നായകന്‍ ഏറ്റവും നിസാരന്‍! വികാരം പുറത്തു കാണിക്കരുത്- ക്യാപ്റ്റന്‍സിയെക്കുറിച്ച് രോഹിത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കാന്‍ തയ്യാറെടുക്കുകയാണ് ക്യാപ്റ്റനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. നാലു കിരീടങ്ങളുമായി ഇതികം തന്നെ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായിക്കഴിഞ്ഞു. പുതിയ സീസണില്‍ മികച്ച ചില കളിക്കാരെ കൂടി ടീമിലേക്കു കൊണ്ടു വന്ന മുംബൈ കൂടുതല്‍ കരുത്തോടെയാണ് ഐപിഎല്ലിന്റെ 13ാം സീസണിനായി യുഎഇയിലേക്കു പറക്കുന്നത്.

2013ലെ ഐപിഎല്ലിന്റെ പകുതിയില്‍ വച്ചാണ് റിക്കി പോണ്ടിങിനു പകരം രോഹിത് മുംബൈയുടെ നായകനായി ചുമതലയേറ്റത്. ആദ്യ സീസണില്‍ തന്നെ മുംബൈയെ കിരീടത്തിലേക്കു നയിച്ച് ഹിറ്റ്മാന്‍ തന്റെ വരവറിയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍സിയെക്കുറിച്ച് തന്റെ സങ്കല്‍പ്പമെന്താണെന്നും എന്താണ് ക്യാപ്റ്റന്‍സിയുടെ വിജയരഹസ്യമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്.

നിസാരനായ വ്യക്തി

നിസാരനായ വ്യക്തി

ഒരു ടീമിലെ ഏറ്റവും നിസാരനായ വ്യക്തി ക്യാപ്റ്റനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു രോഹിത് വ്യക്തമാക്കി. ഒരാള്‍ ടീമിന്റെ നായകനായി ചുമതലയേറ്റാല്‍, ആ സംഘത്തിലെ ഏറ്റവും നിസാരനായ വ്യക്തിയും അയാളായിരിക്കും. മറ്റുള്ളവര്‍ക്കു പ്രാധാന്യം കൂടുകയും ചെയ്യും. മറ്റു ക്യാപ്റ്റന്‍മാരെ സംബന്ധിച്ച് കാഴ്ചപ്പാട് ഇങ്ങനെയായിരിക്കണമെന്നില്ല. എന്നാല്‍ തന്നെ സംബന്ധിച്ച് ഇങ്ങനെയാണ് ക്യാപ്റ്റന്‍സിയെ നോക്കിക്കാണുന്നത്. ഈ സിദ്ധാന്തം തന്നെ സംബന്ധിച്ച് വിജയിക്കുന്നതായും രോഹിത് പറഞ്ഞു.

വികാരങ്ങള്‍ മറച്ചു വയ്ക്കണം

വികാരങ്ങള്‍ മറച്ചു വയ്ക്കണം

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും ഒരാള്‍ അയാളായി തന്നെ തുടരാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കോപമുണ്ടാവുകയെന്നത് വളരെ സ്വാഭാവികമായ കാര്യമാണെന്നും രോഹിത് അഭിപ്രായപ്പെട്ടു.

കോപം പുറത്തു പ്രകടിപ്പിക്കാതിരുന്നത് ബോധപൂര്‍വ്വമുള്ള ശ്രമമല്ല. അത് സ്വാഭാവികമായി തന്നെ സംഭവിക്കുന്നതാണ്. മറ്റൊരാളാവാന്‍ നിങ്ങള്‍ ഒരിക്കലും ശ്രമിക്കാന്‍ പാടില്ല. നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ തന്നെയായിരിക്കണം. നിങ്ങള്‍ക്കും കോപം വരാം. ചില സന്ദര്‍ഭങ്ങളില്‍ കോപം നിയന്ത്രിക്കാന്‍ കഴിയാതെയും വരാം. എന്നാല്‍ ഈ കോപം ടീമംഗങ്ങള്‍ക്കു മുന്നില്‍ കാണിക്കാതിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വികാരങ്ങളെ മറച്ചു വയ്ക്കുകയെന്നതാണ് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമെന്നും രോഹിത് വിശദമാക്കി.

ദുബായിലെ പിച്ച്

ദുബായിലെ പിച്ച്

ഐപിഎല്‍ നടക്കാനിരിക്കുന്ന യുഎഇയിലെ പിച്ചുകള്‍ ഇന്ത്യയിലേതിന് സമാനമാണെന്നു രോഹിത് ചൂണ്ടിക്കാട്ടി. യുഎഇയിലേത് വളരെ നല്ല അന്തരീക്ഷമായിരിക്കും. അതോടൊപ്പം അവിടെ കളിക്കുകയെന്നത് വെല്ലുവിളിയുമായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ കളിക്കാന്‍ ഇഷ്ടമാണ്. കഴിഞ്ഞ അഞ്ചു മാസത്തോളമായി മനസ്സ് വളരെ ശാന്തമാണ്.

ദുബായിലെ പിച്ചുകള്‍ വേഗം കുറഞ്ഞതായിരിക്കും. ഇന്ത്യയിലേതില്‍ നിന്നും അത്ര വ്യത്യാസമുള്ളതായിരിക്കില്ല അവിടുത്തെ പിച്ച്. എന്നാല്‍ കാലാവസ്ഥ വലിയ ഘടകമായി മാറിയേക്കും. 40 ഡിഗ്രിയില്‍ എല്ലായ്‌പ്പോഴും കളിക്കുന്നതല്ല. അതുകൊണ്ടു തന്നെയാണ് ഇവിടെ കളിക്കുന്നത് വെല്ലുവിളിയുയര്‍ത്തുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, August 5, 2020, 19:40 [IST]
Other articles published on Aug 5, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X