Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ ഇന്ത്യയുടെ കഥ കഴിക്കും!! അന്ന് ഓസീസ് ടീമില്‍ അവന്‍ ഇല്ലായിരുന്നു, വോയുടെ മുന്നറിയിപ്പ്

Steve Waugh Says Australia are favourites Vs India | Oneindia Malayalam

സിഡ്‌നി: ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓസീസ് ഇതിഹാസ നായകന്‍ സ്റ്റീവ് വോ. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നാലു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കളിക്കുന്നത്. ഇവയിലൊന്ന ഡേ നൈറ്റായിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു കഴിഞ്ഞു.

2019ല്‍ ഓസ്ട്രലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വിരാട് കോലിയും സംഘവും ചരിത്രം കുറിച്ചിരുന്നു. ഓസീസിനെതിരേ അവരുടെ തട്ടകത്തില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

ഓസ്‌ട്രേലിയ ഫേവറിറ്റുകള്‍

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരേ ഓസ്ട്രലിയ തന്നെയാണ് ഫേവറിറ്റുകള്‍. ഇവിടുത്തെ പിച്ചുകളെക്കുറിച്ച് ഇന്ത്യയേക്കാള്‍ നന്നായി ഞങ്ങള്‍ക്കറിയാം. മാത്രമല്ല ഡേനൈറ്റ് ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് പുതിയ കാര്യം കൂടിയാണ്. ഓസ്‌ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കുകയെന്ന വെല്ലുവിളി വിരാട് കോലി ഏറ്റെടുത്തത് ഇഷ്ടപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറണമെങ്കില്‍ കഴിയുന്നത്ര വിദേശത്തു മല്‍സരങ്ങള്‍ ജയിക്കേണ്ടതുണ്ടെന്നും വോ ചൂണ്ടിക്കാട്ടി.

സ്മിത്തും വാര്‍ണറുമില്ല

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍മറും അവരുടെ സംഘത്തില്‍ ഇല്ലായിരുന്നു. പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും വിലക്ക് നേരിടുകയായിരുന്നു. സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം ഇന്ത്യക്കു വലിയ ആശ്വാസമായി മാറുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാവും. വിലക്ക് കഴിഞ്ഞ് ഇരുവരും ടീമില്‍ തിരികെയെത്തിക്കഴിഞ്ഞു.

ഇന്ത്യയുടെ വിജയം

കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെതിരേ ഇന്ത്യ നേടിയ വിജയത്തെ താന്‍ വില കുറച്ചു കാണുന്നില്ലെന്നു വോ പറഞ്ഞു. ഇന്ത്യ നേടിയ ജയം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നതാണ്. എന്നാല്‍ ടീമിന്റെ രണ്ടു മികച്ച ബാറ്റ്‌സ്മാന്മാര്‍ അന്നു ഓസീസ് നിരയില്‍ ഇല്ലായിരുന്നു. ഓസീസ് ബൗളിങ് നിര ഇപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുമുണ്ട്.

ലബ്യുഷെയ്‌നും ടീമില്‍

മാര്‍നസ് ലബ്യുഷെയ്‌നെന്ന ബാറ്റിങ് സെന്‍സേഷനും അന്ന് തങ്ങളുടെ ടീമില്‍ ഇല്ലായിരുന്നു. ഇത്തവണ ലബ്യുഷെയ്ന്‍ കൂടി ചേരുന്നതോടെ ഓസീസ് ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിക്കും. മറുഭാഗത്തു ഇന്ത്യക്കു കാര്യമായ പോരായ്മകള്‍ ഒന്നുമില്ല. അതുകൊണ്ടു തന്നെ വരാനിരിക്കുന്നത് ആവേശകരമായ ടെസ്റ്റ് പരമ്പര തന്നെയായിരിക്കും.

അഡ്‌ലെയ്ഡില്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഡേനൈറ്റ് ടെസ്റ്റിനു അഡ്‌ലെയ്ഡ് വേദിയായേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ഉണ്ടാവേണ്ടതായിരുന്നു. എന്നാ്ല്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള ഓസീസിന്റെ ക്ഷണം ഇന്ത്യ നിരസിക്കുകയായിരുന്നു.
പിങ്ക് ബോള്‍ ടെസ്റ്റില്‍, സ്വന്തം നാട്ടില്‍ മികച്ച റെക്കോര്‍ഡാണ് ഓസീസിനുള്ളത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പരമ്പരയിലെ ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യക്കു കടുപ്പമായിരിക്കും.

Story first published: Monday, February 17, 2020, 13:03 [IST]
Other articles published on Feb 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+