വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20: വീണ്ടും ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്, ടി20 റാങ്കിങ്ങില്‍ ഓസീസിനെയും കടത്തിവെട്ടി

ധാക്ക: ടി20 ലോകകപ്പ് വരാനിരിക്കെ പ്രമുഖ ടീമുകള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ് കുതിപ്പ് തുടരുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര 4-1ന് ജയിച്ചതിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലും ബംഗ്ലാദേശ് ചരിത്ര കുതിപ്പ് നടത്തുകയാണ്. രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡിനെ ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ ന്യൂസീലന്‍ഡിനെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന സ്‌കോറിലേക്ക് ഒതുക്കി നിര്‍ത്താന്‍ ബംഗ്ലാദേശിനായി.

Bangladesh Beat New Zealand By 4 Runs In Dhaka Thriller | Oneindia Malayalam

IND vs ENG: 'അവസാന ദിനം കോലി അവന്റെ വില അറിയും', അശ്വിന്റെ അഭാവത്തെക്കുറിച്ച് ലക്ഷ്മണ്‍ IND vs ENG: 'അവസാന ദിനം കോലി അവന്റെ വില അറിയും', അശ്വിന്റെ അഭാവത്തെക്കുറിച്ച് ലക്ഷ്മണ്‍

1

ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശ് രണ്ടാം മത്സരത്തിലും ജയം ആവര്‍ത്തിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്തി. തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശിന്റെ കുതിപ്പിന് കരുത്താകുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍ മുഹമ്മദ് നയീം (39), ലിന്റന്‍ ദാസ് (33) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ മഹമ്മൂദുല്ല (37) മധ്യനിരയിലും തിളങ്ങിയതോടെ 141 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ബംഗ്ലാദേശിനായി.

ന്യൂസീലന്‍ഡിനായി റാച്ചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റും അജാസ് പട്ടേല്‍, കോളി മക്കോച്ചി, ഹാമിഷ് ബെനറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് വിക്കറ്റ് കാത്ത് കളിക്കാനായെങ്കിലും വിജയലക്ഷ്യത്തിനും നാല് റണ്‍സകലെ എത്താനെ സാധിച്ചുള്ളു. ന്യൂസീലന്‍ഡിനായി ക്യാപ്റ്റന്‍ ടോം ലാദം (65*) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. ടോം ബ്ലന്‍ഡല്‍ (6), റാച്ചിന്‍ രവീന്ദ്ര (10), വില്‍ യങ് (22), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (8), ഹെന്റി നിക്കോള്‍സ് (6), കോളി മക്കോച്ചി (15) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.

2

ബംഗ്ലാദേശിനായി മെഹിദി ഹസന്‍ നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷക്കീബ് അല്‍ഹസന്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. നസൂം അഹ്മദ് ഒരു വിക്കറ്റും നേടി. ബംഗ്ലാദേശ് നായകന്‍ മഹമ്മൂദുല്ലയാണ് കളിയിലെ താരം. സ്പിന്‍ ബൗളിങ്ങിലാണ് ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തത്.

കെയ്ന്‍ വില്യംസണ്‍, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി തുടങ്ങിയ സൂപ്പര്‍താരങ്ങളൊന്നുമില്ലാതെയാണ് ന്യൂസീലന്‍ഡ് ഇറങ്ങിയത്. ഈ ദൗര്‍ബല്യത്തെ ബംഗ്ലാദേശ് നന്നായി മുതലെടുക്കുകയും ചെയ്തു. ആദ്യമായി ബംഗ്ലാദേശ് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുന്നത് ഈ പരമ്പരയിലൂടെയാണ്. ടി20 ലോകകപ്പിന് വേദിയാവുന്ന യുഎഇ സ്പിന്‍ ബൗളിങ്ങിന് അനുകൂലമായതിനാല്‍ ബംഗ്ലാദേശ് ചരിത്ര കുതിപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്.

3

സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ ടി20 ടീം റാങ്കിങ്ങില്‍ ചരിത്ര നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി. കരുത്തരായ ഓസ്‌ട്രേലിയയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ആറാം സ്ഥാനത്തേക്ക് ബംഗ്ലാദേശ് എത്തിയിരിക്കുകയാണ്. 241 പോയിന്റാണ് ബംഗ്ലാദേശിനുള്ളത്. 240 പോയിന്റോടെയാണ് ഓസ്‌ട്രേലിയ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത്. 278 പോയിന്റോടെ ഇംഗ്ലണ്ട് തലപ്പത്ത് നില്‍ക്കുമ്പോള്‍ 273 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ആദ്യ അഞ്ചിലുള്ളത്.

വിലക്കിന് ശേഷം തിരിച്ചെത്തിയ ഷക്കീബ് അല്‍ ഹസന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെക്കുന്നത്. 286 പോയിന്റുമായി ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഷക്കീബ് തലപ്പത്താണ്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാം സ്ഥാനത്ത്. ബൗളിര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വനിന്‍ഡു ഡി സില്‍വ, റാഷിദ് ഖാന്‍, ആദില്‍ റഷീദ്, മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്‍മാരില്‍ ഡേവിഡ് മലാന്‍ തലപ്പത്ത് തുടരുമ്പോള്‍ ബാബര്‍ അസാമാണ് രണ്ടാം സ്ഥാനത്ത്.

Story first published: Saturday, September 4, 2021, 12:12 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X