വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ ഞങ്ങളുടെ കോലി, ഇന്ത്യന്‍ നായകന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും!!

ബാബര്‍ അസമിനെയാണ് ഗ്രാന്റ് ഫ്‌ളവര്‍ പുകഴ്ത്തിയത്

By Manu
ബാറ്റിങ്ങിൽ കോലിയേയും മറികടന്ന് ബാബര്‍ അസം

ലണ്ടന്‍: ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും നാടകീയ തിരിച്ചുവരവ് നടത്തിയ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ ഇപ്പോള്‍ സെമി ഫൈനല്‍ ബെര്‍ത്ത് സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. അവസാന രണ്ടു മല്‍സരങ്ങളിലും വെന്നിക്കൊടി പാറിച്ചതോടെയാണ് പാകിസ്താന്‍ ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് തിരിച്ചുവരവിനു തുടക്കമിട്ട പാക് പട അപരാജിത കുതിപ്പ് നടത്തിയ ന്യൂസിലാന്‍ഡിനെയും കടിഞ്ഞാണിടുകയായിരുന്നു.

മാഞ്ചസ്റ്ററില്‍ അഴിഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍..... വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ റോയല്‍ വിജയം മാഞ്ചസ്റ്ററില്‍ അഴിഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍..... വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ റോയല്‍ വിജയം

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അപരാജിത സെഞ്ച്വറിയുമായി പാക് വിജയത്തിനു ചുക്കാന്‍ പിടിച്ച ബാബര്‍ അസമിനെ വാനോളം പ്രശംസിക്കുകയാണ് ടീമിന്റെ ബാറ്റിങ് പരിശീലകനായ ഗ്രാന്റ് ഫ്‌ളവര്‍.

ബാബര്‍ കോലിയെപ്പോലെ

ബാബര്‍ കോലിയെപ്പോലെ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയോടെയാണ് ബാബറിനെ ഫ്‌ളവര്‍ ഉപമിച്ചത്. കോലിയെപ്പോലെ വിജയങ്ങള്‍ക്കായി അതിയായ ദാഹമുള്ള താരമാണ് ബാബറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാബര്‍ വളരെ സ്‌പെഷ്യല്‍ കളിക്കാരനാണ്. പാകിസ്താന്‍ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി അദ്ദേഹം മാറുമെന്നുറപ്പുണ്ട്. അടങ്ങാത്ത വിജതൃഷ്ണയുള്ള ബാബറിന് മികച്ച ഫിറ്റ്‌നസുണ്ട്. മാത്രമല്ല വളരെ ചെറുപ്പവുമാണെന്നും ഫ്‌ളവര്‍ വിശദമാക്കി.

കഠിന പരിശീലനം

കഠിന പരിശീലനം

238 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് ടീം മൂന്നിന് 110 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ബാബര്‍ ക്രീസിലെത്തിയത്. സമചിത്തതയോടെ കോലിയുടെ ശൈലിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് താരം ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
പ്രതിഭയോടൊപ്പം കഠിനാധ്വാനം നടത്തുകയും ചെയ്യുന്നതാണ് ബാബറിന്റെ മികച്ച പ്രകടനത്തിനു കാരണം. അത്തരമൊരാള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ എങ്ങനെ കഴിയാതിരിക്കുമെന്നും ഫ്‌ളവര്‍ ചോദിക്കുന്നു. ന്യൂസിലാന്‍ഡിനെതിരേ സെഞ്ച്വറി നേടിയതോടെ ഏകദിനത്തില്‍ അതിവേഗം 3000 റണ്‍സ് തികച്ച രണ്ടാമത്തെ താരമായി ബാബര്‍ മാറിയിരുന്നു.

ഫ്‌ളു പിടിപെട്ടു

ഫ്‌ളു പിടിപെട്ടു

ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തിനു തൊട്ടുമുമ്പ് കുറച്ചു ദിവസം ബാബര്‍ ഫ്‌ളു പിടിപെട്ടു കിടക്കുകയായിരുന്നുവെന്ന് ഫ്‌ളവര്‍ വെളിപ്പെടുത്തി. കിവീസിനെതിരായ മല്‍സരത്തിനു തലേ ദിവസമാണ് അദ്ദേഹം പരിശീലനം നടത്തിയത്. വളരെയധികം ആത്മവിശ്വാസത്തോടെ കളിച്ചു ബാബര്‍ നേടിയ സെഞ്ച്വറിയായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്. ഇതുപോലൊരു ഇന്നിങ്‌സ് താരം മുമ്പ് കളിച്ചിട്ടുണ്ടാവില്ലെന്നും ഫ്‌ളവര്‍ ചൂണ്ടിക്കാട്ടി.
നേരത്തേ ചില ഫ്‌ളാറ്റ് വിക്കറ്റുകളില്‍ ബാബര്‍ സെഞ്ച്വറി നേടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ ദുഷ്‌കരമായ പിച്ചിലാണ് ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം സെഞ്ച്വറിയടിച്ചതെന്നും ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 27, 2019, 22:27 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X