കോലിയും ഡിവില്ലിയേഴ്‌സും കസറി, ബാംഗ്ലൂരിന് അഞ്ച് വിക്കറ്റ് ജയം

Written By: Staff
Virat Kohli

ദില്ലി: 40 ബോളില്‍ നിന്നും 70 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയും 37 ബോളില്‍ നിന്നും 72 റണ്‍സോടെ എബി ഡിവില്ലിയേഴ്‌സും മുന്നില്‍ നിന്നു നയിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ടോസ് നേടിയ ബാംഗ്ലൂര്‍ ടീം ഡല്‍ഹിയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. റിഷദ് പന്ത് നേടിയ 61 റണ്‍സിന്റെയും അഭിഷേക് ശര്‍മ നേടിയ 46 റണ്‍സിന്റെയും മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. ജേസണ്‍ റോയ് 12ഉം ശ്രേയസ് അയ്യര്‍ 32ഉം വിജയ് ശങ്കര്‍ 21ഉം റണ്‍സെടുത്തു. രണ്ടു വിക്കറ്റ് നേടിയ യുവേന്ദ്ര ചാഹലാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Rishab

ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആറു റണ്‍സെടുത്ത് പാര്‍ത്ഥീവ് പട്ടേലും ഒരു റണ്‍സെടുത്ത് മോയിന്‍ അലിയും എളുപ്പം മടങ്ങി. എന്നാല്‍ വിരാട് കോലിയും എബിഡിവില്ലിയേഴ്‌സും ചേര്‍ന്ന് ടീമിനെ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു. മന്‍ദീപ് സിങ് 13 റണ്‍സെടുത്തു. ട്രെന്‍ഡ് ബൗള്‍ട്ടാണ് ഡല്‍ഹി ബൗളിങ് നിരയില്‍ തിളങ്ങിയത്. ട്രെന്‍ഡ് രണ്ടു വിക്കറ്റ് എടുത്തപ്പോല്‍ സന്ദീപ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

1
43455

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, May 12, 2018, 19:08 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍