വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ റെക്കോര്‍ഡ് ഇനി കോലിക്കു തനിച്ചല്ല!! പിടിച്ചുവാങ്ങി വാര്‍ണറും... പക്ഷെ അംലയാണ് താരം, ഏറെ മുന്നില്‍

ബംഗ്ലാദേശിനെതിരേ വാര്‍ണര്‍ സെഞ്ച്വറി നേടിയിരുന്നു

By Manu
ഇത് വാർണർ അല്ല വാറുണ്ണി റണ്‍വേട്ടയില്‍ തലപ്പത്ത്

നോട്ടിങ്ഹാം: ഒരു വര്‍ഷത്തെ വിലക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കേുള്ള മടങ്ങിവരവ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ശരിക്കും ആഘോഷിക്കുകയാണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി ഒരു വര്‍ഷം വിലക്കു കാരണം പുറത്തിരിക്കേണ്ടി വന്നെങ്കിലും തന്റെ പ്രതിഭയ്ക്കു ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.

ലക്ഷ്യം അനായാസ ജയം, ഇന്ത്യ- അഫ്ഗാന്‍ മല്‍സരം മഴയെടുക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ...ലക്ഷ്യം അനായാസ ജയം, ഇന്ത്യ- അഫ്ഗാന്‍ മല്‍സരം മഴയെടുക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ...

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഓസീസ് മിന്നുന്ന ജയം കൊയ്തപ്പോള്‍ ടീമിന്റെ ഹീറോ വാര്‍ണറായിരുന്നു. 147 പന്തില്‍ 14 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 166 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡിനൊപ്പവുമെത്തിയിരിക്കുകയാണ് വാര്‍ണര്‍.

കോലിയുടെ നേട്ടത്തിനൊപ്പം

കോലിയുടെ നേട്ടത്തിനൊപ്പം

ബംഗ്ലാദേശിനെതിരേ നേടിയ സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വാര്‍ണര്‍. 110 ഇന്നിങ്‌സുകളില്‍ നിന്നും 16 സെഞ്ച്വറികളെന്ന റെക്കോര്‍ഡിനാണ് വാര്‍ണറും അവകാശിയായത്. ഈ ലിസ്റ്റില്‍ തലപ്പത്ത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ്. വെറും 94 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 16 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്.
ഈ ലോകകപ്പില്‍ ഓസീസ് താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്. ടോന്റണില്‍ പാകിസ്താനെതിരേയായിരുന്നു വാര്‍ണര്‍ ടൂര്‍ണമെന്റിലെ തന്റെ ആദ്യത്തെ സെഞ്ച്വറി കുറിച്ചത്.

റണ്‍വേട്ടയില്‍ തലപ്പത്ത്

റണ്‍വേട്ടയില്‍ തലപ്പത്ത്

ഈ ലോകകപ്പില്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത് വാര്‍ണറാണ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 89.40 എന്ന മികച്ച ശരാശരിയില്‍ 447 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളുള്‍പ്പെടെയാണ് വാര്‍ണര്‍ ഇത്രയും റണ്‍സെടുത്തത്.
ബംഗ്ലാദേശിനെതിരേ വാര്‍ണര്‍ നേടിയ 166 റണ്‍സ് ഈ ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ്. നാട്ടുകാരനും ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ച് (153), ഇംഗ്ലണ്ട് ഓപ്പണര്‍ ജാസണ്‍ റോയ് (153) എന്നിവരെയാണ് വാര്‍ണര്‍ മറികടന്നത്.

ഐപിഎല്ലിലൂടെ മടങ്ങിവരവ്

ഐപിഎല്ലിലൂടെ മടങ്ങിവരവ്

ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലൂടെയാണ് വാര്‍ണര്‍ ക്രിക്കറ്റില്‍ വീണ്ടും സജീവമായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മിന്നുന്ന പ്രകടനമാണ് അദ്ദേഹം ഐപിഎല്ലില്‍ പുറത്തെടുത്തത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ വാര്‍ണര്‍ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു.
12 മല്‍സരങ്ങളില്‍ നിന്നും 692 റണ്‍സ് വാരിക്കൂട്ടിയ വാര്‍ണര്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായാണ് ലോകകപ്പിനായി ഓസീസ് ടീമിലേക്ക് തിരിച്ചുപോയത്. ഐപിഎല്ലിലെ ഫോം ലോകകപ്പിലും അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

Story first published: Friday, June 21, 2019, 14:04 [IST]
Other articles published on Jun 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X