വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെപ്തംബറിലെ മിനി ഐപിഎല്‍ ഇന്ത്യയിലല്ല, പിന്നെയോ?

By Muralidharan

മുംബൈ: മിനി ഐ പി എല്‍ എന്ന ആശയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. സംപ്തംബര്‍ മാസത്തിലായിരിക്കും മിനി ഐ പി എല്‍ നടക്കുക. ഇന്ത്യയിലായിരിക്കില്ല ഈ ടൂര്‍ണമെന്റ് നടക്കുക എന്നാണ് അറിയുന്നത്. യു എ ഇ അല്ലെങ്കില്‍ യു എസ് എന്നിവിടങ്ങളാണ് മിനി ഐ പി എല്ലിന് വേണ്ടി ബി സി സി ഐ പരിഗണിക്കുന്നത്.

<strong>യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും മുറിയിലിട്ട് തല്ലിയത് സത്യമെന്ന് അക്തര്‍.. പക്ഷേ...</strong>യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും മുറിയിലിട്ട് തല്ലിയത് സത്യമെന്ന് അക്തര്‍.. പക്ഷേ...

കഴിഞ്ഞ മാസം ധരംശാലയില്‍ വെച്ച് നടന്ന ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ബി സി സി ഐ മിനി ഐ പി എല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഐ പി എല്ലില്‍ പങ്കെടുക്കുന്ന എട്ട് ടീമുകളെയും ഉള്‍ക്കൊള്ളിച്ചായിരിക്കും ടൂര്‍ണമെന്റ്. സെപ്തംബര്‍ മാസത്തില്‍ നടന്നുവന്നിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 മത്സരം വേണ്ടെന്ന് വെച്ചതാണ് മിനി ഐ പി എല്ലിന്റെ സാധ്യതകള്‍ക്ക് വഴിതുറന്നത്.

chrisgayle-rcb-ipl9

മിനി ഐ പി എല്‍ എവിടെവെച്ച് എങ്ങനെ നടത്തണം എന്ന കാര്യങ്ങളെക്കുറിച്ച് ബി സി സി ഐ ഉടന്‍ തന്നെ തീരുമാനമെടുക്കും. ഐ പി എല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ഇന്ത്യയുമായും ഐ പി എല്‍ ടീമുകളുമായി ചര്‍ച്ചകള്‍ ഉടനേ നടക്കും. രണ്ടാഴ്ചയ്ക്കകം ഇത് സംബന്ധിച്ച മീറ്റിങുകള്‍ ബി സി സി ഐ വിളിച്ചുചേര്‍ക്കും എന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം സച്ചിന്റെയും വോണിന്റെയും നേതൃത്വത്തില്‍ ഓള്‍ സ്റ്റാര്‍ ലീഗ് മത്സരങ്ങള്‍ യു എസില്‍ നടന്നിരുന്നു. ഇതിന്റെ വന്‍ വിജയമാണ് മിനി ഐ പി എല്‍ അമേരിക്കയില്‍ വെച്ച് നടത്താന്‍ ബി സി സി ഐയെ പ്രേരിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ ചെറിയ രൂപമായ ട്വന്റി 20 യു എസില്‍ മാര്‍ക്കറ്റ് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബി സി സി ഐ മുമ്പ് യു എ ഇയില്‍ വെച്ച് ഐ പി എല്‍ മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്.

Story first published: Tuesday, July 5, 2016, 14:49 [IST]
Other articles published on Jul 5, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X