വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നറാര്? അതൊരു ബൗളര്‍... വെളിപ്പെടുത്തി രോഹിത്

നിലവിലെ ഐപിഎല്‍ ചാംപ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്

മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നറാര്?

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളുടെ കൂട്ടത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. നാലു തവണയാണ് കഴിഞ്ഞ 11 എഡിഷനുകളിലായി മുംബൈ കപ്പുയര്‍ത്തിയത്. ഏറ്റവുമധികം തവണ കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായതും മുംബൈയുടെ നീലപ്പടയ്ക്കു തന്നെയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ത്രില്ലറില്‍ മറികടന്നാണ് മുംബൈ തങ്ങളുടെ നാലാമത്തെ ട്രോഫി ഷെല്‍ഫിലെത്തിച്ചത്.

ടീം ഇന്ത്യയില്‍ രണ്ടു ഗ്രൂപ്പ്? കോലി- രോഹിത് തര്‍ക്കം സത്യമോ? പ്രതികരിച്ച് ഭരണസമിതി ടീം ഇന്ത്യയില്‍ രണ്ടു ഗ്രൂപ്പ്? കോലി- രോഹിത് തര്‍ക്കം സത്യമോ? പ്രതികരിച്ച് ഭരണസമിതി

നാലു തവണയും ഐപിഎല്ലില്‍ മുംബൈയെ ജേതാക്കളായത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലായിരുന്നുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം.

അത് മലിങ്ക തന്നെ

അത് മലിങ്ക തന്നെ

കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കു വേണ്ടി വിടവാങ്ങല്‍ മല്‍സരം കളിച്ച പേസ് വിസ്മയം ലസിത് മലിങ്കയാണ് മുംബൈയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറെന്ന് രോഹിത് ചൂണ്ടിക്കാട്ടി.
നിലവില്‍ ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് മലിങ്ക. 170 വിക്കറ്റുകളാണ് ലങ്കന്‍ പേസര്‍ ഐപിഎല്ലില്‍ നിന്നും കൊയ്തത്. ഈ വര്‍ഷം നടന്ന 11ാം സീസണിലും മുംബൈയുടെ വിജയത്തില്‍ മലിങ്ക നിര്‍ണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ 11 സീസണിലും മലിങ്ക മുംബൈക്കൊപ്പമായിരുന്നു. 10 സീസണുകളില്‍ അദ്ദേഹം ടീമിനായി കളിച്ചപ്പോള്‍ ഒരു തവണ ഉപദേശകനായും ഒപ്പമുണ്ടായിരുന്നു.

പ്രതീക്ഷ തെറ്റിച്ചിട്ടില്ല

പ്രതീക്ഷ തെറ്റിച്ചിട്ടില്ല

കഴിഞ്ഞ 10 വര്‍ഷത്തെ ഐപിഎല്‍ ചരിത്രം നോക്കിയാല്‍ മുംബൈക്കു നിരവധി മാച്ച് വിന്നര്‍മാരുണ്ടായിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ മലിങ്ക തന്നെയാവും തലപ്പത്ത് എന്ന കാര്യത്തില്‍ സംശയമില്ല. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം തന്റെ രക്ഷകനായിട്ടുണ്ട്.
ഒരിക്കല്‍പ്പോലും മലിങ്ക തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുമില്ല. ടീമില്‍ അത്തരമൊരു സാന്നിധ്യമായിരുന്നു അദ്ദേഹം. ലസിത് മലിങ്കയ്ക്കു നല്ലൊരു ഭാവി ആശംസിക്കുന്നതായും രോഹിത് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

15 വര്‍ഷം നീണ്ട കരിയര്‍

15 വര്‍ഷം നീണ്ട കരിയര്‍

15 വര്‍ഷം നീണ്ട കരിയറില്‍ നിരവധി അവിസ്മരണീയ നേട്ടങ്ങള്‍ കുറിക്കാന്‍ മലിങ്കയ്ക്കായിട്ടുണ്ട്. 226 ഏകദിനങ്ങളില്‍ നിന്നും 338 വിക്കറ്റുകളെടുത്ത അദ്ദേഹം ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ഒമ്പതാമുണ്ട്.
ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും മലിങ്കയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് മലിങ്ക കൊയ്തത്.
ഏകദിനത്തില്‍ മൂന്നു ഹാട്രിക്കുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള ലോകത്തിലെ ഏക ബൗളറെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

Story first published: Saturday, July 27, 2019, 12:15 [IST]
Other articles published on Jul 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X