ലാറയുടെ ലോക റെക്കോ‍ഡ്.... അത് താനെടുക്കുമെന്ന് വാര്‍ണര്‍, ലാറയുടെ പ്രതികരണം ഇങ്ങനെ

David Warner hopes to knock off Brian Lara's 400 one day | Oneindia Malyalam

അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന വെസ്റ്റ് ഇന്‍ഡീഡ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്. എന്നാല്‍ ഒരു നാള്‍ തനിക്കു ഇത് മറികടക്കാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്താനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ വാര്‍ണര്‍ പുറത്താവാതെ 335 റണ്‍സുമായി കസറിയിരുന്നു. ഓസീസ് മൂന്നിന് 583 റണ്‍സെടുത്തു നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ തീരുമാനിക്കുകയായിരുന്നു.

war

അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഗംഭീര ഇന്നിങ്‌സിനു ശേഷം വാര്‍ണര്‍ ലാറയെ കണ്ടുമുട്ടിയിരുന്നു. നിങ്ങളുടെ റെക്കോര്‍ഡ് മറികടക്കാന്‍ തനിക്കു ഇനിയൊരു അവസരം ലഭിക്കുമെന്ന് വാര്‍ണര്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലാറയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹം പുറത്തുവിട്ടത്. ഇതിഹാസത്തെ നേരില്‍ കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഭാവിയില്‍ ഒരു ദിവസം 400 റണ്‍സെന്ന കടമ്പ കടക്കാന്‍ തനിക്കു അവസരം ലഭിച്ചേക്കുമെന്നും അദ്ദേഹം ഇതോടൊപ്പം കുറിച്ചു. അതേസമയം, അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 400 റണ്‍സ് തികച്ചാല്‍ താന്‍ വാര്‍ണറെ അഭിനന്ദിക്കാനിരിക്കുകയായിരുന്നുവെന്നു ലാറ പറഞ്ഞു.

അടിത്തറയിട്ടത് കപില്‍, പടുത്തുയര്‍ത്തി കോലി... ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തി ഇതിഹാസം

ലോക റെക്കോര്‍ഡ് കുറിച്ചപ്പോള്‍ മുന്‍ റെക്കോര്‍ഡ് ഹോള്‍ഡറായിരുന്ന ഗാരി സോബേഴ്‌സ് തന്നെ ഗ്രൗണ്ടിലെത്തി അഭിനന്ദിച്ചിരുന്നു. സമാനമായി വാര്‍ണറെയും അഭിനന്ദിക്കാനായാല്‍ അത് അവിസ്മരണീമായ മൂഹൂര്‍ത്തമായിരിക്കും. റെക്കോര്‍ഡുകള്‍ തകര്‍പ്പെടാനുള്ളതാണ്. അറ്റാക്കിങ് ഗെയിം കളിച്ച് കാണികളെ രസിപ്പിക്കുന്ന താരങ്ങള്‍ റെക്കോര്‍ഡ് തിരുത്തുന്നത് മഹത്തരമാണെന്നും ലാറ വിശദമാക്കി.

View this post on Instagram

Great to catch up with the legend himself. Maybe one day I will get another chance to Knock 400 off 😂😂. @brianlaraofficial

A post shared by David Warner (@davidwarner31) on Dec 3, 2019 at 5:17pm PST

കരിയറിലെ ആദ്യത്തെ ട്രിപ്പില്‍ സെഞ്ച്വറി കൂടിയാണ് കഴിഞ്ഞ ടെസ്റ്റില്‍ വാര്‍ണര്‍ അടിച്ചെടുത്തത്. പല റെക്കോര്‍ഡുകളും അദ്ദേഹം ഇതോടെ തിരുത്തുകയും ചെയ്തിരുന്നു. ഡേ-നൈറ്റ് ടെസ്റ്റില്‍ പാകിസ്താനെതിരേ ഇന്നിങ്‌സിന്റെയും 48 റണ്‍സിന്റെയും വിജയമാണ് ഓസീസ് ആഘോഷിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, December 4, 2019, 13:24 [IST]
Other articles published on Dec 4, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more