Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പഞ്ചാബിന്റെ വീഴ്ച, കോളടിച്ചത് ചെന്നൈക്ക്!!! ഇനി ആ ടീം കൂടി തോറ്റാല്‍ പ്ലേഓഫ് എളുപ്പം

ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുമെന്നു എല്ലാവരും ഉറപ്പിച്ച പഞ്ചാബ് കിങ്‌സ് ഇപ്പോള്‍ ശരിക്കും വെന്റിലേറ്ററില്‍ ആയിരിക്കുകയാണ്. ശ്രേയസ് അയ്യരും സംഘവും ഇപ്പോള്‍ പുറത്താവല്‍ ഭീഷണിയിലാണെന്നു നിസംശയം പറയം. അവര്‍ ഇനി പ്ലേഓഫിലെത്താനുള്ള സാധ്യത 50-50 മാത്രമാണ്.

ഒരു കളി പോലും തോല്‍ക്കാതെ കുതിച്ച പഞ്ചാബ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായ അഞ്ചാം പരാജയത്തിലേക്കാണ് കൂപ്പുകുത്തിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നിലുണ്ടെിലും അധികം വൈകാതെ ടോപ്പ് ഫോറിനു പുറത്താവുകയും ചെയ്യും.

പഞ്ചാബിന്റെ ഈ പതനം കാരണം കോളടിച്ചത് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ്. അതു എങ്ങനെയാണെന്നു നോക്കാം.

RUTURAJ GAIKWAD

ചെന്നൈയ്ക്കു പ്രതീക്ഷ

ഇത്തവണ ഐപിഎല്ലിന്റെ പ്ലേഓഫില്‍ കളിക്കുകയെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷകള്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ വര്‍ധിച്ചിരിക്കുകാണ്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോടു പഞ്ചാബ് കിങ്‌സ് ആറു വിക്കറ്റിനു തകര്‍ന്നടിഞ്ഞതോടെ സിഎസ്‌കെ ക്യാംപ് പ്ലേഓഫ് സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ടുണ്ട്.

കാരണം പ്ലേഓഫ് ടിക്കറ്റിനായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ രണ്ടു പേര്‍ ഏറെ ദൂരം മുന്നിലെത്തി കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമാണിത്. ഇവര്‍ രണ്ടും പ്ലേഓഫിലേക്കു ഒരു ചുവട് വച്ചു കഴിഞ്ഞു. കാരണം രണ്ടു കളി ശേഷിക്കെ 16 പോയിന്റ് ഇരുവര്‍ക്കുമുണ്ട്.

മുന്‍ സീസണുകളെടുത്താല്‍ 16 പോയിന്റെന്നത് പ്ലേഓഫിലേക്കു ഗ്യാരണ്ടിയാണ്. ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാന്‍ ഇതു ധാരാളാം. അതിനാല്‍ രണ്ട് പ്ലേഓഫ് ടിക്കറ്റ് ഇപ്പോള്‍ റിസര്‍വായി കഴിഞ്ഞെന്നു പറയാം. ശേഷിച്ച രണ്ടു ടിക്കറ്റിനായാണ് എസ്ആര്‍എച്ച്, പഞ്ചാബ്, സിഎസ്‌കെ, രാജസ്ഥാന്‍ റോയല്‍സ് എന്നീ നാലു ടീമും പിടിവലി നടത്തുന്നത്.

ഇവരില്‍ 14 പോയിന്റുള്ള എസ്ആര്‍എച്ചിനു മറ്റു മൂന്നു ടീമുകളെയും അപേക്ഷിച്ച് നേരിട മുന്‍തൂക്കമുണ്ട്. ശേഷിച്ച രണ്ടു മാച്ചില്‍ സിഎസ്‌കെ, ആര്‍സിബി എന്നിവരിലൊരു ടീമിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്കു പ്ലേഓഫിലെത്താം. നിലവിലെ ഫോമില്‍ ഓറഞ്ച് ആര്‍മിക്ക് ഇതു സാധ്യവുമാണ്.

അതിനാല്‍ അവസാന പ്ലേഓഫ് ടിക്കറ്റിനായി സിഎസ്‌കെയ്ക്കു പ്രധാന ഭീഷണി പഞ്ചാബും റോയല്‍സുമാണ്. ഈ രണ്ടു ടീമുകളും പരമാവധി പോയിന്റ് ഡ്രോപ്പ് ചെയ്താല്‍ അതു സിഎസ്‌കെയുടെ സാധ്യതകള്‍ ഇരട്ടിയാക്കും. ഇപ്പോള്‍ പഞ്ചാബിന് 13ഉും മറ്റു ടീമും 12ഉം പോയിന്റാണുള്ളത്. അടുത്ത മാച്ചില്‍ ഇനി ആര്‍സിബിയോടും പഞ്ചാബ് തോറ്റാല്‍ സിഎസ്‌കെയുടെ റൂട്ട് കൂടുതല്‍ ക്ലിയറാവും.

CSK

അതോടെ റോയല്‍സിനും ഇനിയുള്ള മാച്ചുകളില്‍ തിരിച്ചടി നേരിടേണ്ടത് ആവശ്യമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ എന്നിവരാണ് റോയല്‍സിന്റെ ശേഷിച്ച എതിതാളികള്‍.

ഈ മൂന്നു മാച്ചില്‍ കുറഞ്ഞത് രണ്ടെണ്ണം അവര്‍ തോല്‍ക്കണം. അതു നടന്നാല്‍ ഇനി ബാക്കിയുള്ള മൂന്നു മാച്ചില്‍ രണ്ടെണ്ണം ജയിച്ചാലും 16 പോയിന്റുമായി സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ കളിക്കാം.

അതേസമയം, സിഎസ്‌കെയുടെ ഇനിയുള്ള മല്‍സരങ്ങള്‍ ലഖ്‌നൗ, എസ്ആര്‍എച്ച്, ഗുജറാത്ത് എന്നിവരുമായിട്ടാണ്. ഇതില്‍ താരതമ്യേന എളുപ്പമെന്നു പറയാവുന്നത് എല്‍എസ്ജിയുമായുള്ള കളിയാണ്. ഇതു എന്തുവില കൊടുത്തും സിഎസ്‌കെ ജയിച്ചേ തീരൂ.

നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ വലിയ മാര്‍ജിനില്‍ ജയിക്കാനും ശ്രമിക്കണം. അതിനു ശേഷം എസ്ആര്‍എച്ച്, ജിടി എന്നിവരിലൊരു ടീമിനെയെങ്കിലും വീഴ്ത്തുകയും ചെയ്താല്‍ പ്ലേഓഫ് സ്വപ്‌നം കാണാം.

Story first published: Friday, May 15, 2026, 14:18 [IST]
Other articles published on May 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+