വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആര്‍സിബിയെ ട്രോളാന്‍ വരട്ടെ... ശക്തമായി തിരിച്ചുവരാം!! ഇക്കാര്യങ്ങള്‍ നടക്കണം

കളിച്ച നാലു മല്‍സരങ്ങളിലും ആര്‍സിബി തോറ്റിരുന്നു

By Manu

ബെംഗളൂരു: കന്നി ഐപിഎല്‍ കിരീടമെന്ന മോഹം ഇത്തവണയെങ്കിലും പൂവണിയുമെന്ന പ്രതീക്ഷകളുമായി ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സിന് ഒന്നിനു പിറകെ ഒന്നായി തിരിച്ചടികളാണ് നേരിടുന്നത്. ഈ സീസണില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളിലും വിരാട് കോലിയുടെ ടീം തോല്‍വിയേറ്റുവാങ്ങി. ഇതോടെ ആര്‍സിബി ആരാധകര്‍ നായകന്‍ കോലിക്കെതിരേ തിരിയുകയാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു.

ഐപിഎല്‍: വിമാനമിറങ്ങിയ വന്‍ ഫ്‌ളോപ്പുകള്‍... എന്തൊരു ദുരന്തം, ഈ സീസണോടെ ഇവര്‍ പുറത്താവും ഐപിഎല്‍: വിമാനമിറങ്ങിയ വന്‍ ഫ്‌ളോപ്പുകള്‍... എന്തൊരു ദുരന്തം, ഈ സീസണോടെ ഇവര്‍ പുറത്താവും

സീസണില്‍ ഇനി 10 കളികളാണ് ആര്‍സിബിക്കു മുന്നിലുള്ളത്. പ്ലേഓഫിലേക്ക് മുന്നേറണമെങ്കില്‍ അവര്‍ക്കു എത്രയും പെട്ടെന്നു വിജയത്തിന്റെ ട്രാക്കിലേക്കു കയറിയേ തീരൂ. ഇതിനായി ചില നിര്‍ണായക തീരുമാനങ്ങള്‍ കോലിക്കും ആര്‍സിബി ടീം മാനേജ്‌മെന്റിനും കൈക്കൊള്ളേണ്ടി വരും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഹെറ്റ്‌മെയറും അലിയും ടീമില്‍ വേണ്ട

ഹെറ്റ്‌മെയറും അലിയും ടീമില്‍ വേണ്ട

വിദേശ താരങ്ങളായ മോയിന്‍ അലിയെയും ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും എത്രയും വേഗം ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുകയാണ് അദ്ദേഹം ചെയ്യേണ്ട കാര്യം. രണ്ടു പേരും കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം വളരെ മോശം പ്രകടനമാണ് നടത്തിയത്. ഓള്‍റൗണ്ടറെന്ന നിലയിലാണ് അലി ടീമിലെത്തിയതെങ്കിലും അദ്ദേഹത്തെ കുറച്ചൊക്കെ ബൗള്‍ ചെയ്യാവുന്ന ബാറ്റ്‌സ്മാനായി മാത്രമേ കോലി കണ്ടിട്ടുള്ളൂ.
ഹെറ്റ്‌മെയറാവട്ടെ കന്നി ഐപിഎല്ലില്‍ വന്‍ പരാജയമാവുകയാണ്. കളിച്ച നാലു മല്‍സരങ്ങളിലും ഒറ്റയക്ക സ്‌കോറിന് താരം പുറത്തായിരുന്നു.

രണ്ടു വിദേശ ബൗളര്‍മാരെയും കളിപ്പിക്കണം

രണ്ടു വിദേശ ബൗളര്‍മാരെയും കളിപ്പിക്കണം

ഓസ്‌ട്രേലിയന്‍ പേസറായ നതാന്‍ കോള്‍ട്ടര്‍ നൈലും ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ടിം സോത്തിയും ടീമിലുണ്ടെങ്കിലും ആര്‍സിബി ഇവര്‍ക്കു കളിക്കാന്‍ അവസരം നല്‍കിയിട്ടില്ല. എന്നാല്‍ ഇനിയുള്ള കളികളില്‍ ഇരുവരെയും ആര്‍സിബി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ആര്‍സിബിയുടെ നിലവിലെ ബൗളിങ് ആക്രമണം ഒട്ടും മൂര്‍ച്ചയിലാത്തതാണ്. പവര്‍പ്ലേയിലും അവസാന ഓവറുകളിലുമെല്ലാം വിക്കറ്റെടുക്കാന്‍ ബൗളിങ് നിര പാടുപെടുകയാണ്.
ബൗളിങിലെ ഈ പോരായ്മ പരിഹരിക്കാന്‍ കോള്‍ട്ടര്‍ നൈലിന്റെയും സോത്തിയുടെയും വരവിന് സാധിക്കും. ബൗളിങില്‍ മാത്രമല്ല പ്രതിസന്ധിഘട്ടങ്ങളില്‍ ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇരുവരും.

ഇന്ത്യന്‍ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക

ഇന്ത്യന്‍ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക

ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടത്ര പരിഗണന നല്‍കാത്ത ടീമുകളിലൊന്നാണ് ആര്‍സിബി. ഇതു മാറേണ്ടിയിരിക്കുന്നു. പ്രതിഭയുള്ള നിരവധി ഇന്ത്യന്‍ താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ട്. അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ഇനിയുള്ള സീസണുകളിലും ടീമിന് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുകയുള്ളൂ.
ശിവം ദുബെ, പ്രയസ് ബര്‍മന്‍ എന്നീ യുവതാരങ്ങള്‍ക്ക് ചില അവസരങ്ങള്‍ നല്‍കി ആര്‍സിബി തഴയുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇവരില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കാന്‍ കോലി തയ്യാറായേ മതിയാവൂ.
വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, നവ്ദീപ് സെയ്‌നി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെയും പരീക്ഷിക്കാന്‍ ആര്‍സിബി തയ്യാറാവണം. ഓള്‍റൗണ്ടറായ വാഷിങ്ടണിനെ ആര്‍സിബിക്കു ഓപ്പണിങ് ബാറ്റ്‌സ്മാനായും ഇറക്കാവുന്നതാണ്.

Story first published: Wednesday, April 3, 2019, 13:59 [IST]
Other articles published on Apr 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X