വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിലേത് ടീം ഇന്ത്യ ചോദിച്ചു വാങ്ങിയ ദുരന്തം!! മണ്ടത്തരങ്ങള്‍ നിരവധി... ഇനി കാരണം തിരയേണ്ട

പരമ്പര 1-4നാണ് ഇന്ത്യന്‍ ടീം കൈവിട്ടത്

ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണങ്ങൾ | Oneindia Malayalam

ലണ്ടന്‍: ലോക ഒന്നാം റാങ്കുകാരെന്ന ഹുങ്കുമായെത്തിയ ടീം ഇന്ത്യയെ ശരിക്കുമൊരു പാഠം പഠിപ്പിച്ചാണ് ഇംഗ്ലണ്ട് നാട്ടിലേക്കു മടക്കിയത്. അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-4നു നാണംകെട്ടിരുന്നു. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ അവസാന ടെസ്റ്റിലൊഴികെ ഭംഗിയാക്കിയെങ്കിലും ബാറ്റിങ് നിരയുടെ മോശം പ്രകടനം ഇന്ത്യയുടെ തോല്‍വിക്കു വഴിവയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് പരമ്പരയില്‍ സ്ഥിരയതാര്‍ന്ന പ്രകടനം നടത്തിയത്.

അടിച്ചൊതുക്കാന്‍ ഇവരെത്തുന്നു... ഏഷ്യാ കപ്പിലെ വെടിക്കെട്ടുകാര്‍!! ബൗളര്‍മാര്‍ ജാഗ്രതൈഅടിച്ചൊതുക്കാന്‍ ഇവരെത്തുന്നു... ഏഷ്യാ കപ്പിലെ വെടിക്കെട്ടുകാര്‍!! ബൗളര്‍മാര്‍ ജാഗ്രതൈ

സാഫ് കപ്പ്: പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യ... ഇതെന്ത് പിച്ച്? ജയിച്ചത് കോച്ചിന്റെ തന്ത്രം സാഫ് കപ്പ്: പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യ... ഇതെന്ത് പിച്ച്? ജയിച്ചത് കോച്ചിന്റെ തന്ത്രം

ഇന്ത്യയുടെ തന്നെ ഭാഗത്തു നിന്നുണ്ടായ ചില സെലക്ഷന്‍ മണ്ടത്തരങ്ങളാണ് ടെസ്റ്റ് പരമ്പരയിലെ ദുരന്തത്തിനു കാരണം. ഇവ എന്തൊക്കെയാണെന്നു നോക്കാം.

പുജാരയെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചില്ല

പുജാരയെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചില്ല

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയെ ടീമില്‍ നിന്നൊഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. വിദേശ പിച്ചുകളിലെ ടെസ്റ്റുകളില്‍ ഭേദപ്പെട്ട റെക്കോര്‍ഡുള്ള താരമാണ് പുജാര. എന്നിട്ടും പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ ഇന്ത്യക്കു പുറത്ത് മോശം ടെസ്റ്റ് റെക്കോര്‍ഡുള്ള ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.
പുജാരയെ തഴയാനുള്ള തീരുമാനം ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു കനത്ത തിരിച്ചടിയാണ് നല്‍കിയത്.

കുല്‍ദീപിനെ എന്തിന് ടീമിലെടുത്തു?

കുല്‍ദീപിനെ എന്തിന് ടീമിലെടുത്തു?

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ എന്തിന് കളിപ്പിച്ചുവെന്ന കാര്യത്തില്‍ ഇപ്പോഴും ടീം മാനേജ്‌മെന്റിന് കൃത്യമായ ഉത്തരമില്ല. സ്വിങ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ ആര്‍ അശ്വിനെപ്പോലെ അനുഭവസമ്പത്തുള്ള സ്പിന്നര്‍ ടീമിലുണ്ടായിട്ടും കുല്‍ദീപിനെ കൂടി കളിപ്പിക്കാനുള്ള ഇന്ത്യയുടെ തന്ത്രം വന്‍ ദുരന്തമായി മാറി.
മല്‍സരത്തില്‍ വെറും ഒമ്പത് ഓവര്‍ മാത്രം ബൗള്‍ ചെയ്ത കുല്‍ദീപിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.

പരിക്കേറ്റ അശ്വിന്‍ കളിച്ചു

പരിക്കേറ്റ അശ്വിന്‍ കളിച്ചു

പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാതിരുന്നിട്ടും ആര്‍ അശ്വിനെ നാലാം ടെസ്റ്റില്‍ കളിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും തോല്‍വി വിളിച്ചുവരുത്തി. മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് താരത്തിനു പരിക്കേല്‍ക്കുന്നത്. അശ്വിന്റെ ബൗളിങില്‍ ഇതു പ്രകടവുമായിരുന്നു.
നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കുന്നതിനു പകരം അശ്വിനെ ഉള്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായി മാറി. പരിക്കുമൂലം ബൗളിങില്‍ തന്റെ മുഴുവന്‍ കരുത്തും പുറത്തെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതോടെ മല്‍സരം ഇന്ത്യ കൈവിടുകയും ചെയ്തു.

ധവാനില്‍ അര്‍പ്പിച്ച വിശ്വാസം

ധവാനില്‍ അര്‍പ്പിച്ച വിശ്വാസം

തുടര്‍ച്ചായി ഇന്നിങ്‌സുകളില്‍ നിരാശപ്പെടുത്തിയിട്ടും ഓപ്പണര്‍ ശിഖര്‍ ധവാനില്‍ വിശ്വാസമര്‍പ്പിച്ചതും ടീം മാനേജ്‌മെന്റ് കാണിച്ച മണ്ടത്തരമാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ മാത്രമല്ല തൊട്ടുമുമ്പത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ധവാന്‍ ഫ്‌ളോപ്പായിരുന്നു.
വിദേശത്തെ ടെസ്റ്റുകളില്‍ മികച്ച പ്രകടന നടത്താനുള്ള ശേഷി താരത്തിന് ഇല്ലെന്നാണ് ഇതു തെളിയിക്കുന്നത്. പൃഥ്വി ഷായെപ്പലെ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളുണ്ടായിട്ടും അവര്‍ക്ക് ഒരവസരം പോലും നല്‍കാതെ ധവാനെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തുടര്‍ച്ചയായി കളിപ്പിക്കുകയായിരുന്നു.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ അഭാവം

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ അഭാവം

ആറാം നമ്പറില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ ഇറക്കാതിരുന്നതും ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു തിരിച്ചടിയായി മാറി. ബാറ്റിങ് നിരയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് ആദ്യ രണ്ടു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യക്കു ബോധ്യമായതാണ്. എന്നിട്ടും ആറാം നമ്പറില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായില്ല.
ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ന്ത്യക്കു വേണ്ടി ഈ പൊസിഷനില്‍ ഇറങ്ങിയത്. ബൗളിങില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി.

Story first published: Thursday, September 13, 2018, 13:31 [IST]
Other articles published on Sep 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X