Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇരുണ്ടവനെ, സണ്‍സ്‌ക്രീന്‍ ഇട്ടോ'!! തിലകിനെ കളിയാക്കിയ അര്‍ഷ്ദീപ് പെട്ടു, പഞ്ഞിക്കിട്ട് ഫാന്‍സ്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ മുംബൈ ഇന്ത്യന്‍സ് കെട്ടുകെട്ടിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ഷനങ്ങള്‍ പരിഹാസങ്ങള്‍ക്കും ഇരയായിരിക്കുകയാണ് അര്‍ഷ്ദീപ് സിങ്.

ഈ മല്‍സരത്തിനു മുമ്പ് ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ മുബൈയുടെ മിന്നും താരമായ തിലക് വര്‍മയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കമന്ററടിക്കുകയും അതിന്റെ വീഡുയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തതാണ് അര്‍ഷ്ദീപിനെ പ്രതിക്കൂട്ടിലാക്കിയത്.

അര്‍ഷ്ദീപുള്‍പ്പെട്ട പഞ്ചാബിനെ ആറു വിക്കറ്റിനു മുംബൈ തകര്‍ത്തുവിട്ടപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് തിലകായിരുന്നു. റണ്‍ചേസില്‍ പുറത്താവാതെ 75 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും തിലകിനെ തേടിയെത്തിയിരുന്നു.

TILAK VARMA NAMAN DIR

Photocredit/Arshdeepsingh

അര്‍ഷ്ദീപ് പറഞ്ഞത്?

സമീപകാലത്തു സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്നത് അര്‍ഷ്ദീപ് സിങ് ശീലമാക്കിയിരുന്നു. ഇവയില്‍ ചിലത് താരങ്ങളെ പരിഹസിക്കന്ന തരത്തിലുള്ളതുമായിരുന്നു. സന്ദര്‍ഭം പോലും നോക്കാതെയുള്ള അര്‍ഷ്ദീപിന്റെ ഈ വീഡിയോ എടുക്കലില്‍ നേരത്തേ ചില താരങ്ങള്‍ക്കു അതൃപ്തിയുമുണ്ടായിരുന്നു.

ഇപ്പോള്‍ ഐപിഎല്‍ ആരംഭിച്ചപ്പോഴും ഈ തരത്തിലുള്ള റീല്‍സ് അര്‍ഷ്ദീപ് ഇടയ്ക്കു പങ്കുവയ്ക്കാറുണ്ട്. ഇതാണ് അദ്ദേഹത്തെ ഇപ്പോള്‍ സ്വയം കുഴിയില്‍ ചാടിച്ചത്. തിലക് വര്‍മയും മുംബൈ ഇന്ത്യന്‍സിലെ മറ്റൊരു താരമായ പഞ്ചാബില്‍ നിന്നുള്ള നമന്‍ ധിറുമുള്‍പ്പെട്ട ഒരു വീഡിയോ അര്‍ഷ്ദീപ് മല്‍സരത്തിന്റെ തലേദിവസം പങ്കുലയ്ക്കുകയായിരുന്നു.

തിലകിന്റെ നിറത്തെ കളിയാക്കുന്ന അര്‍ഷ്ദീപ്, വീഡിയോ കാണാം

ടീം ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ ഷൂട്ട് ചെയ്ത വീഡിയോ ആവാം ഇതെന്നാണ് ദൃഷ്യങ്ങളില്‍ നിന്നു മനസിലാവുന്നത്. അര്‍ഷ്ദീപിന്റെ മുഖം ഇതില്‍ കാണിക്കുന്നില്ല, പകരം ശബ്ദമേയുള്ളൂ. ധിര്‍ സോഫയില്‍ ഇരിക്കവെ അടുത്തു കൂടി കടന്നു പോയ തിലകിനെ അര്‍ഷ്ദീപ് പരിഹാസത്തോടെ വിളിക്കുകയായിരുന്നു.

ഓയ് ഇരുണ്ടവനെ (അന്ധേരെ), ഇങ്ങോട്ടുവരൂ. സണ്‍ സ്ക്രീന്‍ ഇട്ടിട്ടില്ലേയെന്നായിരുന്നു തിലകിന്റെ നിറത്തെ കളിയാക്കുന്ന തരത്തില്‍ അര്‍ഷ്ദീപിന്റെ ചോദ്യം.

ഒരു വിളറിയ ചിരിയോടെ ഫോക്സ്ടേല്‍ ഉപയോഗിച്ചുവെന്നായിരുന്നു ധിറിന്റെ തോളില്‍ കൈവച്ച് തിലകിന്റെ മറുപടി. അതിനു ശേഷം ധിറിനെ ചൂണ്ടിക്കാട്ടി ഇവനാണ് പഞ്ചാബിന്റെ ശരിക്കുള്ള തിളക്കമെന്നു അര്‍ഷ്ദീപ് പ്രശംസിക്കുകയും ചെയ്തു.

ഈ വീഡിയോ പുറത്തു വന്നതു മുതല്‍ അര്‍ഷ്ദീപ് എയറിലാണ്. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും പരിഹാസങ്ങളും അദ്ദേഹം നേരിട്ടു. പിന്നീട് പഞ്ചാബ് കിങിസു മേല്‍ മുംബൈ ഇന്ത്യന്‍സ് മിന്നും ജയം കൊയ്യുകയും തിലക് അതിനു ചുക്കാന്‍ പിടിക്കുകയും ചെയ്തതോടെ അര്‍ഷ്ദീപിന്റെ കാര്യം കൂടുതല്‍ കഷ്ടത്തിലാവുകയും ചെയ്തു.

വന്‍ വിമര്‍ശനം

'അര്‍ഷ്ദീപ് സിങിന്റെ പ്രവര്‍ത്തി തീര്‍ത്തും ലജ്ജാകരമാണ്. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം മറ്റൊരു സഹപ്രവര്‍ത്തകനോട് ഇങ്ങനെയാണോ പെരുമാറുന്നത്? തിലക് വര്‍മ്മയെക്കുറിച്ച് ഞങ്ങള്‍ക്കു അഭിമാനം തോന്നുന്നു'.

' തിലക് വര്‍മയം കളിയാക്കിയ ഒരു വിവരമില്ലാത്ത മണ്ടനാണ് അര്‍ഷ്ദീപ് സിങ്. തിലകിന് കൂടുതല്‍ പക്വതയും കഴിവും ഉണ്ട്, ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ സ്വന്തം സംഭാവനകള്‍ നല്‍കിയതിനാല്‍ അദ്ദേഹത്തിന് ധാരാളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. 27 വയസ്സുള്ള അര്‍ഷ്ദീപിന് ആ പണം മുഴുവന്‍ കൊടുത്താലും ക്ലാസ് വാങ്ങാന്‍ കഴിയില്ല. തിലക് ഭാവിയില്‍ ക്യാപ്റ്റനായാലും അര്‍ഷ്ദീപ് ഇപ്പോള്‍ പെരുമാറിയതു പോലെ ഒരിക്കലും ചെയ്യില്ല'.

ARSHDEEP SINGH

'അര്‍ഷ്ദീപ് സിങ് സ്വയം ഒരു ഹീറോ മെറ്റീരിയലാണെന്ന് എങ്ങനെ കരുതുന്നുവെന്ന് എനിക്കറിയില്ല, സത്യസന്ധമായി പറഞ്ഞാല്‍ ഒരു കോമാളിയെ പോലെയാണ് അദ്ദേഹം. പകുതി പാച്ച് താടിയും ജിറാഫ് കഴുത്തും, ബൗള്‍ ചെയ്യവെ ഗ്രൗണ്ടില്‍ വച്ച് ആരെങ്കിലും അടിച്ചു പറത്തുമ്പോഴാണ് അര്‍ഷ്ദീപ് നന്നായി കാണപ്പെടുന്നത്'.

'ഇത് ഗുരുതരമായ പിഴയ്ക്കും സസ്പെന്‍ഷനും കാരണമാകും. ഇത് ഇന്ത്യക്കാരെ ഭിന്നിപ്പിക്കുകയും വംശീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതു കാണുമ്പോള്‍ ദുഖമുണ്ട്. അടുത്ത ടി20 പരമ്പരയില്‍ അര്‍ഷ്ദീപിനെ ഇന്ത്യ ഒഴിവാക്കണം'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡയിലെ പ്രതികരണങ്ങള്‍.

Story first published: Friday, May 15, 2026, 13:15 [IST]
Other articles published on May 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+