വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇതാണ് ആരാധകര്‍ കാത്തിരിക്കുന്ന ആര്‍സിബി!! തകര്‍പ്പന്‍ ഇലവന്‍... എതിരാളികള്‍ വിയര്‍ക്കും

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍സിബി

By Manu

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറെ പ്രതീക്ഷകളുമായി ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തൊടതെല്ലാം പിഴയ്ക്കുന്നതാണ് കാണുന്നത്. ഇതിനകം കളിച്ച നാലു മല്‍സരങ്ങളിലും ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയിരുന്നു. സീസണില്‍ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത ഏക ടീം കൂടിയായ ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്.

തോറ്റ് മതിയായി, ആര്‍സിബിയെക്കുറിച്ച് ഇനി മിണ്ടിയാല്‍ തട്ടിക്കളയും!! കമന്റേറ്റര്‍ക്ക് വധ ഭീഷണി തോറ്റ് മതിയായി, ആര്‍സിബിയെക്കുറിച്ച് ഇനി മിണ്ടിയാല്‍ തട്ടിക്കളയും!! കമന്റേറ്റര്‍ക്ക് വധ ഭീഷണി

നിരവധി പോരായ്മകളാണ് ആര്‍സിബിക്കു തിരിച്ചടിയായി മാറിയിരിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരുടെ മാത്രമല്ല ബൗളര്‍മാരുടെയും മോശം പ്രകടനം ടീമിന് തിരിച്ചടിയായിട്ടുണ്ട്. നിലവിലെ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ആര്‍സിബി ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുകയുള്ളൂ. ആര്‍സിബിയെ സംബന്ധിച്ച് ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ ഏതാണെന്നു നോക്കാം.

പാര്‍ഥീവ്, സ്റ്റോയ്ണിസ് (ഓപ്പണര്‍മാര്‍)

പാര്‍ഥീവ്, സ്റ്റോയ്ണിസ് (ഓപ്പണര്‍മാര്‍)

ഓപ്പണര്‍മാരായി പാര്‍ഥീവ് പട്ടേലിനൊപ്പം ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്ണിസിനെയാണ് ആര്‍സിബി പരീക്ഷിക്കേണ്ടത്. നിലവില്‍ ആര്‍സിബിക്കായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് പാര്‍ഥീവ് നടത്തുന്നത്. ഓസീസിനു വേണ്ടി ടി20യില്‍ ഓപ്പണറായി ഇറങ്ങിയിട്ടുള്ള താരമാണ് സ്റ്റോയ്ണിസ്.
ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി ഓപ്പണിങില്‍ ഇറങ്ങിയ അദ്ദേഹം 13 മല്‍സരങ്ങളില്‍ നിന്നും 533 റണ്‍സോടെ കസറിയിരുന്നു.

കോലി, എബിഡി, വാഷിങ്ടണ്‍ സുന്ദര്‍, ദുബെ (മധ്യനിര)

കോലി, എബിഡി, വാഷിങ്ടണ്‍ സുന്ദര്‍, ദുബെ (മധ്യനിര)


മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ഇറങ്ങുമ്പോള്‍ നാലാംസ്ഥാനത്തിനും മാറ്റം വരുത്തേണ്ടതില്ല. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് തന്നെയാണ് നാലാം നമ്പറില്‍ ഇറങ്ങാന്‍ അനുയോജ്യന്‍.
അഞ്ചാമനായി കഴിഞ്ഞ നാലു മല്‍സരങ്ങളിലും അവസരം ലഭിച്ചിട്ടില്ലാത്ത യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ആര്‍സിബി പരീക്ഷിക്കണം. ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനാവും.
വാഷിങ്ടണിനു തൊട്ടു പിറകെ ശിവം ദുബെയ്ക്കാണ് ആറാസ്ഥാനം. ഈ സീസണില്‍ ഇതിനകം ദുബെ പരീക്ഷിക്കപ്പെട്ടെങ്കിലും തിളങ്ങാനായിരുന്നില്ല. മൂന്നു മല്‍സരങ്ങളില്‍ 16 റണ്‍സാണ് താരം നേടിയത്. എന്നാല്‍ അരങ്ങേറ്റ സീസണില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ദുബെയ്ക്ക് ആര്‍സിബി ഇനിയും അവസരം നല്‍കിയേ തീരൂ. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് താരം ഐപിഎല്ലിലെത്തിയത്.

കോള്‍ട്ടര്‍ നൈല്‍, നേഗി, സോത്തി, ചഹല്‍, സിറാജ് (ബൗളിങ്)

കോള്‍ട്ടര്‍ നൈല്‍, നേഗി, സോത്തി, ചഹല്‍, സിറാജ് (ബൗളിങ്)

നിരാശാജനകമായ പ്രകടനം നടത്തുന്ന പേസര്‍ ഉമേഷ് യാദവ് ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ല. പകരം ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിനെ ഉള്‍പ്പെടുത്തണം. ദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ആര്‍സിബിക്കൊപ്പം ചേര്‍ന്നത്. ഈ സീസണില്‍ ഇതുവരെ പേസര്‍ കളിച്ചിട്ടില്ല.

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ടിം സോത്തിയും ടീമില്‍ വേണം. പവന്‍ നേഗി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യാന്‍ യുസ്‌വേന്ദ്ര ചഹലും പ്ലെയിങ് ഇലവനില്‍ ഉണ്ടാവണം.

Story first published: Friday, April 5, 2019, 13:15 [IST]
Other articles published on Apr 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X