വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗ്ലൗസ് വിവാദത്തില്‍ ധോണിക്ക് ബിസിസിയുടെ പിന്തുണ; ഐസിസിക്ക് കത്തയച്ചു

ലണ്ടന്‍: സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചിഹ്നം ഗ്ലൗസില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിക്ക് ബിസിസിഐയുടെ പിന്തുണ. ധോണിയുടെ പ്രവര്‍ത്തിക്കെതിരെ ഐസിസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബിസിസിഐ ഐസിസിക്ക് കത്തയക്കുകയും ചെയ്തു. ലോകകപ്പില്‍ ഇതേ ഗ്ലൗസ് ധരിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന് ബിസിസിഐ അഭ്യര്‍ഥിച്ചു.

ലോകകപ്പ്: കോട്രെലും സല്യൂട്ടും, വൈറലായ ആഹ്ലാദ പ്രകടനത്തിനു പിന്നില്‍... വെളിപ്പെടുത്തി മുന്‍ കോച്ച് ലോകകപ്പ്: കോട്രെലും സല്യൂട്ടും, വൈറലായ ആഹ്ലാദ പ്രകടനത്തിനു പിന്നില്‍... വെളിപ്പെടുത്തി മുന്‍ കോച്ച്

ബിസിസിഐ ഐസിസിക്ക് കത്തയച്ചതായി സിഒഎ ചീഫ് വിനോദ് റായിയും വ്യക്തമാക്കി. ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ലോകകപ്പില്‍ ധരിക്കാന്‍ ധോണിയെ അനുവദിക്കണമെന്നാണ് ബിസിസിഐയുടെ അഭ്യര്‍ഥന. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസിസി നിയമമല്ലെന്ന് രാജീവ് ശുക്ല

ഐസിസി നിയമമല്ലെന്ന് രാജീവ് ശുക്ല

ധോണിയുടേത് ഐസിസി നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് രാജീവ് ശുക്ലയുടെ വാദം. ഏതെങ്കിലും കൊമേഴ്‌സ്യലോ മതപരമായോ ബന്ധപ്പെട്ടിട്ടുള്ളതല്ല ഇത്. രാജ്യത്തിന്റെ അഭിമാനത്തെക്കുറിച്ചാണ് ധോണി സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഐസിസിക്ക് ഇതില്‍ ഒരുതരത്തിലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലൗസ് മാറ്റണമെന്ന് ഐസിസി

ഗ്ലൗസ് മാറ്റണമെന്ന് ഐസിസി

അതേസമയം, ഇത് ധോണി മാറ്റണമെന്നാണ് ഐസിസിയുടെ നിര്‍ദ്ദേശം. ഐസിസിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ അനുവാദം നല്‍കിയാല്‍ മറ്റു രാജ്യങ്ങളും അനുകരിച്ചേക്കുമെന്നാണ് ഐസിസിയുടെ വാദം.

പാക് മന്ത്രി പരിഹസിച്ചു

പാക് മന്ത്രി പരിഹസിച്ചു

പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി വിഷയത്തില്‍ ധോണിയെ പരിഹസിച്ചിരുന്നു. ധോണി ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുകയാണെന്നും ഇത് മഹാഭാരതം അല്ലെന്നുമാണ് മന്ത്രിയുടെ പരിഹാസം. ചില ഇന്ത്യ മാധ്യമങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നവരാണെന്നും അവരെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമെല്ലാം കൂലിപ്പട്ടാളക്കാരായി അയക്കുകയാണ് വേണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


Story first published: Friday, June 7, 2019, 14:21 [IST]
Other articles published on Jun 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X