വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാതുവയ്പുകാരന്‍ ഒരു താരത്തെ സമീപിച്ചു!! സംഭവം ഇന്ത്യയില്‍... ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

മുഷ്താഖ് അലി ട്രോഫിയിലായിരുന്നു ഇത്

Sourav Ganguly Reveals A Player Was Approached By Bookie During Syed Mushtaq Ali Trophy

ദില്ലി: ഒത്തുകളി വിവാദം കര്‍ണാടക പ്രീമിയര്‍ ലീഗിനെ നിറംകെടുത്തിയതിനു പിന്നാലെ വീണ്ടും വാതുവയ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച രാജ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കിടെ വാതുവയ്പുകാരന്‍ ഒരു താരത്തെ സമീപിച്ചതായി തനിക്കു വിവരം ലഭിച്ചതായി ദാദ വെളിപ്പെടുത്തി.

അന്ന് പൃഥ്വി, ഇന്ന് പ്രിയം ഗാര്‍ഗ്... കിരീടം കാക്കാന്‍ യുവനിര, അണ്ടര്‍ 19 ലോകകപ്പിന് ഇന്ത്യ തയ്യാര്‍അന്ന് പൃഥ്വി, ഇന്ന് പ്രിയം ഗാര്‍ഗ്... കിരീടം കാക്കാന്‍ യുവനിര, അണ്ടര്‍ 19 ലോകകപ്പിന് ഇന്ത്യ തയ്യാര്‍

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മാസം ഒത്തുകളിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വാതുവയ്പുകാരില്‍ ഒരാളും ചില കളിക്കാരും അറസ്റ്റിലായിരുന്നു. കൂടാതെ ചില പ്രമുഖ താരങ്ങളെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ആ താരം ആര്?

ആ താരം ആര്?

ബിസിസിഐയുടെ ആന്റ്ി കറപ്ക്ഷന്‍ യൂണിറ്റാണ് (എസിയു) മുഷ്താഖ് അലി ട്രോഫിക്കിടെ ഒരു കളിക്കാരനെ വാതുവയ്പുകാരന്‍ സമീപിച്ചതായി തങ്ങളെ അറിയിച്ചതെന്നു ഗാംഗുലി വ്യക്തമാക്കി.
എന്നാല്‍ ഏതു കളിക്കാരനെയാണ് വാതുവയ്പുകാരന്‍ സമീപിച്ചത് എന്ന് കൃത്യമായി അറിയില്ല. പക്ഷെ വാതുവയ്പുകാരന്‍ കളിക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്നും ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഗാംഗുലി പറഞ്ഞു.

കളിക്കാര്‍ എന്തു ചെയ്യണം?

കളിക്കാര്‍ എന്തു ചെയ്യണം?

ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് വാതുവയ്പുകാരന്‍ സമീപിക്കുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന് താരങ്ങള്‍ക്കു അറിയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെയും കര്‍ണാടക പ്രീമിയര്‍ ലീഗിനെയും ഇളക്കി മറിച്ച വാതുവയ്പ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി ആയിട്ടായിരുന്നു ദാദയുടെ വിശദീകരണം.
വാതുവയ്പുകാര്‍ കളിക്കാരെ ബന്ധപ്പെട്ടുവെന്ന കാരണത്താല്‍ ഒരു ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡിനു കഴിയില്ല. അതേസമയം,എല്ലാം ക്ലിയര്‍ ആവുന്നതു വരെ കര്‍ണാടക പ്രീമിയര്‍ ലീഗ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

പലയിടങ്ങളിലും ടൂര്‍ണമെന്റുകള്‍

പലയിടങ്ങളിലും ടൂര്‍ണമെന്റുകള്‍

ചെന്നൈ, സൗരാഷ്ട്ര, മുംബൈ എന്നീവിടങ്ങളിലെല്ലാം ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സൗരാഷ്ട്ര, മുംബൈ എന്നീവിടങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളെക്കുറിച്ചു പരാതികളൊന്നുമില്ല. ചെന്നൈയിലെ ചാംപ്യന്‍ഷിപ്പുകളെപ്പറ്റിയാണ് പരാതികളുള്ളത്. ഇവ ഞങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കിയേ തീരൂവെന്നും ഗാംഗുലി പറഞ്ഞു.

ആരും ആഗ്രഹിക്കുന്നില്ല

ആരും ആഗ്രഹിക്കുന്നില്ല

ടൂര്‍ണമെന്റുകള്‍ക്കിടെ ഇത്തരത്തില്‍ വാതുപയ്പുകാരുടെ ഇടപെടല്‍ ഉണ്ടാവണമെന്നു ആരും ആഗ്രഹിക്കുന്നില്ല. ഇത് ആരെയും സഹായിക്കുകയും ചെയ്യില്ല. ഒത്തു കളി നടന്നിട്ടുണ്ടെന്നു കണ്ടെത്തിയ കര്‍ണാടക പ്രീമിയര്‍ ലീഗ്, തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്നിവയില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒരു സംവിധാനം കൊണ്ടു വരും. കര്‍ണാടക പ്രീമിയര്‍ ലീഗ് തല്‍ക്കാലത്തേക്കു നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ടു ഫ്രാഞ്ചൈസികളെ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ടെന്നും ദാദ വിശദമാക്കി.

Story first published: Monday, December 2, 2019, 12:18 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X