ചെന്നൈ കുടുംബത്തെപോലെ; തകര്‍ത്തു കളിക്കാന്‍ ബ്രാവോ വീണ്ടുമെത്തി

Posted By: rajesh mc

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എത്ര കളിയില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ജയിപ്പിച്ചിട്ടുണ്ടാകും. മാച്ച് വിന്നിങ് ഓള്‍റൗണ്ട് പ്രകടനവും കളിക്കളത്തിലെ ആത്മാര്‍ഥതയും ഊര്‍ജ്വസ്വലതയും തന്നെയാണ് ബ്രാവോയെ മിന്നുംതാരമാക്കുന്നത്. വിന്‍ഡീസിന്റെ വെടിക്കെട്ട് വീരന്മാര്‍പോലും ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാതാകുമ്പോള്‍ ബ്രാവോയെ ചെന്നൈ മുറുകെപിടിക്കുന്നതും അതുകൊണ്ടുതന്നെ.

ലോകകപ്പിന് ഇറങ്ങുക മെസ്സിയുടെ ടീമായിരിക്കുമെന്ന് അര്‍ജന്റീന കോച്ച് സാംപോളി

രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനുശേഷം തിരിച്ചെത്തിയ ചെന്നൈ ടീമില്‍ ഇക്കുറിയുമുണ്ട് ബ്രാവോ. ടൂര്‍ണമെന്റിന് മുന്നോടിയായി ടീമിന്റെ പരിശീലനത്തില്‍ താരം ചേര്‍ന്നുകഴിഞ്ഞു. ചെന്നൈ ടീം തനിക്ക് സ്വന്തം കുടുംബത്തെപ്പോലെയാണെന്നാണ് ഈ വിന്‍ഡീസ് ഓള്‍റൗണ്ടറുടെ പ്രതികരണം.

dwaynebravo

വീട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രതീതിയാണ് ചെന്നൈ ടീമിനൊപ്പം ചേരുമ്പോള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടു സീസണിലും ചെന്നൈ ടീമിന്റെ അഭാവം വേദനിപ്പിക്കുന്നതാണ്. ഇക്കുറി ലേലം നടക്കുമ്പോള്‍ ഓസ്‌ട്രേലിയയിലായിരുന്നു. ചെന്നൈ ടീമില്‍ എത്തണമെന്ന് ആത്മാര്‍ഥമായും പ്രാര്‍ഥിച്ചതായും ബ്രാവോ പറഞ്ഞു.

ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പിലായിരുന്നു. ചെന്നൈയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ കൂള്‍ ധോണിയും ജഡേജയുമൊക്കെ വീണ്ടും ഒന്നു ചേരുമ്പോള്‍ പരിചയ സമ്പന്നതയും യുവത്വവും ചേര്‍ന്ന മികച്ച ടീമാണ് ചെന്നൈയുടേതെന്നും സൂപ്പര്‍താരം വിലയിരുത്തി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 24, 2018, 8:52 [IST]
Other articles published on Mar 24, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍