിന്നും 602 റണ്‍സ് അടിച്ചെടുത്തിരുന്നു. ദേശീയ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയതും ഈ പ്രകടനമാണ്. റായുഡുവിനെക്കൂടാതെ ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, നായകന്‍ ധോണി എന്നിവരും സിഎസ്‌കയെുടെ മാച്ച് വിന്നര്‍മാരാണ്.
അതേസമയം, ക്യാപ്റ്റന്‍ കോലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സുമാണ് ആര്‍സിബിയുടെ തുറുപ്പുചീട്ടുകള്‍. ഇരുവരും കസറിയാല്‍ എതിര്‍ ബൗളര്‍മാര്‍ക്ക് പിടിപ്പത് പണിയാവും.

ടീം ലൈനപ്പ്

ടീം ലൈനപ്പ്

ചെന്നൈ- എംഎസ് ധോണി (ക്യാപ്റ്റന്‍), സുരേഷ്‌റ റെയ്‌ന, ഫഫ് ഡുപ്ലെസി, മുരളി വിജയ്, ഷെയ്ന്‍ വാട്‌സന്‍, രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, ഡേവിഡ് വില്ലി, ഡ്വയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ്, അമ്പാട്ടി റായുഡു, സാം ബില്ലിങ്‌സ്, ഹര്‍ഭജന്‍ സിങ്, ദീപക് ചഹര്‍, കെഎം ആസിഫ്, ലുംഗി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍, കാണ്‍ ശര്‍മ.

ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, പാര്‍ഥീവ് പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, നതാന്‍ കോള്‍ട്ടര്‍ നൈല്‍, മോയിന്‍ അലി, മുഹമ്മദ് സിറാജ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സോത്തി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്‍വന്ത് കെജ്രോലിയ, ശിവം ദുബെ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷ്ദീപ് നാഥ്, പ്രയസ് ബര്‍മന്‍.

Story first published: Monday, February 25, 2019, 12:30 [IST]
Other articles published on Feb 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X