വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ഷന്‍ കമ്മിറ്റി നിയമനം: ബിസിസിയുടെ ചുരുക്കപ്പട്ടികയില്‍ നാലു പേര്‍

മുംബൈ: പുതിയ രണ്ടു സെലക്ടര്‍മാരെ നിയമിക്കാനുള്ള തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാലു പേരെ ഈ തസ്തികയിലേക്ക് ബിസിസിഐ കണ്ടുവെച്ചിട്ടുണ്ട്. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍ എന്നീ മുന്‍താരങ്ങളാണ് ബിസിസിഐയുടെ ചുരുക്കപ്പട്ടികയിലുള്ളത്.

ചുരുക്കപ്പട്ടിക

വൈകാതെ പുതുതായി രൂപീകരിച്ച ക്രിക്കറ്റ് ഉപദേശക സമിതി ഇവരുമായി അഭിമുഖം നടത്തും; രണ്ടു പേരെ തിരഞ്ഞെടുക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും മുന്‍പ് നിയമനം നടക്കുമെന്നാണ് വിവരം. ഇതേസമയം, ശിവരാമകൃഷ്ണന്റെ അപേക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുയര്‍ന്നിരുന്നു.ബിസിസിഐ ആദ്യം പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഇദ്ദേഹമുണ്ടായിരുന്നില്ല.

വിവാദം

മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ അപേക്ഷ അയച്ചെന്ന കാര്യം ബിസിസിഐ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശിവരാമകൃഷ്ണന്റെ അപേക്ഷ സ്പാം ഫോള്‍ഡറില്‍ നിന്നും ക്രിക്കറ്റ് ബോര്‍ഡ് കണ്ടെടുത്തു. സെലക്ഷന്‍ കമ്മിറ്റിയില്‍ ശിവരാമകൃഷ്ണന്‍ സാന്നിധ്യമറിയിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവിയിലേക്ക് ഇദ്ദേഹത്തെ ബിസിസിഐ പരിഗണിക്കാനിടയില്ല. കാരണം ചുരുക്കപ്പട്ടികയിലുള്ള മറ്റു മൂന്നുപേരും ശിവരാമകൃഷ്ണനെക്കാള്‍ കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുണ്ട്.

Most Read: ഇത്തവണ ഇന്ത്യയുടെ കഥ കഴിക്കും!! അന്ന് ഓസീസ് ടീമില്‍ അവന്‍ ഇല്ലായിരുന്നു, വോയുടെ മുന്നറിയിപ്പ്

വെങ്കടേഷ് പ്രസാദിന് താത്പര്യം

സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ വെസ്റ്റ് സോണില്‍ നിന്നാണ്. മുംബൈയുടെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ച അനുഭവപാടവും അഗാര്‍ക്കറിന് മുതല്‍ക്കൂട്ടാവും. വെങ്കടേഷ് പ്രസാദിന്റെ കാര്യമെടുത്താല്‍ കരിയറില്‍ വിവിധ ചുമതലകള്‍ വഹിച്ചയാളാണ് ഇദ്ദേഹം. അണ്ടര്‍ 19 ടീം ചെയര്‍മാന്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ എന്നി വേഷങ്ങളില്‍ തിളങ്ങിയതിന് ശേഷമാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ ഭാഗമാവാന്‍ വെങ്കടേഷ് പ്രസാദ് താത്പര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം

ഇന്ത്യയ്ക്കായി 21 ടെസ്റ്റ് മത്സരങ്ങളാണ് പട്ടികയില്‍ ഏറ്റവുമൊടുവിലുള്ള രാജേഷ് ചൗഹാന്‍ കളിച്ചിരിക്കുന്നത്. എന്തായാലും ഫെബ്രുവരി അവസാന വാരം മദന്‍ ലാല്‍ നയിക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതി ഇവരുമായി അഭിമുഖം നടത്തും. ആര്‍പി സിങ്, സുലക്ഷന നായിക് എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റംഗങ്ങള്‍. ഇന്ത്യന്‍ വനിതാ ടീമിനുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയെയും ഉപദേശക സമിതിയാണ് തിരഞ്ഞെടുക്കുന്നത്.

Story first published: Monday, February 17, 2020, 17:30 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X