For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് പിച്ചിലെ കോടീശ്വരന്മാർ! കോഹ്‍ലിക്കും ധോണിക്കും മുകളിൽ ആ ഇതിഹാസം, അമ്പരന്ന് ആരാധകർ

ക്രിക്കറ്റ് കളിക്കളത്തിലെ മാത്രമല്ല, പണത്തിന്റെ കൂടി കളിയാണെന്ന് പലപ്പോഴും വിമർശനങ്ങൾ വരാറുണ്ട്. അതിന് പ്രധാന കാരണം ഐപിഎൽ പോലുള്ള ഫ്രാഞ്ചൈസി ലീ​ഗുകൾ ചെലുത്തുന്ന സ്വാധീനം തന്നെയാണ്. വലിയ മുതൽമുടക്കുള്ള, എന്നാൽ ഇന്ത്യൻ സ്പോർട്സിനെത്തന്നെ ഇന്ന് പിടിച്ച് നിർത്തുന്ന ഒരു ശക്തിയായി ക്രിക്കറ്റ മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെ, ആ സമ്പന്നത ക്രിക്കറ്റ് താരങ്ങളിലും പ്രകടമാകുന്നത് സ്വാഭാവികമാണല്ലോ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നരായ താരങ്ങൾ ആരൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കിയാലോ..

ഗൗതം ​ഗംഭീർ - ഇന്ത്യൻ സീനിയർ കോച്ചും മുൻ ഇന്ത്യൻ താരവുമായിരുന്ന ​ഗൗതം ​ഗംഭീറിന് 150 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നേരത്തെ രാഷ്ട്രീയത്തിലും ​ഗംഭീറിന് സ്വാധീനമുണ്ടായിരുന്നു. ഡൽഹിയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ​ഗംഭീർ ജയിച്ച് എംപി ആയിട്ടുണ്ട്.

രാഹുൽ ദ്രാവിഡ് - ഇന്ത്യയുടെ വന്മതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡിന്റെ നെറ്റ് വർത്ത് 172 കോടി രൂപയാണ്. 2024ൽ ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിടുമ്പോൾ പരിശീലക സ്ഥാനത്ത് രാഹുലായിരുന്നു ഉണ്ടായിരുന്നത്.

kohli-dhoni

രോഹിത് ശർമ്മ - മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്സ്മാനുമായ രോഹിത് ശർമ്മയുടെ നെറ്റ് വർത്ത് 180 കോടി രൂപയാണ്.

സുരേഷ് റെയ്ന - മുൻ ഇന്ത്യൻ താരവും മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്നതുമായ താരം സുരേഷ് റെയ്നയാണ് പട്ടികയിൽ അടുത്തത്. 185 കോടിയാണ് റെയ്നയുടെ നെറ്റ് വർത്ത്.

യുവരാജ് സിങ് - 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചതിൽ വളരെ പ്രധാന പങ്കുവഹിച്ച താരം യുവരാജ് സിങ്ങാണ് അടുത്തത്. അദ്ദേഹത്തിന്റെ നെറ്റ് വർത്ത് 255 കോടി രൂപയാണ്.

വിരേന്ദർ സെവാ​ഗ് - ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർ വിരേന്ദർ സെവാ​ഗിന്റെ നെറ്റ് വർത്ത് 286 കോടിയാണ്.

സൗരവ് ​ഗാം​ഗുലി - മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലിയാണ് ഈ ലിസ്റ്റിൽ അടുത്തത്. 365 കോടി ആസ്തിയുള്ള സൗരവ് കൊൽക്കത്തയുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്.

എം.എസ് ധോണി - അടുത്തത് മുൻ ഇന്ത്യൻ നായകനും സിഎസ്കെ താരവുമായ എംഎസ് ധോണിയാണ്. മൂന്ന് ഐസിസി ട്രോഫികൾ ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ ധോണിയുടെ നെറ്റ് വർത്ത് 860 കോടി രൂപയാണ്.

വിരാട് കോഹ്‍ലി - ഇന്ത്യയുടെ ലെജന്ററി ബാറ്റർ വിരാട് കോഹ്‍ലിയാണ് ഈ ലിസ്റ്റിൽ അടുത്തത്. നിരവധി കൊമേഴ്ഷ്യലുകളിലും ഐപിഎൽ താര മൂല്യത്തിലുമെല്ലാം മുന്നിൽ നിലി‍ക്കുന്ന വിരാടിന്റെ നെറ്റ് വർത്ത് 980 കോടി രൂപയാണ്.

സച്ചിൻ തെണ്ടുൽക്കർ - ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ്. ഇന്ത്യൻ താരങ്ങളിലെ സമ്പന്നരുടെ പട്ടികയിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്നത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ തന്നെയാണ്. 1300 കോടി രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്.

Story first published: Friday, May 15, 2026, 9:38 [IST]
Other articles published on May 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+