വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ban vs NZ: ന്യൂസിലാന്‍ഡില്‍ 'കടുവയിറങ്ങി', ബംഗ്ലാദേശിനു ചരിത്ര വിജയം! 10 വര്‍ഷത്തിനു ശേഷമാദ്യം

എട്ടു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം

മൗണ്ട് മൗഗനുയ്: നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ചരിത്രവിജയം. എട്ടു വിക്കറ്റിനാണ് കിവികളുടെ അവരുടെ നാട്ടില്‍ വച്ച് ബംഗ്ലാ കടുവകള്‍ കശാപ്പ് ചെയ്ത്. നാലാം ദിനം അവസാനിക്കുമ്പോള്‍ തന്നെ ടെസ്റ്റില്‍ ബംഗ്ലാദേശ് അട്ടിമറി വിജയം മണത്തിരുന്നു. നാലാംദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ന്യൂസിലാന്‍ഡിന് 17 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

NZ vs BAN, 1st Test: Bangladesh script history, By Beating New Zealand | Oneindia Malayalam

അഞ്ചാമത്തെയും അവസാനത്തെയും ദിനം ന്യൂസിലാന്‍ഡ് സമനിലയെങ്കിലും പിടിച്ചുവാങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ബംഗ്ലാദേശ് ഇതിനു അവുവദിച്ചില്ല. തലേദിവസത്തെ സ്‌കോറിലേക്കു 22 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ അവരെ സന്ദര്‍ശകര്‍ അനുവദിച്ചുള്ളൂ. ചെറിയ വിജയക്ഷ്യം വളരെ അനായാസം ബംഗ്ലാദേശ് മറികടക്കുകയും ചെയ്തു.

 വിജയലക്ഷ്യം 40 റണ്‍സ്

വിജയലക്ഷ്യം 40 റണ്‍സ്

40 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിനു ന്യൂസിലാന്‍ഡ് നല്‍കിയത്. 16.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ബംഗ്ലാദേശ് ഐതിഹാസിക വിജയത്തിലേക്കു മാര്‍ച്ച് ചെയ്യുകയും ചെയ്തു. ഷദ്മാന്‍ ഇസ്ലാം (3), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകളാണ് റണ്‍ചേസില്‍ ബംഗ്ലാദേശിനു നഷ്ടമായത്. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖും (13*) മുഷ്ഫിഖുര്‍ റഹീമും (5*) ചേര്‍ന്ന് ടീമിനെ അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.

 ന്യൂസിലാന്‍ഡ് 169ന് പുറത്ത്

ന്യൂസിലാന്‍ഡ് 169ന് പുറത്ത്

130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ചാം ദിനം 169 റണ്‍സിനു കൂടാരം കയറുകയായിരുന്നു., ഓപ്പണര്‍ വില്‍ യങ് (69), റോസ് ടെയ്‌ലര്‍ (40) എന്നിവരൊഴികെ മറ്റാര്‍ക്കും ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
172 ബോളില്‍ ബോളില്‍ ഏഴു ബൗണ്ടറിയോടൊണ് യങ് ആതിഥേയരുടെ ഇന്നിങസിലെ അമരക്കാരനായി മാറിയത്. ടെയ്‌ലറാവട്ടെ 104 ബോൡ രണ്ടു ബൗണ്ടറികളുമടിച്ചു. ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര (16), ക്യാപ്റ്റന്‍ ടോം ലാതം (14), ഡെവന്‍ കോണ്‍വേ (13) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. ആറു വിക്കറ്റുകളെടുത്ത എബാദത്ത് ഹുസൈനാണ് കിവികളുടെ ചിറകരിഞ്ഞത്. 21 ഓവറില്‍ ആറു മെയ്ഡനടക്കം 46 റണ്‍സിനാണ് അദ്ദേഹം ആറു പേരെ പുറത്താക്കിയത്. ടസ്‌കിന്‍ അഹമ്മദിന് മൂന്നു വിക്കറ്റുകള്‍ ലഭിച്ചു.

 നിര്‍ണായകമായത് ഒന്നാമിന്നിങ്‌സ്

നിര്‍ണായകമായത് ഒന്നാമിന്നിങ്‌സ്

ആദ്യ ഇന്നിങ്‌സിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ടെസ്റ്റില്‍ ബംഗ്ലാദേശിനു മേല്‍ക്കൈ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 328 റണ്‍സെടുത്തു. ഡെവന്‍ കോണ്‍വേയുടെ (122) ഉജ്ജ്വല സെഞ്ച്വറിയാണ് അവര്‍ക്കു കരുത്തേകിയത്. 227 ബോളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോണ്‍വേയുടെ ഇന്നിങ്‌സ്. ഹെന്റി നിക്കോള്‍സ് (75), വില്‍ യങ് (52) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനായി ശൊരിഫുല്‍ ഇസ്ലാമും മെഹ്ദി ഹസനും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ നായകന്‍ മൊമിനുല്‍ രണ്ടു പേരെ പുറത്താക്കി.
മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡിനെ ഞെട്ടിക്കുന്ന ബാറ്റിങാണ് ബംഗ്ലാദേശ് കാഴ്ചവച്ചത്. 458 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. ആരും സെഞ്ച്വറി നേടിയില്ലെങ്കിലും രണ്ടു പേര്‍ 80 പ്ലസും 50 പ്ലസും നേടി. 88 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൊമിനുലാണ് ടോപ്‌സ്‌കോറര്‍. ലിറ്റണ്‍ ദാസ് 86 റണ്‍സെടുത്തു. മഹമുദുല്‍ ഹസന്‍ ജോയ് (78), ഷാന്റോ (64) എന്നിവരും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചു.

 ബംഗ്ലാദേശിന്റെ കന്നി വിജയം

ബംഗ്ലാദേശിന്റെ കന്നി വിജയം

ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലാന്‍ഡില്‍ ബംഗ്ലാദേശ് ഒരു ടെസ്റ്റില്‍ വിജയിച്ചത്. നേരത്തേ ഏഷ്യയില്‍ നിന്നും ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കു മാത്രമേ ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് വിജയിക്കാനായിരുന്നുള്ളൂ. ഇപ്പോള്‍ ബംഗ്ലാദേശ് ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഏറ്റവുമധികം വിജയങ്ങള്‍ പാകിസ്താന് അവകാശപ്പെട്ടതാണ്. 10 ടെസ്റ്റുകളാണ് പാകിസ്താന്‍ ന്യൂസിലാന്‍ഡില്‍ ജയിച്ചിട്ടുള്ളത്. ഇന്ത്യ ഇന്ത്യ അഞ്ചു തവണയും ശ്രീലങ്ക രണ്ടു തവണയും ഇവിടെ ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ചു. 2011ല്‍ പാകിസ്താനായിരുന്നു അവസാനമായി ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് ജയിച്ച ഏഷ്യന്‍ ടീം. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ ബംഗ്ലാദേശ് ഏഷ്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.

Story first published: Wednesday, January 5, 2022, 10:59 [IST]
Other articles published on Jan 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X