വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഈ തന്ത്രം... ഇന്ത്യന്‍ ഹീറോ ഭുവി വെളിപ്പെടുത്തുന്നു, ആ രഹസ്യം!!

ഭുവനേശ്വറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്

By Manu

ജൊഹാന്നസ്ബര്‍ഗ്: ആദ്യ ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങിലും ബൗളിങിലും നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. ഇതോടെ 28 റണ്‍സ് വിജയവുമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു. ബാറ്റിങില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയതെങ്കില്‍ ബൗളിങില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു താരം. അഞ്ചു വിക്കറ്റുകള്‍ കടപുഴക്കിയ ഭുവി ആതിഥേയര്‍ക്കു തിരിച്ചടിക്കാനുള്ള ഒരു പഴുതും നല്‍കിയില്ല. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി അഞ്ചു പേരെ പുറത്താക്കിയത്. ഇതോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തി.

ധവാന്‍ അടിച്ചിട്ടു, കഥ കഴിച്ചത് ഭുവി... ആദ്യ ട്വന്റി20 ഇന്ത്യ നേടിധവാന്‍ അടിച്ചിട്ടു, കഥ കഴിച്ചത് ഭുവി... ആദ്യ ട്വന്റി20 ഇന്ത്യ നേടി

<span class=കപ്പ് തിരിച്ചുപിടിക്കാന്‍ മഞ്ഞപ്പട റെഡി, ഇതാ ബ്രസീല്‍ ലോകകപ്പ് ടീം..." title="കപ്പ് തിരിച്ചുപിടിക്കാന്‍ മഞ്ഞപ്പട റെഡി, ഇതാ ബ്രസീല്‍ ലോകകപ്പ് ടീം..." />കപ്പ് തിരിച്ചുപിടിക്കാന്‍ മഞ്ഞപ്പട റെഡി, ഇതാ ബ്രസീല്‍ ലോകകപ്പ് ടീം...

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് പരാജയപ്പെട്ടപ്പോള്‍ ഭുവി പരീക്ഷിച്ചത് മറ്റൊരു തന്ത്രമാണ്. ഇതു തന്നയാണ് ഇന്ത്യക്കു ജയം കൊണ്ടുവന്നതും. ഷോര്‍ട്ട് പിച്ച് പന്തുകളെ ആശ്രയിക്കാതെ പന്തിന്റെ വേഗത്തില്‍ മാറ്റം വരുത്തിയാണ് താന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിന്റെ താളം തെറ്റിച്ചതെന്ന് ഭുവി പറയുന്നു.

കന്നി അഞ്ചു വിക്കറ്റ് പ്രകടനം

കന്നി അഞ്ചു വിക്കറ്റ് പ്രകടനം

ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഇന്ത്യക്കു വേണ്ടി വിക്കറ്റുകള്‍ വാരിക്കൂട്ടിയ ഭുവി ട്വന്റ20യില്‍ ഇതാദ്യമായാണ് ഒരു മല്‍സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
ദക്ഷിണാഫ്രിക്ക ആക്രമിച്ചു കളിച്ചപ്പോഴെല്ലാം ഇതിനു ബ്രേക്കിട്ട് ഭുവി വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. അപകടകരമായ കൂട്ടുകെട്ടുകളെ വേര്‍പിരിച്ച താരം ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു.

വിക്കറ്റിന് അനുസരിച്ച് ബൗള്‍ ചെയ്തു

വിക്കറ്റിന് അനുസരിച്ച് ബൗള്‍ ചെയ്തു

വിക്കറ്റിന് അനുസരിച്ച് പന്തെറിയാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നു ഭുവി വ്യക്തമാക്കി. ഒരോവറിലെ ആറു പന്തുകളും പല വേഗത്തിലാണ് എറിഞ്ഞത്. ഇത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞതാണ് തന്നെ അഞ്ചു വിക്കറ്റ് നേടാന്‍ സഹായിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

നിരവധി സ്ലോ ബോളുകള്‍ എറിഞ്ഞു

നിരവധി സ്ലോ ബോളുകള്‍ എറിഞ്ഞു

ആദ്യ ട്വന്റി20യില്‍ താന്‍ മാത്രമല്ല ടീമിലെ മറ്റു ബൗളര്‍മാരും വേഗം കുറഞ്ഞ പന്തുകള്‍ ഏറെ എറിഞ്ഞിട്ടുണ്ട്. നേരത്തേ തന്നെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ഇത്.
ലൈനിലും ലെങ്തിലും മാത്രം ശ്രദ്ധിച്ചതു കൊണ്ടു കാര്യമില്ല. വേഗത കൂട്ടിയും കുറച്ചും കൂടി എറിഞ്ഞാല്‍ മാത്രമേ വിക്കറ്റുകള്‍ നേടാന്‍ കഴിയുകയുള്ളൂ. ഈ മൂന്നു കാര്യങ്ങളും കൂടി സമര്‍ഥമായി സംയോജിപ്പിക്കുന്നിടത്താണ് ഒരു ബൗളറുടെ വിജയമെന്നും ഭുവി ചൂണ്ടിക്കാട്ടി.

ഇന്ത്യ അതിജീവിച്ചു

ഇന്ത്യ അതിജീവിച്ചു

മുമ്പൊക്കെ വിദേശ പര്യടനത്തിനു പോവുമ്പോള്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ അറിയാത്തവരെന്നാണ് ഇന്ത്യയെ പലരും പരിഹസിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ടീമിനെ അതു തിരുത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയുടെ ഷോര്‍ട്ട് പിച്ച് ആക്രമണത്തെ നന്നായി തന്നെ നേരിട്ടു.
കളിയുടെ ആദ്യ ആറ് ഓവറോളം തുടര്‍ച്ചയായി ഷോര്‍ട്ട് പിച്ച് പന്തുകളാണ് ദക്ഷിണാണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ഇതിലെല്ലാം ഷോട്ടുകള്‍ കളിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റണ്‍സ് വാരിക്കൂട്ടിയതോടെ അവരുടെ തന്ത്രം പാളുകയായിരുന്നുവെന്നും ഭുവി പറഞ്ഞു.

ചരിത്രം മാറ്റിയെഴുതി

ചരിത്രം മാറ്റിയെഴുതി

നേരത്തേയുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇപ്പോഴത്തെ ടീമിന്റെ പ്രകടനം. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് നേരത്തേയുള്ള ചീത്തപ്പേര് കഴിഞ്ഞ കുറച്ചു വര്‍ഷമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു വഴിത്തിരിവ് തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു.

 പ്ലാന്‍ ബി ഉണ്ടായിരുന്നില്ല

പ്ലാന്‍ ബി ഉണ്ടായിരുന്നില്ല

ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിഞ്ഞ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക തന്ത്രം മാറ്റേണ്ടതായിരുന്നു. എന്നാല്‍ പ്ലാന്‍ എ മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതു പരാജയപ്പെട്ടാല്‍ പ്ലാന്‍ ബി ഇല്ലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഈ വീഴ്ച തന്നെയാണ് ഇ്ന്ത്യക്കു ഗുണമായതെന്നും ഭുവി വിലയിരുത്തി.

ഭുവിക്ക് റെക്കോര്‍ഡ്

ഭുവിക്ക് റെക്കോര്‍ഡ്

ആദ്യ ട്വന്റി20യിലെ മാസ്മരിക പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡ് ഭുവി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസറായാണ് ഭുവി മാറിയത്. ബൗളിങില്‍ മാത്രമല്ല ടെസ്റ്റില്‍ ബാറ്റിങിലും താരം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിരുന്നു.

Story first published: Monday, February 19, 2018, 13:22 [IST]
Other articles published on Feb 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X