സൗരാഷ്ട്രയുടെ ഹീറോയാവാന്‍ ജഡേജയില്ല, രഞ്ജി ഫൈനല്‍ കളിക്കില്ല... അനുമതി നല്‍കാതെ ദാദ

ദില്ലി: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു രഞ്ജി ട്രോഫി ഫൈനലില്‍ തന്റെ ഹോം ടീമായ സൗരാഷ്ട്രയ്ക്കു വേണ്ടി കളിക്കാന്‍ സാധിക്കില്ല. ബംഗാളിനെതിരേ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ജഡേജയ്ക്കു കളിക്കാന്‍ അനുമതി ലഭിക്കാത്തതാണ് കാരണം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ജഡേജയ്ക്കു രഞ്ജി ഫൈനല്‍ നഷ്ടമായത്.

കളിച്ചു തോറ്റിരുന്നെങ്കില്‍ ഇത്രയും വിഷമമില്ലായിരുന്നു, ഐസിസിക്ക് എതിരെ രോഷംകൊണ്ട് ബ്രോഡ്

മാര്‍ച്ച് ഒമ്പതിനാണ് സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ഫൈനല്‍ ആരംഭിക്കുന്നത്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവും.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയദേവ് ഷായാണ് ജഡേജയെ രഞ്ജിയില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഗാംഗുലിയെ സമീപിച്ചത്.

എന്നാല്‍ രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും അതുകൊണ്ടു തന്നെ രഞ്ജിയില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി കളിക്കാന്‍ ജഡേജയ്ക്കു അനുമതി നല്‍കില്ലെന്നും ഗാംഗുലി വ്യക്തമാക്കിയതായി ഷാ അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് ജഡേജയെ രഞ്ജിയില്‍ കളിക്കാന്‍ അനുമതി നല്‍കാതിരുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി നടക്കുന്ന അതേ സമയത്തു തന്നെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടത്തരുതെന്ന നിര്‍ദേശവും താന്‍ ഗാംഗുലിക്കു മുന്നില്‍ വച്ചതായി ഷാ വ്യക്തമാക്കി. ആളുകള്‍ രഞ്ജി ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതേ സമയത്തു ഇന്ത്യയുടെ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യരുത്. ഐപിഎല്‍ നടക്കുന്ന സമയത്ത് ഇന്ത്യയുടെ മല്‍സരം ബിസിസിഐ നടത്തുമോ? ഇല്ല കാരണം ഐപിഎല്ലില്‍ നിന്നു ബിസിസിഐയ്ക്കു പണം ലഭിക്കുന്നു. ഫൈനലിലെങ്കിലും പ്രമുഖ താരങ്ങളെ കളിപ്പിച്ചാല്‍ മാത്രമേ രഞ്ജിയിലേക്കു കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സൗരാഷ്ട്രയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷാ വിശദമാക്കി.

രഞ്ജി ഫൈനലില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി ജഡേജ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഷാ വെളിപ്പെടുത്തി. ജഡേജ മാത്രമല്ല ബംഗാളിനു വേണ്ടി പേസര്‍ മുഹമ്മദ് ഷമിയും പന്തെറിയണമെന്നു ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സൗരാഷ്ട്ര കളിക്കുന്ന നാലാമത്തെ രഞ്ജി ഫൈനലാണിത്. ജഡേജ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ അതു സൗരാഷ്ട്രയ്ക്കു കരുത്താവുമായിരുന്നുവെന്നും ഷാ പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ ടീമിനൊപ്പം പര്യടനം നടത്തവെ ജഡേജയെ ഇടയ്ക്കിടെ വിളിക്കുകയും സൗരാഷ്ട്രയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നതായി സൗരാഷ്ട്ര ടീമിന്റെ നായകനും പേസറുമായ ജയദേവ് ഉനാട്കട്ട് പറഞ്ഞു. താന്‍ ടീമിനെ ശ്രദ്ധിക്കുന്നതു പോലെ തന്നെ സൗരാഷ്ട്രയെക്കുറിച്ച് ചിന്തിക്കുന്നയാളാണ് ജഡേജ. ഞങ്ങളുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ അത്ര നല്ല പ്രകടനമല്ല നടത്തുന്നത്. അതുകൊണ്ടുതന്നെ ജഡേജ ടീമിലുണ്ടായിരുന്നെങ്കില്‍ അതു ബാറ്റിങിന് കൂടുതല്‍ കരുത്ത് പകരുമായിരുന്നെന്നും ഉനാട്കട്ട് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഫൈനലില്‍ തങ്ങള്‍ക്കു വേണ്ടി കളിക്കുമെന്നത് ആത്മവിശ്വാസം നല്‍കുന്നതായി ഉനാട്ക്കട്ട് പറഞ്ഞു.

ഹോംഗ്രൗണ്ടില്‍ നടന്ന സെമി ഫൈനലില്‍ ഗുജറാത്തിനെ 91 റണ്‍സിനു തോല്‍പ്പിച്ചാണ് സൗരാഷ്ട്ര ഫൈനലിലേക്കു മുന്നേറിയത്. സെമി ഫൈനല്‍ അരങ്ങേറിയ രാജ്‌കോട്ടില്‍ തന്നെയാണ് ഫൈനലും നടക്കുന്നത്. ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ സൗരാഷ്ട്ര ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ സീസണിലെ കലാശപ്പോരില്‍ സൗരാഷ്ട്ര വിദര്‍ഭയോടു തോല്‍ക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, March 6, 2020, 9:56 [IST]
Other articles published on Mar 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X